തൃശൂര്‍: തൃശൂരിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നടന്ന അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാനക്കാരൻ മരിച്ചു. ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) ആണ് മരിച്ചത്. സംഭവത്തില്‍ നാല് സ്ത്രീകള്‍ അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമമണത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
തൃശൂര്‍ നഗരത്തിലെ ഒരു വാടക വീട്ടിലാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷ സ്വദേശിയാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനമെന്നാണ് വിവരം.