പത്തനംതിട്ട: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ആഹ്ലാദ പ്രകടനങ്ങളും മധുര വിതരണവുമായി പ്രവർത്തകർ. ഇന്നലെ രാവിലെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ അധികാരമെത്തിയതിനു പിന്നാലെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തു യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. പത്തനംതിട്ട നഗരത്തിൽ വൈകുന്നേരം പായസ വിതരണം നടത്തി.
മലയാലപ്പുഴ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ പ്രകടനവും യോഗവും നടത്തി. ഡിസിസി സംഘനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് - മണ്ഡലം ഭാരവാഹികളായ വി സി ഗോപിനാഥപിള്ള, അനിൽ വാഴുവേലിൽ, പ്രമോദ് താന്നിമൂട്ടിൽ, മീരാൻ വടക്കുപുറം, സിനിലാൽ ആലുനിൽക്കുന്നതിൽ, ശശിധരൻ നായർ പാറയരുകിൽ, ബിജിലാൽ ആലുനിൽക്കുന്നതിൽ, ബിന്ദു ജോർജ്, മിനി ജെയിംസ്, ജോസഫ് മാത്യു ചുണ്ടമണ്ണിൻ, ബിജു പുളിമൂട്ടിൽ, സജി ആനചാരിക്കൽ, ഉണ്ണി മുക്കുഴി, വിൽസൺ പരുത്യാനി, ബിനോയ് വിശ്വം, ബാബു മുക്കുഴി, ജെയിംസ് മുണ്ടക്കൽ, ഡെന്നി ആറ്റൂർ, പ്രശാന്ത് താന്നിമൂട്ടിൽ, രാമദാസ് കൊച്ചക്കര എന്നിവർ പ്രസംഗിച്ചു.
കൊറ്റനാട്: കോൺഗ്രസ് കൊറ്റനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്പെട്ടിയിൽ നടന്ന ആഹ്ലാദ പ്രകടനവും യോഗവും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി അജിത്ത് മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങൾ, യുഡിഎഫ് ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളി : യുഡിഎഫ് പ്രവർത്തകർ മല്ലപ്പള്ളി ടൗണിൽ ആഹ്ലാദപ്രകടനവും ലഡു വിതരണവും നടത്തി. കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് എം.കെ.സുഭാഷ്കുമാർ അധ്യക്ഷത വഹിച്ച യോഗം മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സാബു ഉത്ഘാടനം ചെയ്തു. മധു ചെമ്പുകുഴി, സുനിൽ നിറവുപുലത്ത്, സാം പട്ടേരിൽ, റെജി പണിക്കമുറി, കൃഷ്ണൻകുട്ടി മുള്ളങ്കുഴി, റെജി പമ്പഴ, ബെൻസി അലക്സ്, അനു ഊത്തുകുഴി, സന്തോഷ് ചാമാക്കാല, ഷൈനി ഫിലിപ്പ്, ബാബു താന്നിക്കുളം, പ്രമോദ്ലാൽ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Congratulatory statements