x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല കൊ​ടി​മ​ര​ക്കൊ​ള്ള; മൊ​ഴി ന​ൽ​കാ​ൻ ത​യാ​റെ​ന്ന് സു​രേ​ഷ് ഗോ​പി


Published: February 15, 2026 09:15 AM IST | Updated: February 15, 2026 09:29 AM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല കൊ​ടി​മ​ര​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രു​ടെ മൊ​ഴി വി​ജി​ല​ൻ​സ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ടി​മ​ര നി​ര്‍​മാ​ണ​ത്തി​ന് സ്വ​ര്‍​ണം സം​ഭാ​വ​ന ന​ൽ​കി​യ സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ്, ര​ഞ്ജി പ​ണി​ക്ക​ര്‍, നി​ര്‍​മാ​താ​വ് സു​രേ​ഷ്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ മൊ​ഴി​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മൊ​ഴി ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും വി​ജി​ല​ന്‍​സി​നെ അ​റി​യി​ച്ചു. സ്വ​ര്‍​ണം സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ 27 പേ​രു​ടെ മൊ​ഴി​യാ​ണ് വി​ജി​ല​ന്‍​സ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. കൂ​ടു​ത​ൽ താ​ര​ങ്ങ​ളു​ടെ മൊ​ഴി ഈ​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും. 2017ലാ​ണ് ശ​ബ​രി​മ​ല​യി​ലെ കൊ​ടി​മ​ര​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ന്ന​ത്.

നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സ്വ​ർ​ണം സ്വീ​ക​രി​ക്കു​ന്ന​തി​ൽ ച​ട്ട​ലം​ഘ​നം ന​ട​ന്നെ​ങ്കി​ല്‍ അ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സി​നി​മാ​ക്കാ​രു​ള്‍​പ്പെ​ടെ നി​ര​വ​ധി​പേ​ര്‍ കൊ​ടി​മ​ര​ത്തി​നും വാ​ജി വാ​ഹ​ന​ത്തി​നും സ്വ​ര്‍​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്.

വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി സി.​എ​സ്.​ഹ​രി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് യൂ​ണി​റ്റ് സി​ഐ സ​ജി ശ​ങ്ക​ര്‍, പ​ത്ത​നം​തി​ട്ട വി​ജി​ല​ന്‍​സ് യൂ​ണി​റ്റ് സി​ഐ രാ​ജേ​ഷ് കു​മാ​ര്‍, വി​ജി​ല​ന്‍​സ് തെ​ക്ക​ന്‍ മേ​ഖ​ലാ സി​ഐ അ​ജി ജി.​നാ​ഥ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്.

Tags : sabarimala flagpole vigilance case statements shaji kailas renji panicker

Recent News

Corehub Up