Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chinmaysutar

46 ഫോ​റു​ക​ൾ, 7 സി​ക്സ​റു​ക​ൾ! ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ 400 റ​ൺ​സ് നേ​ടി മി​സോ​റ​മി​ന്‍റെ ചി​ൻ​മ​യ് സു​താ​ർ

ബെം​ഗ​ളൂ​രു: ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ അ​പൂ​ർ​വ നേ​ട്ട​വു​മാ​യി മി​സോ​റം താ​രം ചി​ൻ​മ​യ് സു​താ​ർ. നാ​ഗാ​ലാ​ൻ​ഡി​നെ​തി​രാ​യ ര​ഞ്ജി ട്രോ​ഫി പ്ലേ​റ്റ് ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ പു​റ​ത്താ​കാ​തെ 400 റ​ൺ​സ് (517 പ​ന്തി​ൽ) അ​ടി​ച്ചു​കൂ​ട്ടി​യാ​ണ് ഈ 29-​കാ​ര​ൻ ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ​ത്. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ 400 റ​ൺ​സ് നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണ് ചി​ൻ​മ​യ്. 1948-ൽ ​ക​ത്യാ​വാ​റി​നെ​തി​രെ മ​ഹാ​രാ​ഷ്ട്ര​യ്ക്ക് വേ​ണ്ടി പു​റ​ത്താ​കാ​തെ 443 റ​ൺ​സ് നേ​ടി​യ ബി.​ബി. നിം​ബാ​ൽ​ക്ക​റാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച ആ​ദ്യ താ​രം.

മൂ​ന്നാം ന​മ്പ​റി​ലി​റ​ങ്ങി​യ ചി​ൻ​മ​യ് സു​താ​റി​ന്‍റെ ഇ​ന്നിം​ഗ്സി​ൽ 46 ഫോ​റു​ക​ളും 7 സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. വി​ക്ക​റ്റ് കീ​പ്പ​ർ ജെ​ഹു ആ​ൻ​ഡേ​ഴ്സ​ണൊ​പ്പം 168 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ ചി​ൻ​മ​യ്, അ​വ​സാ​ന വി​ക്ക​റ്റി​ൽ ലാ​ൽ​റെം​പു​യ ഛാക്ചു​വാ​ക്കു​മാ​യി ചേ​ർ​ന്ന് 189 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ചി​ൻ​മ​യി​ന്‍റെ മി​ക​വി​ൽ മി​സോ​റം 154.1 ഓ​വ​റി​ൽ 9 വി​ക്ക​റ്റി​ന് 581 റ​ൺ​സ് നേ​ടി ഇ​ന്നിം​ഗ്സ് ഡി​ക്ലെ​യ​ർ ചെ​യ്തു.

Latest News

Corehub Up