Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Statements

പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന സം​​​ഘം ഇ​​​ന്ന​​​ലെ പി​​​എ​​​സ്‌​​​സി​​​യി​​​ലെ മൂ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് ചീ​​​ഫ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു ന​​​ട​​​ന്ന പ​​​രീ​​​ക്ഷ​​​യു​​​ടെ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യവുമാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ഇ​​​ന്ന​​​ലെ മൂ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി, ജൂ​​​നി​​​യ​​​ര്‍ സൂ​​​പ്ര​​​ണ്ട്, സി​​​സ്റ്റം അ​​​ന​​​ലി​​​സ്റ്റ് എ​​​ന്നി​​​വ​​​രു​​​ടെ മൊ​​​ഴി​​​യാ​​​ണ് ഇ​​​ന്ന​​​ലെ എ​​​ടു​​​ത്ത​​​ത്. മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യ വീ​​​ഴ്ച സം​​​ബ​​​ന്ധി​​​ച്ചു വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​ക​​​യാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം.

ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡി​​​ലെ ഉ​​​യ​​​ര്‍​ന്ന ത​​​സ്തി​​​ക​​​യാ​​​യ ചീ​​​ഫ് നി​​​യ​​​മ​​​ന​​​ത്തി​​​ന് 2022 ലാ​​​യി​​​രു​​​ന്നു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ഇ​​​ന്‍​ഡ​​​സ്ട്രി ആ​​​ന്‍​ഡ് ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ വി​​​ഭാ​​​ഗം, പേ​​​ഴ്‌​​​സ്‌​​​പെ​​​ക്ടീ​​​വ് പ്ലാ​​​നിം​​​ഗ് വി​​​ഭാ​​​ഗം, പ്ലാ​​​നിം​​​ഗ് കോ-​​​ഓ​​​ർഡി​​​നേ​​​ഷ​​​ന്‍ വി​​​ഭാ​​​ഗം എ​​​ന്നി​​​വ​​​യി​​​ല്‍ ഓ​​​രോ ഒ​​​ഴി​​​വാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

മൂ​​​ന്നി​​​നും ര​​​ണ്ടു പേ​​​പ്പ​​​ര്‍ വീ​​​ത​​​മാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ. അ​​​തി​​​ല്‍ ആ​​​ദ്യ പേ​​​പ്പ​​​ര്‍ മൂ​​​ന്ന് വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​ക്കും പൊ​​​തു​​​വാ​​​യി​​​രു​​​ന്നു. അ​​​തി​​​ലെ ഒ​​​ന്‍​പ​​​തു​​​മു​​​ത​​​ല്‍ 18 വ​​​രെ​​​യു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്ത​​​ര​​​ങ്ങ​​​ള്‍ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്താ​​​തെ ബാ​​​ക്കി​​​യു​​​ള്ള ഉ​​​ത്ത​​​ര​​​ങ്ങ​​​ളു​​​ടെ മാ​​​ര്‍​ക്കും അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ മാ​​​ര്‍​ക്കും ചേ​​​ര്‍​ത്ത് 2025 മേ​​​യി​​​ല്‍ റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

200ലധി​​​കം പേ​​​രാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​ത്. ഇ​​​ന്‍​ഡ​​​സ്ട്രി ആ​​​ന്‍​ഡ് ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍, പ്ലാ​​​നിം​​​ഗ് കോ-​​​ഓ​​​ഡി​​​നേ​​​ഷ​​​ന്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഒ​​​ന്നാം റാ​​​ങ്കു​​​കാ​​​ര്‍​ക്ക് നി​​​യ​​​മ​​​ന​​​ശി​​​പാ​​​ര്‍​ശ അ​​​യ​​​ച്ച് 2025 ജൂ​​​ണി​​​ല്‍ നി​​​യ​​​മ​​​ന​​​വും ന​​​ല്‍​കി. ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ നി​​​യ​​​മ​​​നം നേ​​​ടി​​​യ​​​വ​​​ര്‍ ഇ​​​ട​​​തു​​​പ​​​ക്ഷ സം​​​ഘ​​​ട​​​നാ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മാ​​​ണ് ഉ​​​യ​​​ര്‍​ന്ന​​​ത്.

National

സി.​ജെ.​റോ​യി​യു​ടെ മ​ര​ണം; കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മൊ​ഴി​യെ​ടു​ക്കും

ബം​ഗ​ളൂ​രു: വ്യ​വ​സാ​യി സി.​ജെ.​റോ​യി​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക പോ​ലീ​സ്. ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. റോ​യി​യു​ടെ കു​ടു​ബാം​ഗ​ങ്ങ​ളു​ടെ​യും മൊ​ഴി​യെ​ടു​ക്കും.

