x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ ഓ​ണാ​ഘോ​ഷം ഗംഭീരമായി

ഡോ. ജോർജ് എം. കാക്കനാട്
Published: September 18, 2026 11:11 AM IST | Updated: September 18, 2026 11:11 AM IST

ഫാ.ഡോ. ​ബി​ന്നി ഫി​ലി​പ്പ് ഓ​ണസന്ദേശം നൽകുന്നു

ഹൂ​സ്റ്റ​ൺ: തി​രു​വ​ല്ല​യി​ൽ നി​ന്ന് എ​ത്തി അ​വ​ർ ഒ​ന്നി​ച്ച് കൂ​ടി. നാ​ടി​ന്‍റെ ക​ഥ​ക​ളും ഓ​ർ​മ​ക​ളും ഒ​രു​മി​ച്ചു പ​ങ്കു​വ​ച്ചു. ഗൃ​ഹാ​തു​ര​ത്വം നി​റ​ഞ്ഞു നി​ന്ന ആ ​മ​നോ​ഹ​ര ദി​ന​ത്തി​ൽ ആ​ട്ട​വും പാ​ട്ടും എ​ല്ലാ​മാ​യി അ​വ​ർ ഒ​ത്തൊ​രു​മി​ച്ച് ഓ​ണം കൊ​ണ്ടാ​ടി. അ​ങ്ങ​നെ സ്റ്റാ​ഫോ​ർ​ഡ് ഒ​രു കൊ​ച്ചു തി​രു​വ​ല്ല​യാ​യി മാ​റി.

തി​രു​വ​ല്ല​യു​ടെ സ്നേ​ഹ​വും സൗ​ഹൃ​ദ​വും പൈ​തൃ​ക​വും ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന ഹൂ​സ്റ്റ​ൺ മേ​ഖ​ല​യി​ലെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ ഓ​ണാ​ഘോ​ഷം സ്റ്റാ​ഫോ​ർ​ഡി​ലെ എ​പി​എ​ൻ​എ മാ​ക്സ് റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്നു.

നി​ശബ്ദ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല സെ​ക്ര​ട്ട​റി ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട് സ്വാ​ഗ​തം പ്ര​സം​ഗം ന​ട​ത്തി.

ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഒ​രു സം​ഘ​ട​ന മാ​ത്ര​മ​ല്ല, ഹൂ​സ്റ്റ​ൺ പ്ര​ദേ​ശ​ത്ത് ജീ​വി​ക്കു​ന്ന അ​നേ​കം തി​രു​വ​ല്ല​ക്കാ​രു​ടെ ഒ​രു വി​കാ​ര​മാ​ണെന്ന് സ്വാ​ഗ​തം പ്ര​സം​ഗ​ത്തി​ൽ ഡോ. ​കാ​ക്ക​നാ​ട് പ​റ​ഞ്ഞു.

ഹൂ​സ്റ്റ​ൺ സ​മൂ​ഹ​ത്തി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല വ​ള​ർ​ന്നു​വ​ന്ന​തും സ​മൂ​ഹ​ത്തി​ൽ സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യ​തും പ്ര​സി​ഡ​ന്‍റ് സു​ജാ കോ​ശി അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

സം​ഘ​ട​ന​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും തി​രു​വ​ല്ല​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ച​ട​ങ്ങി​ലെ മു​ഖ്യാ​തി​ഥി ഫാ.ഡോ. ​ബി​ന്നി ഫി​ലി​പ്പ് ഓ​ണ​ത്തി​ന്‍റെ ആ​ഴ​മേ​റി​യ ജീ​വി​ത​സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ജീ​വി​ത​ത്തി​ലെ ഓ​രോ അ​നു​ഭ​വ​ത്തി​നും അ​തി​ന്‍റേ​താ​യ ല​ക്ഷ്യ​വും ആ​സ്വാ​ദ​ന​വും ഉ​ണ്ടെ​ന്നും ഒ​ന്നി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം പ​ങ്കി​ടു​ന്ന​തു​പോ​ലെ​യു​ള്ള ല​ളി​ത​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പോ​ലും മ​നു​ഷ്യ​രി​ൽ സ​ന്തോ​ഷ​വും സം​തൃ​പ്തി​യും സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ജ​ഡ്ജ് ജൂ​ലി മാ​ത്യു ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. തി​രു​വ​ല്ല​യോ​ടു​ള്ള ത​ന്‍റെ പ്ര​ത്യേ​ക സ്നേ​ഹ​വും ആ​ത്മ​ബ​ന്ധ​വും അ​വ​ർ പ​ങ്കു​വെ​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ നി​റ​വും ആ​വേ​ശ​വും പ​ക​ർ​ന്നു.

ഡോ. ​അ​ന്ന ഫി​ലി​പ്പി​ന്‍റെ സം​ഗീ​താ​വി​ഷ്കാ​രം, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക റീ​വ റെ​ജി​യു​ടെ ഗാ​നാ​ലാ​പ​നം, അ​നു​മോ​ൾ മേ​സ​ണും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്തം, തി​രു​വ​ല്ല കി​ഡ്സി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ശ്ര​ദ്ധേ​യാ​യി.

തി​രു​വ​ല്ല ഗ്രൂ​പ്പ് സോം​ഗ് ടീം ​അ​വ​ത​രി​പ്പി​ച്ച കൂ​ട്ടാ​യ ഗാ​ന​വും തി​രു​വ​ല്ല ബോ​ട്ട് ക്ല​ബ് അ​വ​ത​രി​പ്പി​ച്ച ആ​വേ​ശ​ക​ര​മാ​യ വ​ള്ളം​ക​ളി ദൃ​ശ്യാ​വി​ഷ്ക്കാ​ര​വും സ​ദ​സി​ന് കേ​ര​ള​ത്തിന്‍റെ ത​നി​മ​യും ഓ​ണ​ത്തി​ന്‍റെ ആ​വേ​ശ​വും സ​മ്മാ​നി​ച്ചു. ട്ര​ഷ​റ​ർ ഉ​മ്മ​ൻ തോ​മ​സ് ന​ന്ദി​പ്ര​സം​ഗം ന​ട​ത്തി. ഓ​ണ​സ​ദ്യ​യോ​ടെ ആ​ഘോ​ഷ​ത്തി​ന് സ​മാ​പ​ന​മാ​യി.

Tags : FriendsofTiruvalla Onam Stafford Celebration

Recent News

Corehub Up