ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. അതേസമയം, നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം കന്നി തിരഞ്ഞെടുപ്പിൽ തന്നെ തമിഴ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുമെന്നും സർവേ സൂചിപ്പിക്കുന്നു.
തമിഴ്നാട് എക്സിറ്റ് പോൾ 2026: ആക്സിസ് മൈ ഇന്ത്യ പ്രവചനം
ഡിഎംകെ സഖ്യം 98 - 120 സീറ്റുകൾ, തമിഴക വെട്രി കഴഗം: 98 - 120 സീറ്റുകൾ, എഐഎഡിഎംകെ സഖ്യം 22 - 23 സീറ്റുകൾ.
സർവേ ഫലങ്ങളിൽ ഏറ്റവും ഞെട്ടിക്കുന്നത് ടിവികെയുടെ മുന്നേറ്റമാണ്. 98 മുതൽ 120 സീറ്റുകൾ വരെ നേടി വിജയ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയോ അല്ലെങ്കിൽ ഭരണത്തിൽ നിർണായക സ്വാധീനമുള്ള ശക്തിയോ ആയി മാറാൻ സാധ്യതയുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു.
പലയിടങ്ങളിലും ഡിഎംകെയെ മറികടന്ന് ടിവികെ മുന്നിലെത്തുമെന്നാണ് പ്രവചനം.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം 92 മുതൽ 110 സീറ്റുകൾ വരെ നേടി ശക്തമായ സാന്നിധ്യമായി തുടരും. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ വെല്ലുവിളി ഇത്തവണ സഖ്യം നേരിടുന്നുണ്ട്.
പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ ഇത്തവണ 22-23 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പറയുന്നത്. പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരിക്കും ഇത്.
തമിഴ് രാഷ്ട്രീയത്തിലെ പരമ്പരാഗത ദ്രാവിഡ കക്ഷികളെ ഞെട്ടിച്ചുകൊണ്ട് ടിവികെ മുന്നേറുമെന്ന പ്രവചനം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണോ അതോ വിജയ് നേരിട്ട് അധികാരത്തിലെത്തുമോ എന്നറിയാൻ മേയ് നാലിലെ വോട്ടെണ്ണൽ വരെ കാത്തിരിക്കണം.
Tags : Stalin Vijay TVK Latest News