Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Berlin

Europe

"വെ​റു​മൊ​രു എ​ടി​എം മെ​ഷീ​ൻ മാ​ത്രമോ'; ബെ​ർ​ലി​നി​ൽ നാ​ലി​ലൊ​ന്ന് ജ​ന​ങ്ങ​ൾ​ക്കും വോ​ട്ട​വ​കാ​ശ​മി​ല്ല

ബെ​ർ​ലി​ൻ: ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ൾ അ​ധി​വ​സി​ക്കു​ന്ന ജ​ർ​മ​നി​യു​ടെ കോ​സ്മോ​പൊ​ളി​റ്റ​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​ൻ നി​ർ​ണാ​യ​ക​മാ​യ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ ന​ഗ​ര​ത്തി​ലെ നാ​ലി​ലൊ​ന്ന് ജ​ന​ങ്ങ​ൾ​ക്കും വോ​ട്ട​വ​കാ​ശ​മി​ല്ലെ​ന്ന വ​സ്തു​ത വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു.

ബെ​ർ​ലി​നി​ലെ 39 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ജ​ന​സം​ഖ്യ​യി​ൽ 9.76 ല​ക്ഷ​ത്തി​ല​ധി​കം മു​തി​ർ​ന്ന​വ​ർ​ക്ക് ജ​ർ​മ​ൻ പൗ​ര​ത്വ​മി​ല്ലെ​ന്ന ഒ​രൊ​റ്റ കാ​ര​ണ​ത്താ​ൽ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ജ​ർ​മ​ൻ ത​ല​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ നി​ന്ന് പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

ഈ ​മാ​സം 20ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് പ്രാ​യം 16 ആ​യി കു​റ​ച്ച​തു​വ​ഴി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ഗ​ര​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന വി​ദേ​ശ പ്ര​ഫ​ഷ​ണ​ലു​ക​ളും തൊ​ഴി​ലാ​ളി​ക​ളു​മ​ട​ങ്ങു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ഇ​പ്പോ​ഴും പ്രാ​തി​നി​ധ്യ​മി​ല്ലാ​തെ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്.

വെ​റു​മൊ​രു എ​ടി​എം മെ​ഷീ​ൻ മാ​ത്രം; നി​രാ​ശ​യി​ൽ പ്ര​വാ​സി​ക​ൾ

വ​ർ​ഷ​ങ്ങ​ളാ​യി ജ​ർ​മ​നി​യി​ൽ ജീ​വി​ക്കു​ക​യും കൃ​ത്യ​മാ​യി ഉ​യ​ർ​ന്ന നി​കു​തി അ​ട​യ്ക്കു​ക​യും ചെ​യ്യു​ന്ന വി​ദേ​ശി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ശ​ബ്ദം കേ​ൾ​ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.

കു​തി​ച്ചു​യ​രു​ന്ന വാ​ട​ക, സ​ങ്കീ​ർ​ണ​മാ​യ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​രീ​തി​ക​ൾ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ ത​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ഗ​ര​ഭ​ര​ണ​ത്തി​ൽ ഒ​രു വാ​ക്ക് പ​റ​യാ​ൻ പോ​ലും ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്ന് ഐ​ടി ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

വ​രു​മാ​ന​ത്തി​ന്‍റെ പ​കു​തി​യോ​ളം നി​കു​തി​യാ​യി ഈ​ടാ​ക്കു​മ്പോ​ഴും യാ​തൊ​രു രാ​ഷ്ട്രീ​യ പ്രാ​തി​നി​ധ്യ​വു​മി​ല്ലാ​തെ പ​ണം ന​ൽ​കു​ന്ന ബാ​ങ്ക് മെ​ഷീ​നാ​യിമാ​ത്രം ത​ങ്ങ​ൾ മാ​റു​ന്നു​വെ​ന്നാ​ണ് പ​ല​രു​ടെ​യും അ​മ​ർ​ഷം.

