x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്പ​ൻ​കു​ന്ന് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 10, 2026 03:15 AM IST | Updated: August 10, 2026 03:15 AM IST

പ്രതീകാത്മക ചിത്രം

വെ​ള്ളി​ക്കുള​ങ്ങ​ര: ചെ​മ്പ​ൻ​കു​ന്ന് ശ്രീ ​അ​ന്ന​പൂ​ർ​ണേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​മ്പ​ൻ​കു​ന്ന് സ്വ​ദേ​ശി​യാ​യ ഗി​രീ​ഷ് (26 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.45 നും ​രാ​വി​ലെ ഏ​ഴി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. ചെ​മ്പ​ൻ​കു​ന്ന് എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റ​മ്പ​ല​ത്തി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ്ര​തി, ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ ഭ​ണ്ഡാ​ര​പ്പെ​ട്ടി​യി​ൽ​നി​ന്നും അ​ട​ച്ചി​ട്ടി​രു​ന്ന തി​ട​പ്പ​ള്ളി​യു​ടെ വാ​തി​ൽ തു​റ​ന്ന് അ​വി​ടെ പ്ലാ​സ്റ്റി​ക് ബോ​ക്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​ം ഉ​ൾ​പ്പെ​ടെ ആ​കെ 3,000 രൂ​പ​യോ​ള​മാ​ണ് മോ​ഷ്ടി​ച്ച​ത്.

ഗി​രീ​ഷി​നെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വെ​ള്ളി​ക്കു​ളങ്ങ​ര സിഐ കെ.​കെ. ഷെ​ബാ​ബ്, ഗ്രേ​ഡ് എസ്ഐമാ​രാ​യ കെ.​ടി. വെ​ൽ​സ്, സു​നി​ൽ​കു​മാ​ർ, സിപിഒ അ​ജേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Arrested

Recent News

Corehub Up