റോ​യി​യു​ടെ ഫോ​ണു​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. മൊ​ബൈ​ൽ ഫോ​ണു​ക​ളും വെ​ടി​യു​തി​ര്‍​ത്ത തോ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ളും പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

റോ​യി​യു​ടെ സം​സ്കാ​രം ഇ​ന്ന് ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. സ​ഹോ​ദ​ര​ന്‍റെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന കോ​റ​മം​ഗ​ല​യി​ൽ ആ​യി​രി​ക്കും സം​സ്കാ​രം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം രാ​വി​ലെ ഒ​ൻ​പ​തോ​ടെ ബം​ഗ​ളൂ​രു ബോ​റിം​ഗ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം കോ​റ​മം​ഗ​ല​യി​ലെ​ത്തി​ക്കും.

 സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കും. തു​ട​ർ​ന്നാ​കും സം​സ്കാ​രം. വെ​ള്ളി​യാ​ഴ്ച​യാ​ണ് റോ​യ് ജീ​വ​നൊ​ടു​ക്കി​യ​ത്. 

 

Kerala

സം​സ്ഥാ​ന പെ​ൻ​ഷ​ൻ​കാ​ർ ആ​ദാ​യ നി​കു​തി സ്റ്റേ​റ്റ്മെ​ന്‍റ് ന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി​യി​ൽ​നി​ന്ന് നേ​രി​ട്ടും ബാ​ങ്ക് മു​ഖേ​ന​യും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന സം​സ്ഥാ​ന പെ​ൻ​ഷ​ൻ​കാ​ർ 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പെ​ൻ​ഷ​നി​ൽ​നി​ന്ന് നി​യ​മ​പ്ര​കാ​രം കു​റ​വ് വ​രു​ത്തേ​ണ്ട​താ​യ ആ​ദാ​യ നി​കു​തി സം​ബ​ന്ധി​ച്ച ആ​ന്‍റി​സി​പ്പേ​റ്റ​റി സ്റ്റേ​റ്റ്മെ​ന്‍റ് ഇ​തു​വ​രെ സ​മ​ർ​പ്പി​ക്കാ​ത്ത​വ​രും റി​വൈ​സ്ഡ് ആ​ന്‍റി​സി​പ്പേ​റ്റ​റി സ്റ്റേ​റ്റ്മെ​ന്‍റ് സ​മ​ർ​പ്പി​ക്കേ​ണ്ട​വ​രും 25ന് ​മു​ൻ​പാ​യി ബ​ന്ധ​പ്പെ​ട്ട ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

pension.treasury<\@>kerala.gov.in എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ൽ സ്റ്റേ​റ്റ്മെ​ന്‍റ് സ്‌​കാ​ൻ ചെ​യ്ത് അ​യ​യ്ക്കു​ക​യോ https://pension.treasury.kerala.gov.in എ​ന്ന ട്ര​ഷ​റി 2026 പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യോ വേ​ണം. നി​ർ​ദേ​ശി​ച്ച തീ​യ​തി​ക്ക​കം സ്റ്റേ​റ്റ്മെ​ന്‍റ് സ​മ​ർ​പ്പി​ക്കാ​ത്ത പ​ക്ഷം, 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി (New Regime പ്ര​കാ​രം) ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ തു​ല്യ ഗ​ഡു​ക്ക​ളാ​യി ഈ​ടാ​ക്കു​ന്ന​താ​യി​രി​ക്കും.

ഇ​തോ​ടൊ​പ്പം, ഇ​തു​വ​രെ പെ​ൻ​ഷ​നേ​ഴ്‌​സ് ഡാ​റ്റാ ഷീ​റ്റ് ട്ര​ഷ​റി​ക​ളി​ൽ സ​മ​ർ​പ്പി​ക്കാ​ത്ത പെ​ൻ​ഷ​ൻ​കാ​ർ എ​ത്ര​യും വേ​ഗം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. വാ​ർ​ഷി​ക മ​സ്റ്റ​റിം​ഗ് ഇ​തു​വ​രെ ന​ട​ത്താ​ത്ത പെ​ൻ​ഷ​ൻ​കാ​ർ​ക്കും കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ​ക്കും തു​ട​ർ​പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി സ​മീ​പ ട്ര​ഷ​റി​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യോ Life Jeevan Pramaan ആ​പ്പ്/​പോ​ർ​ട്ട​ൽ വ​ഴി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ചോ മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണം. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ​ക്ഷം പെ​ൻ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്‌​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ട്ര​ഷ​റി വ​കു​പ്പ് അ​റി​യി​ച്ചു.