സ്പെ​യി​ൻ, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ മു​ൻ​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ വി​ദേ​ശി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശം ന​ൽ​കു​മ്പോ​ൾ, ജ​ർ​മ​നി​യി​ൽ ബെ​ർ​ലി​ൻ ഒ​രു പ്ര​ത്യേ​ക സം​സ്ഥാ​നം ആ​യ​തി​നാ​ൽ വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കി​ല്ല.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് ലോ​ക്ക​ൽ ജി​ല്ലാ കൗ​ൺ​സി​ലു​ക​ളി​ൽ വോ​ട്ട് ചെ​യ്യാ​മെ​ങ്കി​ലും അ​തി​ന് പ​രി​മി​ത​മാ​യ സ്വാ​ധീ​നം മാ​ത്ര​മാ​ണു​ള്ള​ത്.

മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും ബാ​ധി​ക്കു​ന്ന വി​ഷ​യം

ബെ​ർ​ലി​നി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ഐ​ടി, ന​ഴ്സിം​ഗ്, എ​ഞ്ചി​നി​യ​റിം​ഗ്, ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.

കു​ടും​ബ​ത്തോ​ടൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി ബ​െർ​ലി​നി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രും വ​ലി​യ തു​ക സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി​യും നി​കു​തി​യും ന​ൽ​കു​ന്ന​വ​രു​മാ​യ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്കും ഈ ​രാ​ഷ്ട്രീ​യ അ​വ​ഗ​ണ​ന ക​ടു​ത്ത നി​രാ​ശ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ ക്ഷാ​മം, സ്കൂ​ൾ പ്ര​വേ​ശ​നം, ഭ​വ​ന പ്ര​തി​സ​ന്ധി തു​ട​ങ്ങി ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന പ​ല ന​ഗ​രന​യ​ങ്ങ​ളി​ലും സ്വ​ന്തം അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും അ​വ​സ​ര​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​വി​ടെ​യു​ള്ള​ത്.

പ്ര​തീ​കാ​ത്മ​ക വോ​ട്ടെ​ടു​പ്പു​മാ​യി ഗ്രീ​ൻ പാ​ർ​ട്ടി മേ​യ​ർ

വി​ദേ​ശി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ബെ​ർ​ലി​ൻ-​മി​റ്റെ ജി​ല്ല​യി​ൽ ആ​കെ​യു​ള്ള ജ​ന​സം​ഖ്യ​യി​ൽ മൂ​ന്നി​ലൊ​ന്നോ​ളം പേ​ർ​ക്കും വോ​ട്ട​വ​കാ​ശ​മി​ല്ല. ഇ​തി​നെ​തി​രേ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ഗ്രീ​ൻ പാ​ർ​ട്ടി മേ​യ​റാ​യ സ്റ്റെ​ഫാ​നി റെം​ലിം​ഗ​ർ വി​ദേ​ശി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്ര​തീ​കാ​ത്മ​ക തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ച്ചു.

170-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ത​ല​സ്ഥാ​ന​ത്ത് അ​വ​രു​ടെ ശ​ബ്ദം മൂ​ല്യ​മു​ള്ള​താ​ണെ​ന്ന് അ​റി​യി​ക്കാ​നാ​ണ് ഈ ​നീ​ക്ക​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ജ​ർമ​നി​യി​ലാ​കെ ഇ​പ്പോ​ൾ വീ​ശി​യ​ടി​ക്കു​ന്ന വ​ല​തു​പ​ക്ഷ കു​ടി​യേ​റ്റ വി​രു​ദ്ധ ത​രം​ഗം കാ​ര​ണം വി​ദേ​ശി​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം ഉ​ദാ​ര​മാ​ക്കു​ന്ന​തി​നെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഭ​യ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പൗ​ര​ത്വ അ​പേ​ക്ഷ​ക​ളി​ലെ കാ​ല​താ​മ​സ​വും ആ​ശ​ങ്ക​ക​ളും

