x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പാ​വൂ​രി​ല്‍ ആ​ഞ്ഞ​ടി​ച്ച് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍; ഇ​ന്ന് അ​റ​സ്റ്റി​ലാ​യ​ത് 11 പേ​ര്‍, എ​ക്‌​സൈ​സ് സ​ജീ​വ​മ​ല്ലെ​ന്ന് പ​രാ​തി

ജിസ്യ പാലോറാൻ
Published: June 8, 2026 05:59 PM IST | Updated: June 8, 2026 06:00 PM IST

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ ആ​ഞ്ഞ​ടി​ച്ച് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ലാ​യു​ള്ള പെ​രു​മ്പാ​വൂ​രി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ് പോ​ലീ​സ്. ഡോ​ഗ് സ്‌​ക്വാ​ഡി​നെ അ​ട​ക്കം വി​ന്യ​സി​ച്ചു കൊ​ണ്ടു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​ക​ളു​ടെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്.

ഇ​ന്ന് വൈ​കി​ട്ട് വ​രെ​യു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​ടെ പ​തി​നൊ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ര്‍​ശ​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​കം രൂ​പീ​ക​രി​ച്ച സ്‌​ക്വാ​ഡ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക​ഞ്ചാ​വും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യാ​ണ് 11 പേ​രെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ റെ​യ്ഡി​ല്‍ 35 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സ​ജീ​വ​മാ​ണെ​ങ്കി​ലും എ​ക്‌​സൈ​സ് വ​കു​പ്പ് നി​സ​ഹ​ര​ണം തു​ട​രു​ക​യാ​ണ് എ​ന്നാ​ണ് അ​ധ്യാ​പ​ക​നും പെ​രു​മ്പാ​വൂ​രി​ലെ ല​ഹ​രി വി​രു​ദ്ധ പോ​രാ​ട്ടം സം​ഘ​ട​ന ക​ണ്‍​വീ​ന​റു​മാ​യ കെ.​എ. നൗ​ഷാ​ദ് ദീ​പി​ക ഓ​ണ്‍​ലൈ​നി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യെ​യും എ​ക്‌​സൈ​സ് മ​ന്ത്രി​യെ​യും പെ​രു​മ്പാ​വൂ​രി​ലെ കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​നാ​യി കാ​ണാ​നി​രി​ക്ക​വെ​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ പോ​ലീ​സ് പ്ര​ദേ​ശ​ത്തെ ല​ഹ​രി​മു​ക്ത​മാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പെ​രു​മ്പാ​വൂ​രി​ലെ ഭാ​യ് കോ​ള​നി​യി​ല്‍ നാ​ട്ടു​കാ​രെ വെ​ല്ലു​വി​ളി​ച്ചു കൊ​ണ്ടാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന​യും പെ​ണ്‍​വാ​ണി​ഭ​വു​മാ​ണ് ന​ട​ന്നി​രു​ന്ന​ത്. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തി മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​ത് പ​തി​വാ​യി മാ​റി​യി​രു​ന്നു. അ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ല​ഹ​രി​യു​മാ​യി ഒ​രാ​ളെ പി​ടി​ച്ചാ​ലും അ​പ്പോ​ള്‍ ത​ന്നെ ജാ​മ്യ​ത്തി​ല്‍ വി​ടു​ക​യും ചെ​യ്യും.

അ​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന്റെ ഭാ​ഗ​മാ​യി ഷെ​രീ​ഫ് പു​ല്ലാ​ട്ട് എ​ന്ന പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഞ്ചു ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്നു. പി​ന്നാ​ലെ എ​സ്പി ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ചു. പോ​ലീ​സി​ന്റെ​യും എ​ക്‌​സൈ​സി​ന്റെ​യും ഭാ​ഗ​ത്തു നി​ന്നും വീ​ഴ്ച​ക​ളു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് 24 മ​ണി​ക്കൂ​റും പോ​ലീ​സി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ക​യാ​യി​രു​ന്നു.

