Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Statements

'കാണത്തക്ക പരിക്കില്ലായിരുന്നു, നീർക്കെട്ട് മാത്രം': വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഡോക്ടർമാരുടെ മൊഴിയെടുത്ത് എസ്ഐടി

കണ്ണൂർ: കണ്ണൂരിൽ മുൻമന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡി. കോളജിലെ ഡോക്ടർമാരിൽ നിന്ന് എസ്ഐടി മൊഴിയെടുത്തു. ആശുപത്രിയിൽ നിന്ന് മെഡിക്കൽ രേഖകളും അന്വേഷണസംഘം ശേഖരിച്ചു.

വീണാ ജോർജിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും പുറത്ത് കാണത്തക്ക പരിക്ക് ഉണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ മൊഴി നൽകിയതായാണ് സൂചന.

അതേസമയം, കേസില്‍ തെറ്റായി മൊഴി നല്‍കിയ മുന്‍ഗണ്‍മാൻ അഭിലാഷിനെതിരേ നടപടിക്ക് ശിപാർശ ചെയ്തുകൊണ്ട് എസ്ഐടി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും.

 

International

ഇ​റാ​ൻ സം​ഘ​ർ​ഷം: പ​ര​സ്പ​ര വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി ട്രം​പ്, ആ​ശ​ങ്ക തു​ട​രു​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ത്യ​സ്ത പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​ദ്ധം ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യെ​ന്ന് അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ ട്രം​പ്, പി​ന്നീ​ട് യു​ദ്ധം തു​ട​രു​മെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു.

സി​ബി​എ​സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ട്രം​പി​ന്‍റെ ആ​ദ്യ​ത്തെ അ​വ​കാ​ശ​വാ​ദം. ഏ​ക​ദേ​ശം നാ​ലോ അ​ഞ്ചോ ആ​ഴ്ച​ക​ൾ യു​ദ്ധം നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്, എ​ന്നാ​ൽ യു​എ​സ് വ​ള​രെ​യേ​റെ മു​ന്നി​ലാ​ണെ​ന്നും ഇ​ത് വേ​ഗ​ത്തി​ൽ ത​ന്നെ അ​വ​സാ​നി​ച്ചെ​ന്നും ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​റാ​ന് നാ​വി​ക സേ​ന​യി​ല്ല, ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളി​ല്ല, വ്യോ​മ​സേ​ന​യു​മി​ല്ല. അ​വ​രു​ടെ മി​സൈ​ലു​ക​ൾ ചി​ത​റി​പ്പോ​യി, നി​ങ്ങ​ൾ ത​ന്നെ നോ​ക്കി​യാ​ൽ മ​ന​സി​ലാ​കും, നി​ർ​മാ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടെ അ​വ​രു​ടെ ഡ്രോ​ണു​ക​ൾ എ​ല്ലാ​യി​ട​ത്തും ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്. സൈ​നി​ക​പ​ര​മാ​യി അ​വ​ർ​ക്ക് ഇ​നി ഒ​ന്നും ത​ന്നെ അ​വ​ശേ​ഷി​ക്കു​ന്നി​ല്ല.-​ട്രം​പ് പ​റ​ഞ്ഞു.

ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് അ​മേ​രി​ക്ക ഏ​റ്റെ​ടു​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ ആ​ണ്. എ​ണ്ണ വി​ല കു​റ​യ്ക്കാ​ൻ ചി​ല രാ​ജ്യ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള ഉ​പ​രോ​ധം നീ​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ലാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം, റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ യോ​ഗ​ത്തി​ൽ ശ​ത്രു​വി​നെ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത് വ​രെ യു​ദ്ധം തു​ട​രു​മെ​ന്നും അ​തു​വ​രെ അ​മേ​രി​ക്ക പി​ന്മാ​റി​ല്ലെ​ന്നു​മാ​ണ് ട്രം​പ് പ​റ‍​ഞ്ഞ​ത്.

