x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകസമാധാനത്തിനായി അസീസിയിൽ പ്രത്യേക പ്രാർഥന


Published: March 14, 2026 02:10 AM IST | Updated: March 14, 2026 02:24 AM IST

റോം: യു​​​ക്രെ​​​യ്നി​​​ലെ​​​യും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ​​​യും ലോ​​​ക​​​ത്തി​​​ന്‍റെ ഇ​​​ത​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി അ​​​സീ​​​സി​​​യി​​​ലെ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യും പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ത്തി.

വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് ഇ​​​റ്റാ​​​ലി​​​യ​​​ന്‍ മെ​​​ത്രാ​​​ൻ സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ മ​​​ത്തെ​​​യോ സൂ​​​പ്പി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ മാ​​​ധ്യ​​​സ്ഥ്യം യാ​​​ചി​​​ച്ച് സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ന്നു.

വ​​​ത്തി​​​ക്കാ​​​നി​​​ലെ യു​​​ക്രെ​​​യ്ൻ അം​​​ബാ​​​സ​​​ഡ​​​ർ അ​​​ന്‍റ്റി യൂ​​​റാ​​​ഷ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ന്‍റെ 800-ാം വ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​സീ​​​സി​​​യി​​​ലെ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പു​​​ക​​​ൾ പ​​​ര​​​സ്യ​​​വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെകൂ​​​ടി പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ.

ഈ​​​ മാ​​​സം 22 വ​​​രെ​​​യാ​​​ണ് തി​​​രു​​​ശേ​​​ഷി​​​പ്പു​​​ക​​​ൾ പൊ​​​തു​​​വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​ശേ​​​ഷി​​​പ്പു വ​​​ണ​​​ങ്ങാ​​​ൻ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി നൂ​​​റു​​​ക​​​ണ​​​ക്കി​​​നു തീ​​​ർ​​​ഥാ​​​ട​​​ക​​​ര​​​മാ​​​ണ് അ​​​സീ​​​സി​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്.

Tags : Special prayer Assisi world peace Holy Mass St. Francis Assisi Basilica

Recent News

Corehub Up