Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abuse

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 16 വര്‍ഷവും ഒരു മാസവും കഠിനതടവും 35,000 രൂപ പിഴയും

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷവും ഒരു മാസവും കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് കോടതി. നാദാപുരം പോക്‌സോ കോടതി ജഡ്ജ് ദേവന്‍ കെ. മേനോന്‍റേതാണ് ശിക്ഷാവിധി. ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശി പൊക്കിട്ടാരി മീത്തല്‍ രതീഷിനെയാണ് ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിറ്റേദിവസവും കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ പറയുന്നു.

എടച്ചേരി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

National

റാ​പ്പി​ഡോ ഡ്രൈ​വ​ർ വീ​ഡി​യോ കോ​ൾ ചെ​യ്തു ശ​ല്യം ചെ​യ്തു; പിന്നാലെ ക​ടു​ത്ത മാ​ന​സി​ക പീ​ഡ​നം

ന്യൂ​ഡ​ൽ​ഹി: യാ​ത്ര ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ യു​വ​തി​യെ റാ​പ്പി​ഡോ ഡ്രൈ​വ​ർ വീ​ഡി​യോ കോ​ളി​ലൂ​ടെ​യും മ​റ്റും നി​ര​ന്ത​രം ശ​ല്യം ചെ​യ്ത​താ​യി പ​രാ​തി. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലേ​ക്ക് യാ​ത്ര ചെ​യ്ത ശൈ​വ്യ വ​സി​ഷ്ഠ എ​ന്ന യു​വ​തി​യാ​ണ് ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2025-ൽ ​ന​ട​ന്ന സം​ഭ​വ​മാ​ണെ​ങ്കി​ലും, ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്ര​തി​ക​ര​ണം അ​റി​യാ​നാ​ണ് ഇ​പ്പോ​ൾ ഇ​ത് പ​ങ്കു​വെ​ക്കു​ന്ന​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

യാ​ത്ര​യി​ലു​ട​നീ​ളം ഡ്രൈ​വ​ർ അ​ശ്ലീ​ല ചു​വ​യു​ള്ള പാ​ട്ടു​ക​ൾ വെ​ക്കു​ക​യും കു​ടും​ബ​ത്തെ​ക്കു​റി​ച്ചും സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും അ​നാ​വ​ശ്യ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച് യു​വ​തി​യെ അ​സ്വ​സ്ഥ​യാ​ക്കു​ക​യും ചെ​യ്തു. യാ​ത്ര അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ ഡ്രൈ​വ​ർ നി​ര​ന്ത​രം ഫോ​ണി​ൽ വി​ളി​ക്കാ​ൻ തു​ട​ങ്ങി. ന​മ്പ​ർ ബ്ലോ​ക്ക് ചെ​യ്തെ​ങ്കി​ലും മ​റ്റ് ന​മ്പ​റു​ക​ളി​ൽ നി​ന്ന് വി​ളി​ക​ളും സ​ന്ദേ​ശ​ങ്ങ​ളും തു​ട​ർ​ന്നു.
ബാ​ത്ത്റൂ​മി​ൽ നി​ന്നു​വ​രെ ഡ്രൈ​വ​ർ വീ​ഡി​യോ കോ​ൾ ചെ​യ്ത​താ​യും ഇ​ത് ത​ന്നെ വ​ല്ലാ​തെ ത​ള​ർ​ത്തി​യെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി.

യു​വ​തി​യു​ടെ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ റാ​പ്പി​ഡോ ഔ​ദ്യോ​ഗി​ക​മാ​യി മാ​പ്പ് പ​റ​ഞ്ഞു. ക​മ്പ​നി​യു​ടെ പ്ലാ​റ്റ്‌​ഫോ​മി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ ഡ്രൈ​വ​ർ​മാ​ർ​ക്ക് കാ​ണാ​ൻ ക​ഴി​യാ​ത്ത വി​ധം സു​ര​ക്ഷി​ത​മാ​ണെ​ന്നും, അ​തി​നാ​ൽ എ​ങ്ങ​നെ​യാ​ണ് ഡ്രൈ​വ​ർ​ക്ക് ന​മ്പ​ർ ല​ഭി​ച്ച​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും റാ​പ്പി​ഡോ അ​റി​യി​ച്ചു. കു​റ്റ​ക്കാ​ര​നാ​യ ഡ്രൈ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്പ​നി ഉ​റ​പ്പു​ന​ൽ​കി.