ഈ ​ആ​ഴ്ച യു​ദ്ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വാ​യി മൊ​ജ്ത​ബ ഖ​മ​നേ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത് നി​രാ​ശാ​ജ​ന​ക​മാ​യ ഒ​രു തീ​രു​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

ശ​ബ​രി​മ​ല കൊ​ടി​മ​ര​ക്കൊ​ള്ള; മൊ​ഴി ന​ൽ​കാ​ൻ ത​യാ​റെ​ന്ന് സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല കൊ​ടി​മ​ര​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രു​ടെ മൊ​ഴി വി​ജി​ല​ൻ​സ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ടി​മ​ര നി​ര്‍​മാ​ണ​ത്തി​ന് സ്വ​ര്‍​ണം സം​ഭാ​വ​ന ന​ൽ​കി​യ സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ്, ര​ഞ്ജി പ​ണി​ക്ക​ര്‍, നി​ര്‍​മാ​താ​വ് സു​രേ​ഷ്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ മൊ​ഴി​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മൊ​ഴി ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും വി​ജി​ല​ന്‍​സി​നെ അ​റി​യി​ച്ചു. സ്വ​ര്‍​ണം സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ 27 പേ​രു​ടെ മൊ​ഴി​യാ​ണ് വി​ജി​ല​ന്‍​സ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. കൂ​ടു​ത​ൽ താ​ര​ങ്ങ​ളു​ടെ മൊ​ഴി ഈ​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും. 2017ലാ​ണ് ശ​ബ​രി​മ​ല​യി​ലെ കൊ​ടി​മ​ര​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ന്ന​ത്.

നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സ്വ​ർ​ണം സ്വീ​ക​രി​ക്കു​ന്ന​തി​ൽ ച​ട്ട​ലം​ഘ​നം ന​ട​ന്നെ​ങ്കി​ല്‍ അ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സി​നി​മാ​ക്കാ​രു​ള്‍​പ്പെ​ടെ നി​ര​വ​ധി​പേ​ര്‍ കൊ​ടി​മ​ര​ത്തി​നും വാ​ജി വാ​ഹ​ന​ത്തി​നും സ്വ​ര്‍​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്.

വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി സി.​എ​സ്.​ഹ​രി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് യൂ​ണി​റ്റ് സി​ഐ സ​ജി ശ​ങ്ക​ര്‍, പ​ത്ത​നം​തി​ട്ട വി​ജി​ല​ന്‍​സ് യൂ​ണി​റ്റ് സി​ഐ രാ​ജേ​ഷ് കു​മാ​ര്‍, വി​ജി​ല​ന്‍​സ് തെ​ക്ക​ന്‍ മേ​ഖ​ലാ സി​ഐ അ​ജി ജി.​നാ​ഥ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്.

National

സി.​ജെ.​റോ​യി​യു​ടെ മ​ര​ണം; കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മൊ​ഴി​യെ​ടു​ക്കും

ബം​ഗ​ളൂ​രു: വ്യ​വ​സാ​യി സി.​ജെ.​റോ​യി​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക പോ​ലീ​സ്. ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. റോ​യി​യു​ടെ കു​ടു​ബാം​ഗ​ങ്ങ​ളു​ടെ​യും മൊ​ഴി​യെ​ടു​ക്കും.

റോ​യി​യു​ടെ ഫോ​ണു​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. മൊ​ബൈ​ൽ ഫോ​ണു​ക​ളും വെ​ടി​യു​തി​ര്‍​ത്ത തോ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ളും പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

റോ​യി​യു​ടെ സം​സ്കാ​രം ഇ​ന്ന് ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. സ​ഹോ​ദ​ര​ന്‍റെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന കോ​റ​മം​ഗ​ല​യി​ൽ ആ​യി​രി​ക്കും സം​സ്കാ​രം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം രാ​വി​ലെ ഒ​ൻ​പ​തോ​ടെ ബം​ഗ​ളൂ​രു ബോ​റിം​ഗ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം കോ​റ​മം​ഗ​ല​യി​ലെ​ത്തി​ക്കും.

 സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കും. തു​ട​ർ​ന്നാ​കും സം​സ്കാ​രം. വെ​ള്ളി​യാ​ഴ്ച​യാ​ണ് റോ​യ് ജീ​വ​നൊ​ടു​ക്കി​യ​ത്. 