പൗ​ര​ത്വം നേ​ടു​ക എ​ന്ന​താ​ണ് വോ​ട്ട​വ​കാ​ശ​ത്തി​ലേ​ക്കു​ള്ള ഏ​ക വ​ഴി​യെ​ങ്കി​ലും ബെ​ർ​ലി​നി​ലെ പൗ​ര​ത്വ അ​പേ​ക്ഷ​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ള​മാ​ണ് തീ​രു​മാ​നം വൈ​കു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ, ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ മൂ​ന്ന് വ​ർ​ഷം കൊ​ണ്ടു​ള്ള ഫാ​സ്റ്റ് ട്രാ​ക്ക് പൗ​ര​ത്വ വ്യ​വ​സ്ഥ റ​ദ്ദാ​ക്കി​യി​രു​ന്നു.

അ​ഞ്ച് വ​ർ​ഷ​ത്തെ താ​മ​സ​ത്തി​ന് ശേ​ഷം അ​പേ​ക്ഷി​ക്കാ​മെ​ന്ന നി​യ​മം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ മെ​ല്ലെ​പ്പോ​ക്ക് വ​ലി​യ ത​ട​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് 2029-ഓ​ടെ 4.4 ല​ക്ഷ​ത്തി​ല​ധി​കം വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം നേ​രി​ടു​മെ​ന്ന് സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​മ്പോ​ഴും, കു​ടി​യേ​റ്റ വി​രു​ദ്ധ പാ​ർ​ട്ടി​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർമ​നി ബെ​ർ​ലി​നി​ൽ പോ​ലും 20 ശ​ത​മാ​ന​ത്തോ​ളം പി​ന്തു​ണ​യോ​ടെ മു​ന്നേ​റു​ക​യാ​ണ്.

ജ​ർ​മ​നി​യു​ടെ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ-​മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഭ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​കാ​തി​രി​ക്കു​ന്ന​ത് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തി​ന് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ.

NRI

ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​ന്ദ​വ ക്ഷേ​ത്രം ബെ​ർ​ലി​നി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ പ്ര​വാ​സി ഹൈ​ന്ദ​വ സ​മൂ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ സ്വ​പ്ന​മാ​യി​രു​ന്ന "ശ്രീ ​ഗ​ണേ​ശ ഹി​ന്ദു ക്ഷേ​ത്രം' ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വി​ശ്വാ​സി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു.

ബെർ​ലി​നി​ലെ നോ​യ്കോ​ൾ​ൺ ഡി​സ്ട്രി​ക്റ്റി​ൽ പ​ണി​ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ക്ഷേ​ത്രം ജ​ർ​മനി​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഹൈ​ന്ദ​വ ആ​രാ​ധ​നാ​ല​യ​മാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ഗം​ഗാ​ജ​ല​വും സ്പ്രീ ​ന​ദി​യി​ലെ ജ​ല​വും ഒ​ഴു​ക്കി കും​ഭാ​ഭി​ഷേ​കം

​ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്ര​ധാ​ന കും​ഭാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ​ക്കാ​യി ഭാ​ര​ത​ത്തി​ലെ പു​ണ്യ​ന​ദി​യാ​യ ഗം​ഗ​യി​ലെ തീ​ർ​ഥ​ത്തി​നൊ​പ്പം ബെ​ർ​ലി​ൻ ന​ഗ​ര​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന സ്പ്രീ ​ന​ദി​യി​ലെ ജ​ല​വും പ്ര​ത്യേ​കം ഉ​പ​യോ​ഗി​ച്ചു.

വ്യ​ത്യ​സ്ത​മാ​യ ച​ട​ങ്ങ്

വ​ൻ ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​ണ്യ​ജ​ലം ക്ഷേ​ത്ര​ഗോ​പു​ര​ത്തി​ന് മു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച് വി​ഗ്ര​ഹ​ങ്ങ​ളി​ലും ഗോ​പു​ര​ത്തി​ലും അ​ഭി​ഷേ​കം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ത​ൽ ത​ന്നെ ക്ഷേ​ത്ര സ​മ​ർ​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പൂ​ജ​ക​ളും പ്ര​ത്യേ​ക വൈ​ദി​ക ച​ട​ങ്ങു​ക​ളും ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ ആ​രം​ഭി​ച്ചി​രു​ന്നു.

