x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​യെ​ടു​ത്ത​ത് ആ​റ് പ​വ​നോ​ളം;​ഫ​ഹീം അ​ഹ​മ്മ​ദ് പി​ടി​യി​ലാ​യ​ത് ത​ല​ശേ​രി​യി​ൽ നി​ന്ന്


Published: May 10, 2026 01:02 AM IST | Updated: May 10, 2026 01:02 AM IST

തൃ​ശൂ​ര്‍: പ്ര​ണ​യം ന​ടി​ച്ച് യു​വ​തി​യി​ൽ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ. കേ​സി​ൽ ഫ​ഹീം അ​ഹ​മ്മ​ദ്(23) ആ​ണ് ത​ല​ശേ​രി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

6,80,000 രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി യു​വ​തി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി​യു​ള്ള​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ്ര​തി യു​വ​തി​യി​ൽ നി​ന്ന് ഇ​ത്ര​യേ​റെ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി​യു​ള്ള​ത്.

യു​വ​തി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച പ്ര​തി സ്വ​ര്‍​ണം ന​ല്‍​കി സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ബ​ന്ധ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ്വ​ർ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ യു​വ​തി​യു​മൊ​ത്തു​ള്ള ഫോ​ട്ടോ​ക​ള്‍ വീ​ട്ടു​കാ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്.

ഇ​തേ തു​ട​ർ​ന്ന് . 2025 ഒ​ക്ടോ​ബ​റി​ല്‍ യു​വ​തി​യു​ടെ പ​ക്ക​ല്‍ നി​ന്നും നാ​ല് പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​മാ​ല പ്ര​തി കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് 2026 ജ​നു​വ​രി​യി​ല്‍ ഒ​രു പ​വ​ന്‍റെ ബ്രേ​സ്‌​ലെ​റ്റ്, അ​ര പ​വ​ന്‍റെ മ​റ്റൊ​രു ബ്രേ​സ്‌​ലെ​റ്റ്, ര​ണ്ട​ര ഗ്രാ​മി​ന്‍റെ പാ​ദ​സ​രം എ​ന്നി​വ​യും ത​ട്ടി​യെ​ടു​ത്തു. ഇ​ത്ത​ര​ത്തി​ൽ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലാ​യി പ്ര​തി അ​ഞ്ച​ര പ​വ​നി​ല​ധി​കം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

 

Tags : kerala police crime news thrissur kannur

Recent News

Corehub Up