 

Kerala

സം​സ്ഥാ​ന പെ​ൻ​ഷ​ൻ​കാ​ർ ആ​ദാ​യ നി​കു​തി സ്റ്റേ​റ്റ്മെ​ന്‍റ് ന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി​യി​ൽ​നി​ന്ന് നേ​രി​ട്ടും ബാ​ങ്ക് മു​ഖേ​ന​യും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന സം​സ്ഥാ​ന പെ​ൻ​ഷ​ൻ​കാ​ർ 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പെ​ൻ​ഷ​നി​ൽ​നി​ന്ന് നി​യ​മ​പ്ര​കാ​രം കു​റ​വ് വ​രു​ത്തേ​ണ്ട​താ​യ ആ​ദാ​യ നി​കു​തി സം​ബ​ന്ധി​ച്ച ആ​ന്‍റി​സി​പ്പേ​റ്റ​റി സ്റ്റേ​റ്റ്മെ​ന്‍റ് ഇ​തു​വ​രെ സ​മ​ർ​പ്പി​ക്കാ​ത്ത​വ​രും റി​വൈ​സ്ഡ് ആ​ന്‍റി​സി​പ്പേ​റ്റ​റി സ്റ്റേ​റ്റ്മെ​ന്‍റ് സ​മ​ർ​പ്പി​ക്കേ​ണ്ട​വ​രും 25ന് ​മു​ൻ​പാ​യി ബ​ന്ധ​പ്പെ​ട്ട ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

pension.treasury<\@>kerala.gov.in എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ൽ സ്റ്റേ​റ്റ്മെ​ന്‍റ് സ്‌​കാ​ൻ ചെ​യ്ത് അ​യ​യ്ക്കു​ക​യോ https://pension.treasury.kerala.gov.in എ​ന്ന ട്ര​ഷ​റി 2026 പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യോ വേ​ണം. നി​ർ​ദേ​ശി​ച്ച തീ​യ​തി​ക്ക​കം സ്റ്റേ​റ്റ്മെ​ന്‍റ് സ​മ​ർ​പ്പി​ക്കാ​ത്ത പ​ക്ഷം, 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി (New Regime പ്ര​കാ​രം) ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ തു​ല്യ ഗ​ഡു​ക്ക​ളാ​യി ഈ​ടാ​ക്കു​ന്ന​താ​യി​രി​ക്കും.

ഇ​തോ​ടൊ​പ്പം, ഇ​തു​വ​രെ പെ​ൻ​ഷ​നേ​ഴ്‌​സ് ഡാ​റ്റാ ഷീ​റ്റ് ട്ര​ഷ​റി​ക​ളി​ൽ സ​മ​ർ​പ്പി​ക്കാ​ത്ത പെ​ൻ​ഷ​ൻ​കാ​ർ എ​ത്ര​യും വേ​ഗം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. വാ​ർ​ഷി​ക മ​സ്റ്റ​റിം​ഗ് ഇ​തു​വ​രെ ന​ട​ത്താ​ത്ത പെ​ൻ​ഷ​ൻ​കാ​ർ​ക്കും കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ​ക്കും തു​ട​ർ​പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി സ​മീ​പ ട്ര​ഷ​റി​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യോ Life Jeevan Pramaan ആ​പ്പ്/​പോ​ർ​ട്ട​ൽ വ​ഴി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ചോ മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണം. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ​ക്ഷം പെ​ൻ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്‌​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ട്ര​ഷ​റി വ​കു​പ്പ് അ​റി​യി​ച്ചു.

