x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട് ക​ണ്ട വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്; പ​രി​ക്കേ​റ്റ​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ


Published: April 21, 2026 10:59 PM IST | Updated: April 21, 2026 10:59 PM IST

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ പ​ട​ക്ക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ട് ക​ണ്ട വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ദു​ഖ​ക​ര​മാ​യ സം​ഭ​വ​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​ർ​ക്കും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ഉ​ട​ൻ ധ​ന​സ​ഹാ​യം കൈ​മാ​റ​ണ​മെ​ന്നും അ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ൾ ത​ട​സ​മാ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും കെ.​സി. വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന-​കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ ഉ​ട​ൻ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ മ​ര​ണ സം​ഖ്യ ഉ​യ​രു​ക​യാ​ണ്. . 13 പേ​രു​ടെ മ​ര​ണം നി​ല​വി​ൽ സ്ഥി​രീ​ക​രി​ച്ചു.

പ​ത്ത് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 14 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മു​ണ്ട​ത്തി​ക്കോ​ടു​ള്ള വെ​ടി​ക്കെ​ട്ട് പു​ര​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

 

Tags : kc venugopal congress thrissur

Recent News

Corehub Up