ശ്രീകാര്യം: ശ്രീകാര്യം ലൊയോള സ്കൂളിൽ സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെയും സ്കൂൾ ടർഫിന്റെയും ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്ജെയ്ക്ക് മന്ത്രി "തൂഫാൻ വാരിയർ’ ബാഡ്ജ് സമ്മാനിച്ചു.
സ്കൂൾ മാനേജറും ഡറക്ടറുമായ ഫാ. സണ്ണി കുന്നപ്പള്ളിൽ എസ്ജെ, സിബിഎസ്ഇ പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്ജെ, ട്രഷറർ ഫാ. ജോസ് തയ്പ്പറന്പിൽ എസ്ജെ എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡർ പി.കെ. അഭിനവ് സ്വാഗതവും സ്പോർട്സ് സെക്രട്ടറി നവനീത് പൊതുവാൾ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ബ്രസീൽ-അർജന്റീന ആരാധകർ തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു.
Tags : nattu vishesham Operation Toofan Plan