x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ വ​യോ​ധി​ക​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; മ​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 23, 2026 01:30 PM IST | Updated: July 23, 2026 01:30 PM IST

കൃ​ഷ്ണ​ൻ

തൃ​ശൂ​ർ: ജീ​വ​നാം​ശം ന​ൽ​ക​ണ​മെ​ന്ന കോ​ട​തി​വി​ധി​യെ​ത്തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ വ​യോ​ധി​ക​നെ മ​ക​ൻ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മ​ട​വാ​ക്ക​ര സ്വ​ദേ​ശി കൃ​ഷ്ണ​ൻ(84) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ രാ​ധാ​കൃ​ഷ്ണ​നെ (54) പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​റ്റൊ​രു മ​ക​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന കൃ​ഷ്ണ​നെ ചൊ​വ്വാ​ഴ്ച​യാ​ണ് വീ​ടി​നു​ള്ളി​ൽ ഭി​ത്തി​യി​ൽ ചാ​രി​യി​രി​ക്കു​ന്ന നി​ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണ് ക​രു​തി​യ​ത്.

കൃ​ഷ്ണ​ന്‍റെ ഇ​ട​തു​ചെ​വി​യോ​ട് ചേ​ർ​ന്ന് ദു​രൂ​ഹ​മാ​യ ഒ​രു മു​റി​വ് ക​ണ്ടെ​ത്തി​യി​രു​ന്നു. വീ​ടി​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലെ വാ​തി​ൽ തു​റ​ന്നു​കി​ട​ന്നി​രു​ന്ന​തും സം​ശ​യ​ത്തി​നി​ട​യാ​ക്കി. അ​ച്ഛ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ രാ​ധാ​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം പോ​ലീ​സ് ബ​ന്ധു​ക്ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​ടും​ബ​ത്തി​ലെ രൂ​ക്ഷ​മാ​യ സ്വ​ത്തു​ത​ർ​ക്ക​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​ത്.​രാ​ധാ​കൃ​ഷ്ണ​ൻ പി​താ​വി​ന് ജീ​വ​നാം​ശം ന​ൽ​ക​ണ​മെ​ന്ന് നേ​ര​ത്തെ കോ​ട​തി വി​ധി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കൃ​ഷ്ണ​ൻ മ​ക​നെ​തി​രെ വീ​ണ്ടും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​തി​ലു​ണ്ടാ​യ ക​ടു​ത്ത വൈ​രാ​ഗ്യ​മാ​ണ് ഒ​ടു​വി​ൽ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പു​തു​ക്കാ​ട് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

 

Tags : Thrissur Murder arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up