x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"വെ​റു​മൊ​രു എ​ടി​എം മെ​ഷീ​ൻ മാ​ത്രമോ'; ബെ​ർ​ലി​നി​ൽ നാ​ലി​ലൊ​ന്ന് ജ​ന​ങ്ങ​ൾ​ക്കും വോ​ട്ട​വ​കാ​ശ​മി​ല്ല

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 18, 2026 12:03 PM IST | Updated: September 18, 2026 12:03 PM IST

പ്രതീകാത്മക ചിത്രം

ബെ​ർ​ലി​ൻ: ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ൾ അ​ധി​വ​സി​ക്കു​ന്ന ജ​ർ​മ​നി​യു​ടെ കോ​സ്മോ​പൊ​ളി​റ്റ​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​ൻ നി​ർ​ണാ​യ​ക​മാ​യ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ ന​ഗ​ര​ത്തി​ലെ നാ​ലി​ലൊ​ന്ന് ജ​ന​ങ്ങ​ൾ​ക്കും വോ​ട്ട​വ​കാ​ശ​മി​ല്ലെ​ന്ന വ​സ്തു​ത വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു.

ബെ​ർ​ലി​നി​ലെ 39 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ജ​ന​സം​ഖ്യ​യി​ൽ 9.76 ല​ക്ഷ​ത്തി​ല​ധി​കം മു​തി​ർ​ന്ന​വ​ർ​ക്ക് ജ​ർ​മ​ൻ പൗ​ര​ത്വ​മി​ല്ലെ​ന്ന ഒ​രൊ​റ്റ കാ​ര​ണ​ത്താ​ൽ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ജ​ർ​മ​ൻ ത​ല​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ നി​ന്ന് പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

ഈ ​മാ​സം 20ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് പ്രാ​യം 16 ആ​യി കു​റ​ച്ച​തു​വ​ഴി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ഗ​ര​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന വി​ദേ​ശ പ്ര​ഫ​ഷ​ണ​ലു​ക​ളും തൊ​ഴി​ലാ​ളി​ക​ളു​മ​ട​ങ്ങു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ഇ​പ്പോ​ഴും പ്രാ​തി​നി​ധ്യ​മി​ല്ലാ​തെ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്.

വെ​റു​മൊ​രു എ​ടി​എം മെ​ഷീ​ൻ മാ​ത്രം; നി​രാ​ശ​യി​ൽ പ്ര​വാ​സി​ക​ൾ

വ​ർ​ഷ​ങ്ങ​ളാ​യി ജ​ർ​മ​നി​യി​ൽ ജീ​വി​ക്കു​ക​യും കൃ​ത്യ​മാ​യി ഉ​യ​ർ​ന്ന നി​കു​തി അ​ട​യ്ക്കു​ക​യും ചെ​യ്യു​ന്ന വി​ദേ​ശി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ശ​ബ്ദം കേ​ൾ​ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.

കു​തി​ച്ചു​യ​രു​ന്ന വാ​ട​ക, സ​ങ്കീ​ർ​ണ​മാ​യ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​രീ​തി​ക​ൾ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ ത​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ഗ​ര​ഭ​ര​ണ​ത്തി​ൽ ഒ​രു വാ​ക്ക് പ​റ​യാ​ൻ പോ​ലും ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്ന് ഐ​ടി ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

വ​രു​മാ​ന​ത്തി​ന്‍റെ പ​കു​തി​യോ​ളം നി​കു​തി​യാ​യി ഈ​ടാ​ക്കു​മ്പോ​ഴും യാ​തൊ​രു രാ​ഷ്ട്രീ​യ പ്രാ​തി​നി​ധ്യ​വു​മി​ല്ലാ​തെ പ​ണം ന​ൽ​കു​ന്ന ബാ​ങ്ക് മെ​ഷീ​നാ​യിമാ​ത്രം ത​ങ്ങ​ൾ മാ​റു​ന്നു​വെ​ന്നാ​ണ് പ​ല​രു​ടെ​യും അ​മ​ർ​ഷം.

സ്പെ​യി​ൻ, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ മു​ൻ​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ വി​ദേ​ശി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശം ന​ൽ​കു​മ്പോ​ൾ, ജ​ർ​മ​നി​യി​ൽ ബെ​ർ​ലി​ൻ ഒ​രു പ്ര​ത്യേ​ക സം​സ്ഥാ​നം ആ​യ​തി​നാ​ൽ വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കി​ല്ല.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് ലോ​ക്ക​ൽ ജി​ല്ലാ കൗ​ൺ​സി​ലു​ക​ളി​ൽ വോ​ട്ട് ചെ​യ്യാ​മെ​ങ്കി​ലും അ​തി​ന് പ​രി​മി​ത​മാ​യ സ്വാ​ധീ​നം മാ​ത്ര​മാ​ണു​ള്ള​ത്.

മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും ബാ​ധി​ക്കു​ന്ന വി​ഷ​യം

ബെ​ർ​ലി​നി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ഐ​ടി, ന​ഴ്സിം​ഗ്, എ​ഞ്ചി​നി​യ​റിം​ഗ്, ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.