ജ​ർ​മനി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വാ​സി​ക​ളാ​ണ് ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

 

NRI

റി​സ പ​ഹ്‌​ല​വി​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത് ത​ക്കാ​ളി ജൂ​സ്

 

ബെ​ർ​ലി​ൻ: ഇ​റാ​ൻ മു​ൻ കി​രീ​ടാ​വ​കാ​ശി റി​സ പ​ഹ്‌​ല​വി​ക്കെ​തി​രേ ബെ​ർ​ലി​നി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നു. ബെ​ർ​ലി​നി​ൽ ഫെ​ഡ​റ​ൽ പ്ര​സ് കോ​ൺ​ഫ​റ​ൻ​സ് കെ​ട്ടി​ട​ത്തി​ന് പു​റ​ത്തു​വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

വാ​ർ​ത്താ​സ​മ്മേ​ള​നം ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന് നേ​രെ ഒ​രാ​ൾ ചു​വ​ന്ന ദ്രാ​വ​കം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ചു​വ​ന്ന പെ​യി​ന്‍റ് ആ​ണെ​ന്ന് സം​ശ​യി​ച്ചി​രു​ന്നെ​ങ്കി​ലും ജ​ർ​മ​ൻ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ത് ത​ക്കാ​ളി ജ്യൂ​സ് അ​ല്ലെ​ങ്കി​ൽ ത​ക്കാ​ളി പേ​സ്റ്റ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ട്ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തും ക​ഴു​ത്തി​ലും ദ്രാ​വ​കം വീ​ണെ​ങ്കി​ലും പ​രി​ക്കു​ക​ളൊ​ന്നും ഏ​റ്റി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ വി​മ​ർ​ശി​ച്ചും ഇ​റാ​നി​ലെ ഭ​ര​ണ​കൂ​ട മാ​റ്റ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തും അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഒ​രു പ്ര​തി​ഷേ​ധ​ക്കാ​ര​നാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം റി​സ പ​ഹ്‌​ല​വി തന്‍റെ അ​നു​യാ​യി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് സ്ഥ​ല​ത്തു​നി​ന്നും മ​ട​ങ്ങി​യ​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ വ്യ​ക്തി​യെ ജ​ർ​മ​ൻ പൊ​ലീ​സ് ഉ​ട​ൻ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ജ​ർ​മ​നി​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നാ​യി ഒ​രു​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്നാ​ണ് ഈ ​ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ​ക​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

NRI

ബോ​റി​സ് പി​സ്റ്റോ​റി​യ​സും രാ​ജ്നാ​ഥ് സിം​ഗും ബെ​ര്‍​ലി​നി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​ൻ പ്ര​തി​രോ​ധ മ​ന്ത്രി ബോ​റി​സ് പി​സ്റ്റോ​റി​യ​സും ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും ത​മ്മി​ല്‍ ബെ​ര്‍​ലി​നി​ല്‍ നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഇ​രു​വ​രും ഒ​പ്പു​വ​ച്ചു.

ഇ​ത് സാ​ങ്കേ​തി​ക വി​ദ്യ കൈ​മാ​റു​ന്ന​തി​നും സം​യു​ക്ത നി​ര്‍​മാ​ണ​ത്തി​നും വ​ഴി​യൊ​രു​ക്കും. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സ​മാ​ധാ​ന സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യും ജ​ര്‍​മ​നി​യും ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള "ഇം​പ്ലി​മെ​ന്‍റിം​ഗ് അ​റേ​ഞ്ച്മെ​ന്‍റ്' ക​രാ​റി​ലും മ​ന്ത്രി​മാ​ർ ഒ​പ്പു​വ​ച്ചു.