Kerala

എല്ലാം തന്ത്രി അറിഞ്ഞുകൊണ്ടെന്ന് മൊഴികൾ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​​രെ അ​റ​സ്റ്റ് ചെ​യ്ത​ത് മു​ൻ ദേ​വ​സ്വം ബോ​ർ‌​ഡ് പ്ര​സി​ഡന്‍റു​മാ​രു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ, ത​ന്ത്രി​യെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കും വി​ധം ദൈ​വ​തു​ല്യ​രാ​യി ക​രു​തു​ന്ന​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന ത​ര​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് ത​ന്ത്രി​യെ എ​സ്ഐ​ടി വീ​ട്ടി​ലെ​ത്തി കാ​ണു​ക​യും മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തു. എ​സ്ഐ​ടി ആ​സ്ഥാ​ന​ത്തും അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചു​വ​രു​ത്തി.
ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ഴി​ച്ചു​മാ​റ്റി​യ​തും പു​റ​ത്തു കൊ​ണ്ടു​പോ​യ​തും അ​ന്ന് ത​ന്ത്രി​യാ​യി​രു​ന്ന രാ​ജീ​വ​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണെ​ന്ന ത​ര​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ മൊ​ഴി​യും എ​സ്ഐ​ടി​ക്കു ല​ഭി​ച്ചി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ൽ പ​രി​ക​ർ​മി​യാ​ക്കി​യ​ത് ത​ന്ത്രി ക​ണ്ഠ​​ര് രാ​ജീ​വ​രു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​യി​രു​ന്നു എ​ന്ന​താ​ണ് അ​റ​സ്റ്റി​ന് പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ പാ​ളി​ക​ൾ ശ്രീ​കോ​വി​ലി​ൽ നി​ന്നും ഇ​ള​ക്കി കൊ​ണ്ടു​പോ​കാ​ൻ അ​നു​ജ്ഞ ന​ൽ​കി​യ​തും ഇ​തേ ത​ന്ത്രി​യാ​ണ്.

ഉ​രാ​യ്മ​ക്കാ​രാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പാ​ളി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ഇ​ള​ക്കി കൊ​ണ്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞാ​ൽ ത​ന്ത്രി​ക്ക് അ​നു​മ​തി ന​ൽ​കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ് മ​റു​വാ​ദം. എ​ന്നാ​ൽ ശ​ബ​രി​മ​ല​യി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​യ പാ​ളി​ക​ൾ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​മാ​യി ബ​ന്ധ​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തി​ച്ച​തും അ​ന്വേ​ഷ​ണ വി​ഷ​യ​ത്തി​ലു​ൾ​പ്പെ​ട്ടു.

സ്വ​ർ​ണം പൂ​ശി​യ പാ​ളി​ക​ൾ എ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ത​ന്ത്രി ക​ണ്ഠ​​ര് രാ​ജീ​വ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് പ​റ​യു​ന്നു. പാ​ളി​ക​ൾ ക​ട​ത്തിക്കൊ​ണ്ടു​പോ​കും മ​മ്പ് ത​യാ​റാ​ക്കി​യ മ​ഹ​സ​റി​ൽ ത​ന്ത്രി ഒ​പ്പി​ട്ടി​രു​ന്ന​തു​മി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം ദ്വാ​ര​പാ​ല​ക ശി​ല്പ​പാ​ളി​ക​ൾ ഇ​ള​ക്കി കൊ​ണ്ടു​പോ​യ​പ്പോ​ഴും ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ താ​ന്ത്രി​ക ചു​മ​ത​ല ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കു ത​ന്നെ​യാ​യി​രു​ന്നു.

എ​ന്നാ​ൽ ബം​ഗ​ളൂ​രു​വി​ലെ ശ്രീ​രാം​പു​ര അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ 2007-ൽ ​ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ച്ച​ത് ആ ​ക്ഷേ​ത്ര​ത്തി​ലെ ത​ന്ത്രി കൂ​ടി​യാ​യി​രു​ന്ന ക​ണ്ഠ​​ര് രാ​ജീ​വ​രാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ പ​ല​ത​വ​ണ എ​സ്ഐ​ടി ത​ന്ത്രി​യി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു.

2018-ൽ ​യു​വ​തി പ്ര​വേ​ശ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​താ​ണ്.

പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്ത്രി​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശം ഉ​യ​ർ​ത്താ​നും അ​ന്ന് പി​ണ​റാ​യി ശ്ര​മി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ പ​ന്പ​യി​ൽ ന​ട​ന്ന അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് തി​രി​തെ​ളി​ക്കാ​ൻ രാ​ജീ​വ​രെ ഒ​ഴി​വാ​ക്കി ക​ണ്ഠ​​ര് മോ​ഹ​ന​രെ​യാ​ണ് സ​ർ​ക്കാ​ർ ക്ഷ​ണി​ച്ച​ത്. വി​വാ​ദ​ങ്ങ​ളി​ൽ​പെ​ട്ട ക​ണ്ഠ​ര് മോ​ഹ​ന​രെ ശ​ബ​രി​മ​ല​യി​ലെ താ​ന്ത്രി​ക ക​ർ​മ​ങ്ങ​ളി​ൽ നി​ന്നും മാ​റ്റി​നി​ർ​ത്തി​യി​രി​ക്കു​ക​യു​മാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ്: ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ​യും മോ​ഹ​ന​ര​രു​ടെ​യും മൊ​ഴിയെടുത്ത് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ശ​ബ​രി​മ​ല ത​ന്ത്രി​മാ​രാ​യ ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ​യും മോ​ഹ​ന​ര​രു​ടെ​യും മൊ​ഴി എ​സ്ഐ​ടി രേ​ഖ​പ്പെ​ടു​ത്തി. ഇ​രു​വ​രും എ​സ്ഐ​ടി ഓ​ഫീ​സി​ലെ​ത്തി​യാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല​യി​ലെ മു​തി​ര്‍​ന്ന ത​ന്ത്രി​മാ​രെ​ന്ന നി​ല​യി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൊ​ഴി​യെ​ടു​ത്ത​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ത​ന്ത്രി​മാ​രു​ടെ മൊ​ഴി. സ്വ​ര്‍​ണ​പ്പാ​ളി​യി​ൽ അ​നു​മ​തി ന​ൽ​കി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​തു​പ്ര​കാ​ര​മാ​ണെ​ന്നും ദൈ​വ​ഹി​തം നോ​ക്കി അ​നു​മ​തി ന​ൽ​കു​ക​മാ​ത്ര​മാ​ണ് ത​ന്ത്രി​മാ​രു​ടെ ചു​മ​ത​ല​യെ​ന്നു​മാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ന്ത്രി​മാ​രു​ടെ നി​ര്‍​ണാ​യ​ക മൊ​ഴി​യെ​ടു​ത്ത​ത്.

ദ്വാ​ര​പാ​ല​ക ശി​ൽ​പ്പം സ്വ​ർ​ണം പൂ​ശി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​രാ​രി ബാ​ബു പ​റ​യു​ന്ന​ത് ക​ള്ള​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്. ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ൾ സ്വ​ർ​ണം പൂ​ശു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​കാ​ൻ താ​ൻ‌ അ​നു​മ​തി കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പ​റ​ഞ്ഞു.

ശി​ൽ​പ്പ​ങ്ങ​ളു​ടെ കു​റ​ച്ചു​ഭാ​ഗം നി​റം മ​ങ്ങി​യെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​നു​മ​തി വേ​ണ​മെ​ന്നും ഇ​ങ്ങോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​ണെ​ന്നും ഇ​ങ്ങോ​ട്ട് എ​ഴു​തി ചോ​ദി​ച്ച​തി​ന്‍റെ മ​റു​പ​ടി മാ​ത്ര​മാ​ണ് കൊ​ടു​ത്ത​തെ​ന്നും രാ​ജീ​വ​ര് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ടി​ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് കു​റ​ച്ചു മ​ങ്ങ​ൽ വ​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ വ​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​ണ് താ​ൻ അ​നു​മ​തി കൊ​ടു​ത്ത​ത്. ത​ന്ത്രി എ​ന്ന നി​ല​യി​ൽ ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി കൊ​ടു​ത്തി​രു​ന്നി​ല്ല. സ്വ​ർ​ണം പൂ​ശാ​ൻ കൊ​ണ്ടു​പോ​യ​ത് ത​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ്. ഇ​പ്പോ​ഴും സ്വ​ർ​ണം പൂ​ശു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​യ​ത് ത​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ്.

കൂ​ടാ​തെ എ​ല്ലാം സ്വ​ർ​ണം ത​ന്നെ​യാ​ണ്, ചെ​മ്പ​ല്ല. താ​ൻ ന​ൽ​കി​യ ക​ത്തു​ക​ളി​ൽ എ​ല്ലാം സ്വ​ർ​ണ്ണം എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ദ്വാ​ര​പാ​ല​ക​ശി​ല്പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാം സ്വ​ർ​ണ​മാ​ണ്. 2019ൽ ​ആ​യാ​ലും ഇ​പ്പോ​ഴാ​യാ​ലും പു​റ​ത്തു​കൊ​ണ്ടു​പോ​യി സ്വ​ർ​ണം പൂ​ശാ​ൻ താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​രു​ന്നു.

Latest News

Corehub Up