Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minor Basilica

പാറേല്‍ പള്ളി കൂദാശയും ബസിലിക്ക പ്രഖ്യാപനവും ഇന്ന്

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന​കേ​ന്ദ്ര​മാ​യ പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം വ​ലി​യ​പ​ള്ളി ഇ​ന്ന് കൂ​ദാ​ശ ചെ​യ്ത് ആ​ദ്യ​ ബ​ലി​യ​ര്‍പ്പ​ണം ന​ട​ത്തി ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കൂ​ദാ​ശക​ര്‍മം നി​ര്‍വ​ഹി​ക്കും. പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​ന്ദേ​ശം ന​ല്‍കും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പാ​റേ​ല്‍ പ​ള്ളി​യെ ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍ത്തു​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തും.

ആർച്ച് ബി​ഷ​പ്പു​മാ​രാ​യ ഡോ. ​തോ​മ​സ് മാ​ര്‍ കൂറി​ലോ​സ്, ഡോ.​ തോ​മ​സ് ജെ.​ നെ​റ്റോ, ബിഷപ്പുമാരായ മാ​ര്‍ തോ​മ​സ് ഇ​ല​വ​നാ​ല്‍, ഡോ. ​സെ​ല്‍വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍, ഡോ.​ തോ​മ​സ് മാ​ര്‍ ഐ​റേ​നി​യോ​സ്, ഡോ.​ ജ​യിം​സ് ആ​നാ​പ​റ​മ്പി​ല്‍, ഡോ.​യൂ​ഹാ​നോ​ന്‍ മാ​ര്‍ തി​യോ​ഡേ​ഷ്യ​സ്, മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്, ഡോ.​ ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ൽ​പ്പ​റ​മ്പി​ല്‍, മോ​ണ്‍.​ ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്, അ​തി​രൂ​പ​ത​യി​ലെ മു​ന്നൂ​റി​ലേ​റെ വൈ​ദി​ക​ര്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രി​ക്കും.

82,000 കുടുംബങ്ങളിലേക്ക് ആർച്ച്ബിഷപ്പിന്‍റെ സ്നേഹക്കത്ത്

മാ​​​ത്യു ആ​​ന്‍റ​​​ണി

പാ​​​റേ​​​ൽ മ​​​രി​​​യ​​​ൻ ദൈ​​​വാ​​​ല​​​യ സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ കൂ​​​ദാ​​​ശാ​​​ക​​​ർ​​​മ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്, അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ 82,000 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലേ​​​ക്കും നേ​​​രി​​​ട്ട് ക​​​ത്തെ​​​ഴു​​​തി ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ. ഓ​​​രോ കു​​​ടും​​​ബ​​​ത്തെ​​​യും പേ​​​രെ​​​ടു​​​ത്ത് വി​​​ളി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ, ‘സ​​​സ്നേ​​​ഹം, നി​​​ങ്ങ​​​ളു​​​ടെ പി​​​താ​​​വ്’ എ​​​ന്നു കു​​​റി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് മാ​​ർ ത​​റ​​യി​​ലി​​ന്‍റെ ഈ ​​​സ്നേ​​​ഹ​​​സ​​​ന്ദേ​​​ശം ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തെ​​​യും കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യെ​​​യും അ​​​തി​​​ജീ​​​വി​​​ച്ച് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ പു​​​തി​​​യ പാ​​​റേ​​​ൽ മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ത്തി​​​​​ന്‍റെ കൂ​​​ദാ​​​ശ​​​യ്ക്കു​​​ള്ള ക്ഷ​​​ണ​​​ക്ക​​​ത്താ​​​ണി​​​ത്. ദൈ​​​വ​​​ജ​​​ന​​​ത്തി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തെ ന​​​ന്ദി​​​യോ​​​ടെ സ്മ​​​രി​​​ക്കു​​​ന്ന ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ത്തി​​​ൽ ഇ​​​ങ്ങ​​​നെ കു​​​റി​​​ക്കു​​​ന്നു: “ന​​​മ്മു​​​ടെ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ 82,000 കു​​​ടും​​​ബ​​​ങ്ങ​​​ളും ഒ​​​രു​​​മി​​​ച്ചാ​​​ണ് പാ​​​റേ​​​ൽ മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്രം നി​​​ർ​​​മി​​​ച്ച​​​ത്. നി​​​ങ്ങ​​​ളോ​​​രോ​​​രു​​​ത്ത​​​രും ഇ​​​തി​​​നു ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളെ ന​​​ന്ദി​​​യോ​​​ടെ ഓ​​​ർ​​​ക്കു​​​ന്നു.’’

120 വ​​​ർ​​​ഷം മു​​​ന്പ​​​ത്തെ ആ ​​​ച​​​രി​​​ത്ര​​​ക്ക​​​ത്ത്

ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​ന്‍റെ ഈ ​​​ക​​​ത്ത്, 120 വ​​​ർ​​​ഷം മു​​​ന്പു ന​​​ട​​​ന്ന മ​​​റ്റൊ​​​രു ച​​​രി​​​ത്ര​​​സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഓ​​​ർ​​​മപു​​​തു​​​ക്ക​​​ൽകൂ​​​ടി​​​യാ​​​ണ്. 1906ൽ ​​​പ​​​ഴ​​​യ പാ​​​റേ​​​ൽ ക​​​പ്പേ​​​ള​​​യു​​​ടെ കൂ​​​ദാ​​​ശാ​​​ക​​​ർ​​​മ​​​ത്തി​​​നാ​​​യി അ​​​ന്ന​​​ത്തെ വി​​​കാ​​​രി അ​​​പ്പ​​​സ്തോ​​​ലി​​​ക്ക മാ​​​ർ മാ​​​ത്യു മാ​​​ക്കീ​​​ൽ വി​​​കാ​​​രി​​​യാ​​​ത്തി​​​ലെ എ​​​ല്ലാ പ​​​ള്ളി​​​ക​​​ളി​​​ലേ​​​ക്കും ഒ​​​രു സ​​​ർ​​​ക്കു​​​ല​​​ർ അ​​​യ​​​ച്ചി​​​രു​​​ന്നു. ര​​​ണ്ട് നൂ​​​റ്റാ​​​ണ്ടു​​​ക​​​ളി​​​ലാ​​​യി ര​​​ണ്ട് ഇ​​​ട​​​യ​​​ന്മാ​​​ർ എ​​​ഴു​​​തി​​​യ ഈ ​​​ക​​​ത്തു​​​ക​​​ൾ, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ വി​​​ശ്വാ​​​സ​​​ച​​​രി​​​ത്ര​​​ത്തി​​​ലെ അ​​​പൂ​​​ർ​​​വ​​​മാ​​​യൊ​​​രു ഒ​​​ത്തു​​​ചേ​​​ര​​​ലാ​​​യി മാ​​​റു​​​ക​​​യാ​​​ണ്.

 

 

Latest News

Corehub Up