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍, സു​ര​ക്ഷാ രം​ഗ​ത്തെ പു​തി​യ വെ​ല്ലു​വി​ളി​ക​ളെ എ​ങ്ങ​നെ നേ​രി​ടാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രുനേ​താ​ക്ക​ളും വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്തു.

 

NRI

രാ​ജ്‌​നാ​ഥ് സിം​ഗി​ന് ബെ​ർ​ലി​നി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

ബെ​ർ​ലി​ൻ: മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് ജ​ർ​മ​നി​യി​ലെ​ത്തി. ചൊ​വ്വാ​ഴ്ച മ്യൂ​ണി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ മ​ന്ത്രി​യെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ജി​ത് ഗു​പ്തെ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.

മ്യൂ​ണി​ക്കി​ൽ നി​ന്നും ജ​ർ​മ​ൻ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ബെ​ർ​ലി​നി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് പൈ​ല​റ്റ് അ​ക​മ്പ​ടി​യാ​യി യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​ണി​നി​ര​ന്ന​ത് ഇ​ന്ത്യ​യോ​ടു​ള്ള ജ​ർ​മ​നി​യു​ടെ ആ​ദ​ര​വാ​യി മാ​റി.

ബെ​ർ​ലി​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി​രോ​ധ​മ​ന്ത്രി​ക്ക് ജ​ർ​മ​ൻ സൈ​ന്യം ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി. മ്യൂ​ണി​ക്കി​ൽ നി​ന്നും ബെ​ർ​ലി​നി​ലേ​ക്കു​ള്ള യാ​ത്ര​യി​ലു​ട​നീ​ളം ജ​ർ​മ​ൻ പോ​ർ​വി​മാ​ന​ങ്ങ​ൾ രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ വി​മാ​ന​ത്തി​ന് സു​ര​ക്ഷാ അ​ക​മ്പ​ടി സേ​വി​ച്ചു.

ഒ​രു വി​ദേ​ശ പ്ര​തി​രോ​ധ​മ​ന്ത്രി​ക്ക് ജ​ർ​മ​നി ന​ൽ​കു​ന്ന അ​ത്യ​പൂ​ർ​വ​മാ​യ ബ​ഹു​മ​തി​യാ​ണി​ത്.

 

NRI

ഗൂ​ഗി​ൾ എ​ഐ സെ​ന്‍റ​ർ ബെ​ർ​ലി​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

ബെ​ർ​ലി​ൻ: ആ​ഗോ​ള സാ​ങ്കേ​തി​ക വി​ദ്യാ ഭീ​മ​നാ​യ ഗൂ​ഗി​ൾ ജ​ർ​മ​നി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ൽ ത​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക എ​ഐ സെ​ഇ​ആ​ർ വ്യാ​ഴാ​ഴ്ച തു​റ​ന്നു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ജ​ർ​മ​നി​യി​ൽ ഗൂ​ഗി​ൾ പ്ര​ഖ്യാ​പി​ച്ച 5.5 ബി​ല്യ​ൺ യൂ​റോ​യു​ടെ (ഏ​ക​ദേ​ശം 6.4 ബി​ല്യ​ൺ ഡോ​ള​ർ) നി​ക്ഷേ​പ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​കേ​ന്ദ്രം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ബെ​ർ​ലി​ൻ മേ​യ​ർ കെ. ​വാ​ഗ്ന​ർ, ജ​ർ​മ​ൻ ഡി​ജി​റ്റ​ൽ മ​ന്ത്രി കാ​ർ​സ്റ്റ​ൺ വൈ​ൽ​ഡ്ബെ​ർ​ഗ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. യൂ​റോ​പ്യ​ൻ സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളു​ടെ അ​മി​ത സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പു​തി​യ കേ​ന്ദ്ര​ത്തെ രാ​ഷ്ട്രീ​യ നേ​തൃ​ത്വം സ്വാ​ഗ​തം ചെ​യ്തു.

