x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി രജനീകാന്ത്


Published: May 7, 2026 02:28 AM IST | Updated: May 7, 2026 02:28 AM IST

ചെ​​​ന്നൈ: ത​​​മി​​​ഴ്‌​​​നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡി​​​എം​​​കെ നേ​​​രി​​​ട്ട അ​​​പ്ര​​​തീ​​​ക്ഷി​​​ത തി​​​രി​​​ച്ച​​​ടി​​​ക്ക് പി​​​ന്നാ​​​ലെ മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ എം.​​​കെ. സ്റ്റാ​​​ലി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് സൂ​​​പ്പ​​​ർ​​​താ​​​രം ര​​​ജ​​​നീ​​​കാ​​​ന്ത്.

ചെ​​​ന്നൈ ആ​​​ൽ​​​വാ​​​ർ​​​പേ​​​ട്ടി​​​ലെ സ്റ്റാ​​​ലി​ന്‍റെ വ​​​സ​​​തി​​​യി​​​ൽവച്ചാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. തി​​​ങ്ക​​​ളാ​​​ഴ്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം വ​​​ന്ന​​​തി​​​നു​​​പി​​​ന്നാ​​​ലെ ന​​​ട​​​ന്ന ഈ ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ ഇ​​​തി​​​നോ​​​ട​​​കം സാ​​​മൂ​​​ഹി​​​ക​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ട്ടു​​​ണ്ട്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തോ​​​ൽ​​​വി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ്റ്റാ​​​ലി​​​ന് ധാ​​​ർ​​മി​​​ക പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​നും ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​രാ​​​നു​​​മാ​​​ണ് ര​​​ജ​​​നീ​​​കാ​​​ന്ത് എ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

Tags : Stalin

Recent News

Corehub Up