x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ടി​ക്കെ​ട്ട് പു​ര​യി​ലെ സ്ഫോ​ട​നം സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്‍റെ ശ​ക്ത​മാ​യ ചൂ​ടി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ​താ​കാം; തൊ​ഴി​ലാ​ളി വി​ൽ​സ​ൺ


Published: April 22, 2026 04:13 AM IST | Updated: April 22, 2026 04:13 AM IST

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ വെ​ടി​ക്കെ​ട്ട് പു​ര​യി​ലു​ണ്ടാ​യ സ്ഫോ​ട​നം ശ​ക്ത​മാ​യ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്‍റെ ചൂ​ടി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ​താ​കാ​മെ​ന്ന് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട തൊ​ഴി​ലാ​ളി വി​ൽ​സ​ൺ. ഉ​ച്ച​യ്ക്ക് 2.40 ഓ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ ചൂ​ടി​ൽ സൂ​ര്യ​പ്ര​കാ​ശം ലെ​ൻ​സ് പോ​ലെ കേ​ന്ദ്രീ​ക​രി​ച്ച് തീ​പ​ട​ർ​ന്ന​താ​കാ​മെ​ന്നാ​ണ് വി​ൽ​സ​ൺ പ​റ​യു​ന്ന​ത്.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ താ​ൻ നി​ൽ​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് തീ ​വ​ന്ന് വീ​ഴു​ന്ന​തു​പോ​ലെ​യാ​ണ് തോ​ന്നി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പെ​ട്ടെ​ന്ന് എ​ല്ലാം കൂ​ടി ക​ത്തി, ആ ​നി​മി​ഷം​ത​ന്നെ ഞാ​ൻ ഓ​ടി, ഓ​ടു​മ്പോ​ഴേ​ക്കും ഷെ​ഡും സ്റ്റോ​റും പൊ​ട്ടി​ത്തെ​റി​ച്ചി​രു​ന്നു - വി​ൽ​സ​ൺ പ​റ​ഞ്ഞു.

എ​ത്ര ചൂ​ടാ​യാ​ലും സാ​ധാ​ര​ണ നി​ല​യി​ൽ വെ​ടി​ക്കെ​ട്ട് തി​രി​ക​ൾ സ്വ​യം ക​ത്താ​റി​ല്ല. തി​രി​ക​ൾ വെ​യി​ല​ത്ത് കി​ട​ന്ന് ഉ​ണ​ങ്ങേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ഉ​ച്ച​സ​മ​യ​ത്തെ ക​ടു​ത്ത ചൂ​ടി​ന്‍റെ പ​വ​ർ കൊ​ണ്ടാ​കാം ഇ​ത്ത​വ​ണ തീ​പി​ടു​ത്ത​മു​ണ്ടാ​യ​തെ​ന്ന് അ​ദ്ദേ​ഹം ക​രു​തു​ന്നു. അ​പ​ക​ടം മ​ണ​ത്ത ഉ​ട​നെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ​യും കൂ​ട്ടി ഓ​ടി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ​ല്ലാം മ​ല​യാ​ളി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ്റ്റോ​റും ഷെ​ഡും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : explosion thrissur intense sunlight

Recent News

Corehub Up