കു​ടും​ബ​ത്തോ​ടൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി ബ​െർ​ലി​നി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രും വ​ലി​യ തു​ക സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി​യും നി​കു​തി​യും ന​ൽ​കു​ന്ന​വ​രു​മാ​യ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്കും ഈ ​രാ​ഷ്ട്രീ​യ അ​വ​ഗ​ണ​ന ക​ടു​ത്ത നി​രാ​ശ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ ക്ഷാ​മം, സ്കൂ​ൾ പ്ര​വേ​ശ​നം, ഭ​വ​ന പ്ര​തി​സ​ന്ധി തു​ട​ങ്ങി ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന പ​ല ന​ഗ​രന​യ​ങ്ങ​ളി​ലും സ്വ​ന്തം അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും അ​വ​സ​ര​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​വി​ടെ​യു​ള്ള​ത്.

പ്ര​തീ​കാ​ത്മ​ക വോ​ട്ടെ​ടു​പ്പു​മാ​യി ഗ്രീ​ൻ പാ​ർ​ട്ടി മേ​യ​ർ

വി​ദേ​ശി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ബെ​ർ​ലി​ൻ-​മി​റ്റെ ജി​ല്ല​യി​ൽ ആ​കെ​യു​ള്ള ജ​ന​സം​ഖ്യ​യി​ൽ മൂ​ന്നി​ലൊ​ന്നോ​ളം പേ​ർ​ക്കും വോ​ട്ട​വ​കാ​ശ​മി​ല്ല. ഇ​തി​നെ​തി​രേ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ഗ്രീ​ൻ പാ​ർ​ട്ടി മേ​യ​റാ​യ സ്റ്റെ​ഫാ​നി റെം​ലിം​ഗ​ർ വി​ദേ​ശി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്ര​തീ​കാ​ത്മ​ക തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ച്ചു.

170-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ത​ല​സ്ഥാ​ന​ത്ത് അ​വ​രു​ടെ ശ​ബ്ദം മൂ​ല്യ​മു​ള്ള​താ​ണെ​ന്ന് അ​റി​യി​ക്കാ​നാ​ണ് ഈ ​നീ​ക്ക​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ജ​ർമ​നി​യി​ലാ​കെ ഇ​പ്പോ​ൾ വീ​ശി​യ​ടി​ക്കു​ന്ന വ​ല​തു​പ​ക്ഷ കു​ടി​യേ​റ്റ വി​രു​ദ്ധ ത​രം​ഗം കാ​ര​ണം വി​ദേ​ശി​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം ഉ​ദാ​ര​മാ​ക്കു​ന്ന​തി​നെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഭ​യ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പൗ​ര​ത്വ അ​പേ​ക്ഷ​ക​ളി​ലെ കാ​ല​താ​മ​സ​വും ആ​ശ​ങ്ക​ക​ളും

പൗ​ര​ത്വം നേ​ടു​ക എ​ന്ന​താ​ണ് വോ​ട്ട​വ​കാ​ശ​ത്തി​ലേ​ക്കു​ള്ള ഏ​ക വ​ഴി​യെ​ങ്കി​ലും ബെ​ർ​ലി​നി​ലെ പൗ​ര​ത്വ അ​പേ​ക്ഷ​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ള​മാ​ണ് തീ​രു​മാ​നം വൈ​കു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ, ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ മൂ​ന്ന് വ​ർ​ഷം കൊ​ണ്ടു​ള്ള ഫാ​സ്റ്റ് ട്രാ​ക്ക് പൗ​ര​ത്വ വ്യ​വ​സ്ഥ റ​ദ്ദാ​ക്കി​യി​രു​ന്നു.

അ​ഞ്ച് വ​ർ​ഷ​ത്തെ താ​മ​സ​ത്തി​ന് ശേ​ഷം അ​പേ​ക്ഷി​ക്കാ​മെ​ന്ന നി​യ​മം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ മെ​ല്ലെ​പ്പോ​ക്ക് വ​ലി​യ ത​ട​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് 2029-ഓ​ടെ 4.4 ല​ക്ഷ​ത്തി​ല​ധി​കം വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം നേ​രി​ടു​മെ​ന്ന് സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​മ്പോ​ഴും, കു​ടി​യേ​റ്റ വി​രു​ദ്ധ പാ​ർ​ട്ടി​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർമ​നി ബെ​ർ​ലി​നി​ൽ പോ​ലും 20 ശ​ത​മാ​ന​ത്തോ​ളം പി​ന്തു​ണ​യോ​ടെ മു​ന്നേ​റു​ക​യാ​ണ്.

ജ​ർ​മ​നി​യു​ടെ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ-​മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഭ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​കാ​തി​രി​ക്കു​ന്ന​ത് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തി​ന് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ.

Tags : Berlin VotingRight Tax Germany

Recent News

Corehub Up