1904ലെ അമലോത്ഭവ ജൂബിലിയാഘോഷം സമസ്ത മേഖലകളിലും ആത്മീയമായ ഒരുണർവ് സൃഷ്ടിച്ചു. ജൂബിലി സ്മരണയ്ക്കായി വിദേശങ്ങളിൽ വലിയ പള്ളികളും സ്മാരകങ്ങളും സ്ഥാപനങ്ങളും നിർമിച്ചിരുന്നു.
അക്കാര്യം അറിഞ്ഞ ചെത്തിപ്പുഴ കർമലീത്ത(സിഎംഐ) ആശ്രമശ്രേഷ്ഠൻ തയ്യിൽ എസ്തപ്പാനോസ് അച്ചൻ ചങ്ങനാശേരിയിൽ ഒരു പള്ളി സ്ഥാപിക്കാനായി വലിയപള്ളി വികാരി കണ്ടങ്കേരി കുര്യാക്കോസ് അച്ചനെ പ്രോത്സാഹിപ്പിച്ചു. വികാരിയാത്തിന്റെ തലസ്ഥാനവും കൂടുതൽ കത്തോലിക്കർ അധിവസിക്കുന്നതും പ്രമുഖ ചന്തയുള്ളതുമായ ചങ്ങനാശേരിയിൽ സ്മാരകം നിർമിക്കുന്നത് എന്തുകൊണ്ടും ഉചിതമായിട്ടു അവർക്കു തോന്നി.
ഫ്രാൻസിൽനിന്ന് അതിമനോഹരമായ ഒരു തിരുസ്വരൂപം എസ്തപ്പാനോസ് അച്ചൻ വരുത്തിച്ചു.1904ലെ അമലോത്ഭവ ജൂബിലിയാഘോഷം സമസ്ത മേഖലകളിലും ആത്മീയമായ ഒരുണർവ് സൃഷ്ടിച്ചു. ജൂബിലി സ്മരണയ്ക്കായി വിദേശങ്ങളിൽ വലിയ പള്ളികളും സ്മാരകങ്ങളും സ്ഥാപനങ്ങളും നിർമിച്ചിരുന്നു.
അക്കാര്യം അറിഞ്ഞ ചെത്തിപ്പുഴ കർമലീത്ത(സിഎംഐ) ആശ്രമശ്രേഷ്ഠൻ തയ്യിൽ എസ്തപ്പാനോസ് അച്ചൻ ചങ്ങനാശേരിയിൽ ഒരു പള്ളി സ്ഥാപിക്കാനായി വലിയപള്ളി വികാരി കണ്ടങ്കേരി കുര്യാക്കോസ് അച്ചനെ പ്രോത്സാഹിപ്പിച്ചു.
വികാരിയാത്തിന്റെ തലസ്ഥാനവും കൂടുതൽ കത്തോലിക്കർ അധിവസിക്കുന്നതും പ്രമുഖ ചന്തയുള്ളതുമായ ചങ്ങനാശേരിയിൽ സ്മാരകം നിർമിക്കുന്നത് എന്തുകൊണ്ടും ഉചിതമായിട്ടു അവർക്കു തോന്നി. ഫ്രാൻസിൽനിന്ന് അതിമനോഹരമായ ഒരു തിരുസ്വരൂപം എസ്തപ്പാനോസ് അച്ചൻ വരുത്തിച്ചു.
1905 മാർച്ച് 25 മംഗലവാർത്ത തിരുനാളിൽ വികാരി അപ്പസ്തോലിക്കാ മാർ മാക്കീൽ കപ്പേളയ്ക്കു തറക്കല്ലിട്ടു. ചെത്തിപ്പുഴ കൊവേന്തയുടെ നാളാഗമത്തിൽ ഒരു ഭാഗം ഇങ്ങനെയാണ്: ‘മീനം 25നു ഇന്നു പാറക്കൽ എന്ന സമീപെയുള്ള ഒരു സ്ഥലത്തു അമലൊത്ഭവത്തിന്റെ 50-ാം വർഷ സ്മാരകത്തിനായി ഒരു പള്ളിക്കു വളരെ സന്തോഷത്തോടെ ചങ്ങനാശേരി വികാ. അപ്പസ്തൊ. മാക്കീൽ മെത്രാൻ കല്ലിട്ടു’ (പുറം 634).കപ്പേളയ്ക്കു കല്ലിട്ടെങ്കിലും നിർമാണം മന്ദഗതിയിലായിരുന്നു. എന്നാൽ, ഡിസംബർ എട്ടിനു പട്ടണത്തിൽ നടന്ന പ്രദിക്ഷണം കഴിഞ്ഞതോടെ നിർമാണം വേഗത്തിലായി.
നിർമാണത്തിനാവശ്യമായ പണത്തിനായി കണ്ടങ്കേരി അച്ചൻ പലർക്കുമെഴുതി. കേരളത്തിലെ പലഭാഗത്തുനിന്നായി ഔദാര്യപൂർവം ആളുകൾ സംഭാവന നൽകി. ഏറ്റവും കൂടുതൽ പണം നൽകിയത് ഫാ. കണ്ടങ്കേരി വികാരിയായ ചങ്ങനാശേരി പള്ളിയാണ്.
1906ലെ പെരുന്നാളിനു മുമ്പു പണികൾ പൂർത്തിയായി. നല്ലൊരു എൻജിനിയറും വലിയ പള്ളി കൈക്കാരനുമായ മാളിയേക്കൽ മാത്തൂച്ചന്റെ സാമർഥ്യത്താൽ കപ്പേളയും വൈദികരുടെ താമസസ്ഥലവും സമയത്തിനു നിർമിച്ചു.
ഡിസംബർ ഏഴിനു ചങ്ങനാശേരി പള്ളിയിൽനിന്ന് ആഘോഷമായി തിരുസ്വരൂപം പാറേൽ കപ്പേളയിൽ എത്തിച്ചു. മാർ മാക്കീൽ മെത്രാൻ പള്ളി കൂദാശചെയ്തു. എഴുത്തുകാരനും വാഗ്മിയുമായ പി.കെ. അന്തോണി കത്തനാർ മാതാവിന്റെ അമലോത്ഭവത്തെക്കുറിച്ച് മനോഹരമായ ഒരു പ്രസംഗവും നടത്തി.
അന്നു ചങ്ങനാശേരിയിൽ കോരിച്ചൊരിയുന്ന മഴയായിരുന്നു (സാമാന്യം വലിയ പെരുമഴ എന്നു ചെത്തിപ്പുഴ നാളാഗമം). എന്നാൽ, തിരുസ്വരൂപം സഞ്ചരിച്ച വീഥിയിൽ മാത്രം മഴ മാറി നിന്നതായി കാരണവൻമാർ പറഞ്ഞു കേട്ടിട്ടുള്ളതായി പണ്ഡിതനും രണ്ടു ദശാബ്ദം പാറേൽ പള്ളിയുടെ റെക്ടറുമായിരുന്ന ഡോ.എൽ.ജെ. ചിറ്റൂർ അച്ചൻ രേഖപ്പെടുത്തിയിട്ടുണ്ട്.