Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LKAdvani

ഡല്‍ഹി എസ്‌ഐആര്‍: എല്‍.കെ. അഡ്വാനിയും മുഖ്യമന്ത്രിയും ഉള്‍പ്പടെ 33 ലക്ഷം പേര്‍ക്ക് നോട്ടീസ്

ന്യൂ​ഡ​ല്‍ഹി: വോ​ട്ട​ര്‍പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര​പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ (എ​സ്‌​ഐ​ആ​ര്‍) ഭാ​ഗ​മാ​യി ഡ​ല്‍ഹി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ഒ​ട്ടേ​റേ പ്ര​മു​ഖ​രു​ള്‍പ്പ​ടെ 33 ല​ക്ഷം പേ​ര്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി.

എ​സ്‌​ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​യി നോ​ട്ടീ​സ് ന​ല്‍കി​യ​ത് ആ​ര്‍ക്കൊ​ക്കെ എ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ആ​ദ്യം പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല. വോ​ട്ട​ര്‍ അ​ധി​കാ​ര്‍ മ​ഞ്ച് ഉ​ള്‍പ്പ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്നാ​് ഇ​പ്പോ​ള്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ബി​ജെ​പി നേ​താ​വും മു​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ല്‍. കെ. ​അ​ഡ്വാ​നി, മു​ന്‍ ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​ഗ്ദീ​പ് ധ​ന്‍ക​ര്‍, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍, ഡ​ല്‍ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത, മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍, പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ക​പി​ല്‍ സി​ബ​ല്‍, സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ലും ഡ​ല്‍ഹി ആ​ര്‍ച്ച്ബി​ഷ​പ്പു​മാ​യ ഡോ. ​അ​നി​ല്‍ കൂ​ട്ടോ, കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ണ​ര്‍ ഡോ. ​എ​സ്.എ​സ്. സ​ന്ധു എ​ന്നി​വ​രു​ള്‍പ്പ​ടെ പ​ല പ്ര​മു​ഖ​ര്‍ക്കും നോ​ട്ടീ​സ​യ​ച്ചി​ട്ടു​ണ്ട്.

എ​ന്യൂ​മ​റേ​ഷ​ന്‍ ഫോ​മി​ല്‍ 2002ലെ ​എ​സ്‌​ഐ​ആ​ര്‍ വി​വ​ര​ങ്ങ​ള്‍ രേ​ഖാ​പ്പെ​ടു​ത്താ​ത്ത​തി​നാ​ലാ​ണ് ഇ​വ​ര്‍ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്.

അ​ടു​ത്ത ഹി​യ​റിം​ഗി​ല്‍ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ന​ൽ​കി​യാ​ലേ ഇ​വ​ര്‍ക്ക് അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടാ​ന്‍ സാ​ധി​ക്കൂ. എ​സ്‌​ഐ​ആ​ര്‍ ക​ര​ടു വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള​ത് 97.5 ല​ക്ഷം വോ​ട്ട​ര്‍മാ​രാ​ണ്. അ​തി​ല്‍ 33.12 ല​ക്ഷം പേ​ര്‍ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്

അ​തേ​സ​മ​യം, 2024 ന​വം​ബ​ര്‍ ഒ​ന്നി​ന് അ​ന്ത​രി​ച്ച സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍മാ​നു​മാ​യി​രു​ന്ന ബി​ബേ​ക് ദേ​ബ്രോ​യി​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

മു​ന്‍ രാ​ഷ്‌​ട്ര​പ​തി റാം ​നാ​ഥ് കോ​വി​ന്ദി​ന്‍റെ മ​ക​ള്‍ സ്വാ​തി കോ​വി​ന്ദ്, മു​ന്‍ വ്യോ​മ​സേ​നാ മേ​ധാ​വി എ​ന്‍.​എ.​കെ. ബ്രൗ​ണ്‍, ആം ​ആ​ദ്മി മു​ന്‍മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, ബി​ജെ​പി എം​പി ബാ​സു​രി സ്വ​രാ​ജ്, സി​പി​ഐ നേ​താ​വ് ആ​നി രാ​ജ എ​ന്നി​വ​രും നോ​ട്ടീ​സ് ല​ഭി​ച്ച​വ​രി​ലു​ള്‍പ്പെ​ടു​ന്നു.

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ പി​താ​വ്, മാ​താ​വ്, ഭാ​ര്യ, മ​ക​ന്‍ എ​ന്നി​വ​ര്‍ക്കും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ക​പി​ല്‍ സി​ബ​ലി​ന്‍റെ ഭാ​ര്യ​യ്ക്കും നോ​ട്ടീ​സ് ല​ഭി​ച്ചു. ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി​യു​ടെ ഭാ​ര്യ ഷീ​ബ ബ്രി​ട്ടാ​സ്, മ​ക​ന്‍ ആ​ന​ന്ദ് ബ്രി​ട്ടാ​സ് എ​ന്നി​വ​രു​ടെ രേ​ഖ​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മിഷ​ന്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up