 

Kerala

അ​​​​ധി​​​​ക്ഷേ​​​​പവും ഭീഷണിയും അ​പ​ല​പ​നീ​യം: കെ.​സി.​ ജോ​സ​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ​​​​ക്കും ദീ​​​​പി​​​​കയ്ക്കുമെ​​​​തി​​​​രേ പി.​​​​സി. ജോ​​​​ർ​​​​ജും ഷോ​​​​ണ്‍ ജോ​​​​ർ​​​​ജും ന​​​​ട​​​​ത്തു​​​​ന്ന ഭീ​​​​ഷ​​​​ണി ക​​​​ല​​​​ർ​​​​ന്ന അ​​​​ധി​​​​ക്ഷേ​​​​പ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ബി​​​​ജെ​​​​പി​​​​യു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ നി​​​​റ​​​​മാ​​​​ണ് പു​​​​റ​​​​ത്തു കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തെ​​​​ന്ന് കെ​​​​പി​​​​സി​​​​സി രാ​​​​ഷ്‌ട്രീ​​​​യകാ​​​​ര്യ സ​​​​മി​​​​തി അം​​​​ഗം കെ.​​​​സി. ജോ​​​​സ​​​​ഫ്.

യു​​​​ഡി​​​​എ​​​​ഫി​​​​നെ സ​​​​ഹാ​​​​യി​​​​ച്ചു​​​​വെ​​​​ന്ന് പ​​​​റ​​​​ഞ്ഞു സ​​​​ഭാ മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രെ​​​​യും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ​​​​യും ഒ​​​​റ്റ​​​​തി​​​​രി​​​​ഞ്ഞ് ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചാ​​​​ൽ ചെ​​​​റു​​​​ക്കാ​​​​ൻ മ​​​​തേ​​​​ത​​​​ര കേ​​​​ര​​​​ളം യു​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പം ഉ​​​​ണ്ടാ​​​​വു​​​​കത​​​​ന്നെ ചെ​​​​യ്യും.

ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യ്ക്കും ദീ​​​​പി​​​​ക ദി​​​​ന​​​​പ​​​​ത്ര​​​​ത്തി​​​​നും എ​​​​തി​​​​രേ ഷോ​​​​ണും പി.​​​​സി. ജോ​​​​ർ​​​​ജും ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ഷേ​​​​പ​​​​ക​​​​ര​​​​മാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​മാ​​​​ണ്.

ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യും ഇ​​​​ത്ത​​​​രം നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്ക് പി​​​​ന്നി​​​​ലു​​​​ണ്ടെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ണ്. ദ​​​​യ​​​​നീ​​​​യ പ​​​​രാ​​​​ജ​​​​യം മു​​​​ന്നി​​​​ൽ ക​​​​ണ്ടു മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യ​​​​മെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണി​​​​ത്. ന്യൂന​​​​പ​​​​ക്ഷ വി​​​​രു​​​​ദ്ധ​​​​മാ​​​​യ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ബി​​​​ല്ലു​​​​മാ​​​​യി ബി​​​​ജെപി ​​​​മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​മെ​​​​ന്ന ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ട് ആ​​​​രും ഭ​​​​യ​​​​പ്പെ​​​​ടാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ല.

ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യും അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചും സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ വ​​​​രു​​​​തി​​​​യി​​​​ലാ​​​​ക്കാ​​​​മെ​​​​ന്ന സം​​​​ഘപ​​​​രി​​​​വാ​​​​ർ അ​​​​ജ​​​​ൻ​​​​ഡ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ചെ​​​​ല​​​​വാ​​​​കാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ലെന്നും അ​​​​തി​​​​നു​​​​വ​​​​ച്ച വെ​​​​ള്ളം വാ​​​​ങ്ങി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​ണ് ന​​​​ല്ല​​​​തെ​​​​ന്നും കെ.​​​​സി. ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു.

Kerala

വാ​ട്‌​സ്ആ​പ്പി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചു; യു​വാ​വി​നെ കൈ​കാ​ര്യം ചെ​യ്ത് വീ​ട്ട​മ്മ

കൊ​ച്ചി: വാ​ട്‌​സ്ആ​പ്പി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച യു​വാ​വി​നെ കൈ​കാ​ര്യം ചെ​യ്ത് പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ. ആ​ലു​വ സ്വ​ദേ​ശി​യാ​യ സു​ധീ​റി​നെ​യാ​ണ് വീ​ട്ട​മ്മ വ​ഴി​യി​ല്‍ വ​ച്ച് മ​ര്‍​ദി​ച്ച​ത്. കാ​വ​ല്‍ മാ​ലാ​ഖ എ​ന്ന വാ​ട്‌​സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ വീ​ട്ട​മ്മ​യും യു​വാ​വും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വാ​ട്‌​സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ ത​ന്നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ചു, ത​നി​ക്ക് മാ​ന​ഹാ​നി ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ യു​വാ​വ് പ്ര​വ​ര്‍​ത്തി​ച്ചു എ​ന്ന് ആ​രോ​പി​ച്ചു കൊ​ണ്ടാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി.

വീ​ട്ട​മ്മ ഗു​ണ്ടാ സം​ഘ​ങ്ങ​ള്‍​ക്കൊ​പ്പം എ​ത്തി ത​ന്നെ മ​ര്‍​ദി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​വാ​വി​ന്‍റെ പ​രാ​തി.

Latest News

Corehub Up