മൈ​ക്രോ​സോ​ഫ്റ്റ്, ഓ​പ്പ​ൺ എ​ഐ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​മാ​യു​ള്ള എ​ഐ മ​ത്സ​ര​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഗൂ​ഗി​ളി​ന്‍റെ ഈ ​നീ​ക്കം ജ​ർ​മ​നി​ക്ക് നി​ർ​ണാ​യ​ക​മാ​ണ്.

പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ

ഗ​വേ​ഷ​ണ കേ​ന്ദ്രം: ഗൂ​ഗി​ൾ ഡീ​പ് മൈ​ൻ​ഡ്, ഗൂ​ഗി​ൾ റി​സ​ർ​ച്ച്, ഗൂ​ഗി​ൾ ക്ലൗ​ഡ് എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ഗ​വേ​ഷ​ക​ർ​ക്കും ഡെ​വ​ല​പ്പ​ർ​മാ​ർ​ക്കും ഒ​രു​മി​ച്ചി​രു​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഇ​ട​മാ​യി ഈ ​കേ​ന്ദ്രം മാ​റും.

പ​ങ്കാ​ളി​ത്തം: ശാ​സ്ത്ര​ജ്ഞ​ർ, ബി​സി​ന​സ് പ്ര​മു​ഖ​ർ, രാ​ഷ്ട്രീ​യ​ക്കാ​ർ എ​ന്നി​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും എ​ഐ രം​ഗ​ത്തെ വെ​ല്ലു​വി​ളി​ക​ൾ ച​ർ​ച്ച ചെ​യ്യാ​നു​മു​ള്ള വേ​ദി​യാ​യി ഇ​ത് പ്ര​വ​ർ​ത്തി​ക്കും.

അ​ക്കാ​ദ​മി​ക് സ​ഹ​ക​ര​ണം: മ്യൂ​ണി​ച്ച് ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി പു​തി​യ ഗ​വേ​ഷ​ണ പ​ങ്കാ​ളി​ത്തം ആ​രം​ഭി​ക്കു​ന്ന​താ​യും ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ഗൂ​ഗി​ൾ അ​റി​യി​ച്ചു.

അ​ക്കാ​ദ​മി​ക് ക​മ്യൂ​ണി​റ്റി​യും ന​യ​രൂ​പീ​ക​ര​ണ​ക്കാ​രും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് ഈ ​കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്ന് ഗൂ​ഗി​ൾ ജ​ർ​മ​നി പ്ര​തി​നി​ധി ഫി​ലി​പ്പ് ജ​സ്റ്റ​സ് പ​റ​ഞ്ഞു.

ബെ​ർ​ലി​ൻ ഒ​രു അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്ര-​സാ​ങ്കേ​തി​ക ഹ​ബ് ആ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഗൂ​ഗി​ളി​ന്‍റെ ഈ ​പു​തി​യ നീ​ക്ക​മെ​ന്ന് മേ​യ​ർ കൈ ​വാ​ഗ്ന​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ജീ​വ​മാ​യ സ്റ്റാ​ർ​ട്ട​പ്പ് സം​സ്കാ​ര​വും മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളും ബെ​ർ​ലി​നെ ഇ​ത്ത​രം ഇ​ന്നൊ​വേ​ഷ​നു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഇ​ട​മാ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തീ​ർ​ച്ച​യാ​യും, ബ​ർ​ലി​നി​ൽ ഗൂ​ഗി​ളി​ന്‍റെ പു​തി​യ എ​ഐ സെ​ന്‍റ​ർ തു​റ​ക്കു​ന്ന​ത് ജ​ർ​മ​നി​യി​ലു​ള്ള മ​ല​യാ​ളി ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ലി​യ അ​വ​സ​ര​ങ്ങ​ളാ​ണ് തു​റ​ന്നു​ന​ൽ​കു​ന്ന​ത്.

