Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UmarKhalid

ഉ​മ​ർ ഖാ​ലി​ദി​ന്‍റെ പു​സ്ത​ക ച​ർ​ച്ച: ജെ​എ​ൻ​യു​വി​ൽ ഓ​ഡി​റ്റോ​റി​യം ബു​ക്കിം​ഗ് സ​ർ​വ​ക​ലാ​ശാ​ല റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​മ​ർ ഖാ​ലി​ദി​ന്‍റെ 'ഫ്രാ​ക്ച​ർ​ഡ് ക​മ്മ്യൂ​ണി​റ്റീ​സ്' എ​ന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കാ​യി ന​ൽ​കി​യ ഓ​ഡി​റ്റോ​റി​യം ബു​ക്കിം​ഗ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കി. ഓ​ഗ​സ്റ്റ് 10-ന് ​എ​സ്‌​എ​സ്എ​സ്-1 ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രി​പാ​ടി​യു​ടെ ബു​ക്കിം​ഗാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ആ​ദി​വാ​സി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഹാ​ൾ ബു​ക്കിം​ഗി​നാ​യി സ​മ​ർ​പ്പി​ച്ച ഫോ​മി​ൽ പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ന​ട​പ​ടി. ക്യാ​മ്പ​സി​ലെ വേ​ദി​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ലെ സു​താ​ര്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​ന​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല വി​ശ​ദീ​ക​രി​ച്ചു.

പ്രൊ​ഫ. പ്ര​ഭു മ​ഹാ​പ​ത്ര, പ്രൊ​ഫ. ഉ​മാ ച​ക്ര​വ​ർ​ത്തി, ഹ​ർ​ഷ് മ​ന്ദ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പ​ങ്ക​ടു​ക്കേ​ണ്ടി​യി​രു​ന്ന ച​ർ​ച്ചാ പ​രി​പാ​ടി​യാ​ണ് അ​വ​സാ​ന നി​മി​ഷം സ​ർ​വ​ക​ലാ​ശാ​ല വി​ല​ക്കി​യ​ത്.

Latest News

Corehub Up