ആ ​ഉ​റ​പ്പ് ഇ​തു​വ​രെ പാ​ലി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് നൗ​ഷാ​ദ് പ​റ​യു​ന്ന​ത്. ഭാ​യ് കോ​ള​നി​യി​ലെ 70 ശ​ത​മാ​ന​ത്തോ​ളം മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം കു​റ​ഞ്ഞു. അ​ന​ധ​കൃ​ത താ​മ​സ​ക്കാ​രാ​യ അ​ന്യ​സം​സ്ഥാ​ന​ക്കാ​ര്‍ അ​വി​ടെ നി​ന്നും പോ​യി. എ​ങ്കി​ലും പ​ര​സ്യ​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പെ​രു​മ്പാ​വൂ​ര്‍ ടൗ​ണി​ലെ നി​ത്യ​ക്കാ​ഴ്ച​യാ​ണ്. അ​തു​പോ​ലെ ത​ന്നെ പെ​ണ്‍​വാ​ണി​ഭ​വും. ഇ​തി​ല്‍ ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​രു​ടെ വ​ലി​യ പി​ന്തു​ണ​യു​മു​ണ്ട്. ലോ​ഡ്ജ് ഉ​ട​മ​ക​ളും അ​ന്യ​സം​സ്ഥാ​ന​ക്കാ​രെ താ​മ​സി​പ്പി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ളും വ​ലി​യ വാ​ട​ക​യാ​ണ് അ​വ​രി​ല്‍ നി​ന്നും വാ​ങ്ങു​ന്ന​ത്.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി പോ​ലീ​സ് റെ​യ്ഡ് പെ​രു​മ്പാ​വൂ​രി​ല്‍ തു​ട​രു​ക​യാ​ണ്. എ​ന്നാ​ല്‍ എ​ക്‌​സൈ​സ് അ​ത്ര സ​ജീ​വ​മ​ല്ല പെ​രു​മ്പാ​വൂ​രി​ല്‍. വേ​ണ്ട​ത്ര സ്റ്റാ​ഫ് ഇ​ല്ല. എ​ല്ലാ ഞാ​യ​റാ​ഴ്ച പെ​രു​മ്പാ​വൂ​ര്‍ മ​യ​ക്കു​മ​രു​ന്നി​ന്റെ ഒ​രു ഹ​ബ്ബ് ആ​യി മാ​റും. കു​റ​ച്ച് നാ​ളു​ക​ള്‍ മു​മ്പ് ഒ​രു കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ഞ​ങ്ങ​ള്‍ 45 ഓ​ളം ചാ​ക്ക് ഹാ​ന്‍​സ് പി​ടി​ച്ചു. നി​ര​ന്ത​രം എ​ക്‌​സൈ​സി​നെ വി​ളി​ച്ചി​ട്ടും അ​വ​ര്‍ വ​ന്നി​ല്ല. എ​ന്നാ​ല്‍ പോ​ലീ​സ് എ​ത്തി. എ​ക്‌​സൈ​സി​ന് ആ​കെ മ​യ​ക്കു​മ​രു​ന്ന്, നാ​ര്‍​കോ​ട്ടി​ക് കേ​സു​ക​ള്‍ നോ​ക്കി​യാ​ല്‍ മ​തി. എ​ന്നാ​ല്‍ പോ​ലീ​സി​ന് ഒ​രു​പാ​ട് കേ​സു​ക​ള്‍ നോ​ക്കാ​നു​ണ്ട്. എ​ങ്കി​ലും പോ​ലീ​സി​ന്റെ ഭാ​ഗ​ത്ത് നി​ന്നും ന​ല്ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ഴും എ​ക്‌​സൈ​സ് ഒ​ന്നും ചെ​യ്യു​ന്നി​ല്ല എ​ന്നാ​ണ് നൗ​ഷാ​ദി​ന്റെ പ​രാ​തി.

എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം വ​ര്‍​ദ​ധി​പ്പി​ക്ക​ണ​മെ​ന്നും സ​ജീ​വ​മാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ക്‌​സൈ​സി​നെ വി​ളി​ച്ചാ​ല്‍ ഒ​ന്നു​കി​ല്‍ വ​ണ്ടി ഉ​ണ്ടാ​വി​ല്ല, അ​ല്ലെ​ങ്കി​ല്‍ സ്റ്റാ​ഫ് ഉ​ണ്ടാ​വി​ല്ല. പോ​ലീ​സി​നെ രാ​ത്രി ര​ണ്ടു മ​ണി​ക്ക് വി​ളി​ച്ചാ​ലും അ​വ​ര്‍ വ​രും. പെ​രു​മ്പാ​വൂ​രി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നാ​ണ് കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് മ​ന​സി​ലാ​യാ​ല്‍ അ​വ​ര്‍ ഞ​ങ്ങ​ളെ വി​ളി​ക്കു​ക​യും വി​വ​രം കൈ​മാ​റു​ക​യും ചെ​യ്യും. അ​ത് പോ​ലീ​സി​ന് ന​ല്‍​കു​ക​യും ചെ​യ്യു​മെ​ന്ന് നൗ​ഷാ​ദ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കും എ​ക്‌​സൈ​സ് മ​ന്ത്രി​ക്കും എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍​ക്കും സേ​ഫ് പെ​രു​മ്പാ​വൂ​ര്‍ എ​ന്ന ആ​ശ​യം മു​ന്‍ നി​ര്‍​ത്തി ആ​യി​ര​ക്ക​ണ​ക്കി​ന് മെ​യി​ലു​ക​ള്‍ ഒ​രേ സ​മ​യം ന​ല്‍​കി​യി​രു​ന്നു. അ​തി​ന്റെ പ​രി​ണി​ത ഫ​ല​മാ​യാ​ണ് പോ​ലീ​സി​ന്റെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന വ​ന്ന​ത്. പെ​രു​മ്പാ​വൂ​രി​ലെ മ​യ​ക്കു​മ​രു​ന്ന് വി​പ​ണി​യെ പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ അ​ന്ന​ത്തെ പ​രാ​തി പ്ര​ള​യം കൊ​ണ്ട് സാ​ധി​ച്ചു. എ​ന്നാ​ല്‍ എ​ക്‌​സൈ​സി​ല്‍ നി​ന്നും വേ​ണ്ട​ത്ര സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്കി​ന്റെ എ​ക്‌​സൈ​സ് ഓ​ഫീ​സി​നാ​ണ് പെ​രു​മ്പാ​വൂ​രി​ന്റെ ചു​മ​ത​ല. 60 ഓ​ളം സ്റ്റാ​ഫ് അ​വി​ടെ വേ​ണ​മെ​ങ്കി​ലും 30 ഓ​ളം സ്റ്റാ​ഫ് മാ​ത്ര​മാ​ണ് അ​വി​ടെ​യു്ള​ത് എ​ന്നാ​ണ് നൗ​ഷാ​ദ് പ​റ​യു​ന്ന​ത്.

ന​മ്മു​ടെ മ​ക്ക​ള്‍ അ​തി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് ന​മ്മ​ള്‍ ഉ​ണ​ര്‍​ന്ന​ത്. 17-18 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക​ളാ​ണ് അ​വി​ടെ ല​ഹ​രി വാ​ങ്ങാ​നെ​ത്തു​ന്നു. അ​വ​രു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളാ​ണ് ക​ണ്ട​ത്. 16-17 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍ മ​യ​ക്ക​മ​രു​ന്ന് വാ​ങ്ങി​ക്കാ​ന്‍ വേ​ണ്ടി പൈ​സ അ​യ​ച്ചു കൊ​ടു​ത്തി​രി​ക്കു​ന്നു. കാ​ക്ക​നാ​ടു​ള്ള ഒ​രു പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളെ പി​ടി​ച്ചു. അ​വ​ര്‍​ക്ക് പെ​ണ്‍​കു​ട്ടി​ക​ള്‍ ല​ഹ​രി വാ​ങ്ങാ​നാ​യി കാ​ശ് അ​യ​ച്ചു കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. അ​തോ​ടെ​യാ​ണ് ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങി​യ​തെ​ന്നും നൗ​ഷാ​ദ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, ല​ഹ​രി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍​ക്ക് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. പെ​രു​മ്പാ​വൂ​രി​ല്‍ പ​ര​സ്യ​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ വീ​ഡി​യോ പോ​ലീ​സി​ന് കൈ​മാ​റി​യ​വ​രി​ല്‍ ഒ​രാ​ളാ​ണ് ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍. ഇ​തി​നെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​തോ​ടെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നും പോ​ലീ​സി​നും ആ​ശം​സ​ക​ളു​മാ​യി താ​രം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ല്‍ കാ​ണി​ച്ച പ്ര​തി​ബ​ദ്ധ​ത​യ്ക്ക് സേ​ന​യ്ക്കും ന​ട​പ​ടി എ​ടു​ത്ത ഹാ​ര്‍​ദി​ക് മീ​ണ​യ്ക്കും ഉ​ണ്ണി മു​കു​ന്ദ​ന്‍ ഫെ​യ്‌​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ന​ന്ദി അ​റി​യി​ച്ച​ത്.

Tags : operation thoofan ganja arrest perumbavoor

Recent News

Corehub Up