Kerala

എല്ലാം തന്ത്രി അറിഞ്ഞുകൊണ്ടെന്ന് മൊഴികൾ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​​രെ അ​റ​സ്റ്റ് ചെ​യ്ത​ത് മു​ൻ ദേ​വ​സ്വം ബോ​ർ‌​ഡ് പ്ര​സി​ഡന്‍റു​മാ​രു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ, ത​ന്ത്രി​യെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കും വി​ധം ദൈ​വ​തു​ല്യ​രാ​യി ക​രു​തു​ന്ന​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന ത​ര​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് ത​ന്ത്രി​യെ എ​സ്ഐ​ടി വീ​ട്ടി​ലെ​ത്തി കാ​ണു​ക​യും മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തു. എ​സ്ഐ​ടി ആ​സ്ഥാ​ന​ത്തും അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചു​വ​രു​ത്തി.
ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ഴി​ച്ചു​മാ​റ്റി​യ​തും പു​റ​ത്തു കൊ​ണ്ടു​പോ​യ​തും അ​ന്ന് ത​ന്ത്രി​യാ​യി​രു​ന്ന രാ​ജീ​വ​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണെ​ന്ന ത​ര​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ മൊ​ഴി​യും എ​സ്ഐ​ടി​ക്കു ല​ഭി​ച്ചി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ൽ പ​രി​ക​ർ​മി​യാ​ക്കി​യ​ത് ത​ന്ത്രി ക​ണ്ഠ​​ര് രാ​ജീ​വ​രു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​യി​രു​ന്നു എ​ന്ന​താ​ണ് അ​റ​സ്റ്റി​ന് പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ പാ​ളി​ക​ൾ ശ്രീ​കോ​വി​ലി​ൽ നി​ന്നും ഇ​ള​ക്കി കൊ​ണ്ടു​പോ​കാ​ൻ അ​നു​ജ്ഞ ന​ൽ​കി​യ​തും ഇ​തേ ത​ന്ത്രി​യാ​ണ്.

ഉ​രാ​യ്മ​ക്കാ​രാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പാ​ളി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ഇ​ള​ക്കി കൊ​ണ്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞാ​ൽ ത​ന്ത്രി​ക്ക് അ​നു​മ​തി ന​ൽ​കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ് മ​റു​വാ​ദം. എ​ന്നാ​ൽ ശ​ബ​രി​മ​ല​യി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​യ പാ​ളി​ക​ൾ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​മാ​യി ബ​ന്ധ​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തി​ച്ച​തും അ​ന്വേ​ഷ​ണ വി​ഷ​യ​ത്തി​ലു​ൾ​പ്പെ​ട്ടു.

സ്വ​ർ​ണം പൂ​ശി​യ പാ​ളി​ക​ൾ എ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ത​ന്ത്രി ക​ണ്ഠ​​ര് രാ​ജീ​വ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് പ​റ​യു​ന്നു. പാ​ളി​ക​ൾ ക​ട​ത്തിക്കൊ​ണ്ടു​പോ​കും മ​മ്പ് ത​യാ​റാ​ക്കി​യ മ​ഹ​സ​റി​ൽ ത​ന്ത്രി ഒ​പ്പി​ട്ടി​രു​ന്ന​തു​മി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം ദ്വാ​ര​പാ​ല​ക ശി​ല്പ​പാ​ളി​ക​ൾ ഇ​ള​ക്കി കൊ​ണ്ടു​പോ​യ​പ്പോ​ഴും ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ താ​ന്ത്രി​ക ചു​മ​ത​ല ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കു ത​ന്നെ​യാ​യി​രു​ന്നു.

എ​ന്നാ​ൽ ബം​ഗ​ളൂ​രു​വി​ലെ ശ്രീ​രാം​പു​ര അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ 2007-ൽ ​ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ച്ച​ത് ആ ​ക്ഷേ​ത്ര​ത്തി​ലെ ത​ന്ത്രി കൂ​ടി​യാ​യി​രു​ന്ന ക​ണ്ഠ​​ര് രാ​ജീ​വ​രാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ പ​ല​ത​വ​ണ എ​സ്ഐ​ടി ത​ന്ത്രി​യി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു.

2018-ൽ ​യു​വ​തി പ്ര​വേ​ശ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​താ​ണ്.

പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്ത്രി​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശം ഉ​യ​ർ​ത്താ​നും അ​ന്ന് പി​ണ​റാ​യി ശ്ര​മി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ പ​ന്പ​യി​ൽ ന​ട​ന്ന അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് തി​രി​തെ​ളി​ക്കാ​ൻ രാ​ജീ​വ​രെ ഒ​ഴി​വാ​ക്കി ക​ണ്ഠ​​ര് മോ​ഹ​ന​രെ​യാ​ണ് സ​ർ​ക്കാ​ർ ക്ഷ​ണി​ച്ച​ത്. വി​വാ​ദ​ങ്ങ​ളി​ൽ​പെ​ട്ട ക​ണ്ഠ​ര് മോ​ഹ​ന​രെ ശ​ബ​രി​മ​ല​യി​ലെ താ​ന്ത്രി​ക ക​ർ​മ​ങ്ങ​ളി​ൽ നി​ന്നും മാ​റ്റി​നി​ർ​ത്തി​യി​രി​ക്കു​ക​യു​മാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ്: ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ​യും മോ​ഹ​ന​ര​രു​ടെ​യും മൊ​ഴിയെടുത്ത് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ശ​ബ​രി​മ​ല ത​ന്ത്രി​മാ​രാ​യ ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ​യും മോ​ഹ​ന​ര​രു​ടെ​യും മൊ​ഴി എ​സ്ഐ​ടി രേ​ഖ​പ്പെ​ടു​ത്തി. ഇ​രു​വ​രും എ​സ്ഐ​ടി ഓ​ഫീ​സി​ലെ​ത്തി​യാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല​യി​ലെ മു​തി​ര്‍​ന്ന ത​ന്ത്രി​മാ​രെ​ന്ന നി​ല​യി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൊ​ഴി​യെ​ടു​ത്ത​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ത​ന്ത്രി​മാ​രു​ടെ മൊ​ഴി. സ്വ​ര്‍​ണ​പ്പാ​ളി​യി​ൽ അ​നു​മ​തി ന​ൽ​കി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​തു​പ്ര​കാ​ര​മാ​ണെ​ന്നും ദൈ​വ​ഹി​തം നോ​ക്കി അ​നു​മ​തി ന​ൽ​കു​ക​മാ​ത്ര​മാ​ണ് ത​ന്ത്രി​മാ​രു​ടെ ചു​മ​ത​ല​യെ​ന്നു​മാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ന്ത്രി​മാ​രു​ടെ നി​ര്‍​ണാ​യ​ക മൊ​ഴി​യെ​ടു​ത്ത​ത്.

ദ്വാ​ര​പാ​ല​ക ശി​ൽ​പ്പം സ്വ​ർ​ണം പൂ​ശി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​രാ​രി ബാ​ബു പ​റ​യു​ന്ന​ത് ക​ള്ള​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്. ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ൾ സ്വ​ർ​ണം പൂ​ശു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​കാ​ൻ താ​ൻ‌ അ​നു​മ​തി കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പ​റ​ഞ്ഞു.

ശി​ൽ​പ്പ​ങ്ങ​ളു​ടെ കു​റ​ച്ചു​ഭാ​ഗം നി​റം മ​ങ്ങി​യെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​നു​മ​തി വേ​ണ​മെ​ന്നും ഇ​ങ്ങോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​ണെ​ന്നും ഇ​ങ്ങോ​ട്ട് എ​ഴു​തി ചോ​ദി​ച്ച​തി​ന്‍റെ മ​റു​പ​ടി മാ​ത്ര​മാ​ണ് കൊ​ടു​ത്ത​തെ​ന്നും രാ​ജീ​വ​ര് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ടി​ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് കു​റ​ച്ചു മ​ങ്ങ​ൽ വ​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ വ​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​ണ് താ​ൻ അ​നു​മ​തി കൊ​ടു​ത്ത​ത്. ത​ന്ത്രി എ​ന്ന നി​ല​യി​ൽ ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി കൊ​ടു​ത്തി​രു​ന്നി​ല്ല. സ്വ​ർ​ണം പൂ​ശാ​ൻ കൊ​ണ്ടു​പോ​യ​ത് ത​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ്. ഇ​പ്പോ​ഴും സ്വ​ർ​ണം പൂ​ശു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​യ​ത് ത​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ്.

കൂ​ടാ​തെ എ​ല്ലാം സ്വ​ർ​ണം ത​ന്നെ​യാ​ണ്, ചെ​മ്പ​ല്ല. താ​ൻ ന​ൽ​കി​യ ക​ത്തു​ക​ളി​ൽ എ​ല്ലാം സ്വ​ർ​ണ്ണം എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ദ്വാ​ര​പാ​ല​ക​ശി​ല്പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാം സ്വ​ർ​ണ​മാ​ണ്. 2019ൽ ​ആ​യാ​ലും ഇ​പ്പോ​ഴാ​യാ​ലും പു​റ​ത്തു​കൊ​ണ്ടു​പോ​യി സ്വ​ർ​ണം പൂ​ശാ​ൻ താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​രു​ന്നു.

Latest News

Corehub Up