ന്യൂഡൽഹി: മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിക്കുന്നു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിനെതിരെയാണ് ബോർഡ് അപ്പീൽ നൽകുന്നത്.
മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് ബോർഡിന്റേതാണെന്ന തങ്ങളുടെ വാദം ശരിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് വഖഫ് ബോർഡ് സുപ്രീംകോടതിയിൽ ഹർജി നൽകുന്നത്. മുനമ്പത്തെ താമസക്കാർക്ക് അനുകൂലമായ നിലപാടാണ് നേരത്തെ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാൽ ഇത് നിയമപരമായി നിലനിൽക്കില്ലെന്നാണ് വഖഫ് ബോർഡിന്റെ വാദം.
മുനമ്പത്തെ കുടുംബങ്ങളെ കുടിയിറക്കില്ലെന്നും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്നും സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് വഖഫ് ബോർഡ് സ്വതന്ത്രമായ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.
പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ ഭൂമിക്ക് മേൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഇത് വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു.
Tags : Munambam Waqf Board Supreme Court