ചെന്നൈ: ബിജെപി വനിതാ സംവരണം പ്രതിപക്ഷത്തിനെതിരേ ആയുധമായി ഉപയോഗിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
വനിതാ സംവരണം നടപ്പിലാക്കാൻ കേന്ദ്രസർക്കാരിനു താത്പര്യമില്ല. അവരുടെ ഉത്ക ണ്ഠ സത്യസന്ധമായിരുന്നെങ്കിൽ ശരിയായ രീതിയിൽ നടപ്പിലാക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നതിനുപകരം പ്രതിപക്ഷത്തെ കുരുക്കാൻ ആയുധമായി ഉപയോഗിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. മണ്ഡലപുനർനിർണയം കാരണമായി കാണിക്കാതെ വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിഎംകെ സഖ്യം 200 സീറ്റിലധികം നേടി ഭരണം നിലനിർത്തുമെന്ന് പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സ്റ്റാലിൻ പറഞ്ഞു.
Tags : women's reservation Stalin Centre weaponising