Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Faithful

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം; സ​ത്യ​വാ​ങ്മൂ​ലം വി​ശ്വാ​സി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും​​​ വി​​​ശ്വാ​​​സി​​​ക​​​ളെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

കൊ​​​ല്ലം പ്ര​​​സ് ക്ല​​​ബ്ബി​​​ൽ ന​​​ട​​​ന്ന മീ​​​റ്റ് ദ ​​​പ്ര​​​സ് പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ അ​​​ദ്ദേ​​​ഹം. ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ര​​​മാ​​​ർ​​​ശി​​​ക്കു​​​ന്നി​​​ല്ല. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ്വ​​​ർ​​​ണം ക​​​ട്ട​​​വ​​​രെ സ​​​ർ​​​ക്കാ​​​ർ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തു​​​പോ​​​ലെ​​​ത​​​ന്നെ ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ൽ കോ​​​ടി​​​ക​​​ൾ വെ​​​ട്ടി​​​ച്ചു.

ശ​​​ബ​​​രി​​​മ​​​ല കേ​​​സി​​​ൽ ഭാ​​​ഗി​​​ക​​​മാ​​​യ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചിരുന്നെ​​​ങ്കി​​​ൽ പ്ര​​​തി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​ർ മ​​​നപ്പൂർ​​​വം പ്ര​​​തി​​​ക​​​ളെ ര​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തെ​​​ല്ലാം വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ മ​​​ന​​​സി​​​ലു​​​ണ്ടാ​​​ക്കി​​​യ വേ​​​ദ​​​ന ചെ​​​റു​​​ത​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ വ​​​ർ​​​ഗീ​​​യ​​​ത ആ​​​ളി​​​ക്ക​​​ത്തി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് ന‌‌​​​ട​​​ത്തു​​​ന്ന​​​ത്. പി​​​ഡി​​​പി എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചുക​​​ഴി​​​ഞ്ഞു. വെ​​​ൽ​​​ഫ​​​യ​​​ർ​​​ പാ​​​ർ​​​ട്ടി യു​​​ഡി​​​എ​​​ഫി​​​ന് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ൽ വ​​​ർ​​​ഗീ​​​യ​​​താ​​​ക്കി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​ർ ഇ​​​പ്പോ​​​ൾ മൗ​​​ന​​​ത്തി​​​ലാ​​​ണ്.

ആ​​​രാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്ന​​​തി​​​ൽ ഇ​​​പ്പോ​​​ൾ ച​​​ർ​​​ച്ച​​​യി​​​ല്ല. പ​​​ക​​​രം ഒ​​​ന്നി​​​ച്ചു​​​നി​​​ന്നു അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നു അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. 100ല​​​ധി​​​കം സീ​​​റ്റു​​​ക​​​ൾ നേ​​​ടി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​വ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദ്, യു​​​ഡി​​​എ​​​ഫ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​സി.​​​ രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ട‌ു​​​ത്തു.

Latest News

Corehub Up