x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ വന്നില്ല: സ്റ്റാലിൻ


Published: May 9, 2026 10:30 PM IST | Updated: May 9, 2026 10:30 PM IST

ചെന്നൈ: കോൺഗ്രസിനെതിരേ വിമർശനവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യത്തിൽ ഒപ്പം നിന്ന് മത്സരിച്ച് ജയിച്ചശേഷം കോൺഗ്രസ് എംഎൽഎമാർ നന്ദി പറയാൻ പോലും വന്നില്ലെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.

അതേസമയം കമ്മ്യൂണിസ്റ്റുകാർ അവരുടെ വിശ്വാസവും സൗഹൃദബോധവും പ്രകടിപ്പിച്ചുവെന്നും സ്റ്റാലിൻ കുറിപ്പിൽ പറയുന്നു. നിർണായക ഘട്ടത്തിൽ തങ്ങളോടൊപ്പം ഉറച്ച് നിന്ന ലീഗടക്കമുള്ളവരോടും സ്റ്റാലിൻ നന്ദി പറഞ്ഞു.

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെയാണ് സ്റ്റാലിന്‍റെ വൈകാരിക കുറിപ്പ്. 

Tags : Congress MLA Stalin

Recent News

Corehub Up