ഇ​തി​ന്‍റെ പ്ര​ധാ​ന വ​ശ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:

1. ഐ​ടി പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ൾ

ഗൂ​ഗി​ൾ ഡീ​പ് മൈ​ൻ​ഡ്, ഗൂ​ഗി​ൾ റി​സ​ർ​ച്ച് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ ബെ​ർ​ലി​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തോ​ടെ താ​ഴെ പ​റ​യു​ന്ന മേ​ഖ​ല​ക​ളി​ൽ ജോ​ലി സാ​ധ്യ​ത വ​ർ​ധി​ക്കും:

AI & Machine Learning Engineers: എ​ഐ മോ​ഡ​ലു​ക​ൾ വി​ക​സി​പ്പി​ക്കാ​നും പ​രി​ശീ​ലി​പ്പി​ക്കാ​നും ക​ഴി​വു​ള്ള​വ​ർ​ക്ക് വ​ൻ ഡി​മാ​ൻ​ഡ് ഉ​ണ്ടാ​കും.

Cloud Architects: ഗൂ​ഗി​ൾ ക്ലൗ​ഡ് സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ​ഗ്ധ​ർ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കും.

Data Scientists: ബി​ഗ് ഡേ​റ്റ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​ലും വൈ​ദ​ഗ്ധ്യ​മു​ള്ള​വ​ർ​ക്ക് പു​തി​യ സെ​ന്റ​റി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കാം.

Software Developers: പൈ​ത്ത​ൺ, സി++ ​തു​ട​ങ്ങി​യ പ്രോ​ഗ്രാ​മിം​ഗ് ഭാ​ഷ​ക​ളി​ൽ മി​ക​വു​ള്ള ഡെ​വ​ല​പ്പ​ർ​മാ​ർ​ക്ക് എ​ഐ പ്രോ​ജ​ക്റ്റു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

2. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഗു​ണ​ങ്ങ​ൾ

മ്യൂ​ണി​ച്ച് ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ഗൂ​ഗി​ൾ പ്ര​ഖ്യാ​പി​ച്ച പ​ങ്കാ​ളി​ത്തം ഗ​വേ​ഷ​ണ താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കും:

വ​ർ​ക്കിം​ഗ് സ്റ്റു​ഡ​ന്‍റ​സ് ജോ​ബ്: എ​ഐ മേ​ഖ​ല​യി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗൂ​ഗി​ളി​ന്‍റെ പ്രോ​ജ​ക്റ്റു​ക​ളി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യാ​നും വ​ർ​ക്കിം​ഗ് സ്റ്റു​ഡ​ന്‍റാ​യി ജോ​ലി ചെ​യ്യാ​നും കൂ​ടു​ത​ൽ അ​വ​സ​രം ല​ഭി​ക്കും.

Research Grants: പി​എ​ച്ച്ഡി അ​ല്ലെ​ങ്കി​ൽ മാ​സ്റ്റേ​ഴ്സ് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഗൂ​ഗി​ളി​ന്‍റെ ഫ​ണ്ടിം​ഗോ​ടെ പ്രോ​ജ​ക്റ്റു​ക​ൾ ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ബെ​ർ​ലി​നി​ലെ സെ​ന്‍റ​ർ ഒ​രു ഹ​ബ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ, ലോ​കോ​ത്ത​ര ഗ​വേ​ഷ​ക​രു​മാ​യി സം​വ​ദി​ക്കാ​നും ക​രി​യ​ർ മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള അ​വ​സ​രം ല​ഭി​ക്കും.

3. സ്റ്റാ​ർ​ട്ട​പ്പ് മേ​ഖ​ല​യി​ലെ ച​ല​ന​ങ്ങ​ൾ

ബെ​ർ​ലി​നി​ലെ സ​ജീ​വ​മാ​യ സ്റ്റാ​ർ​ട്ട​പ്പ് സം​സ്കാ​ര​ത്തി​ന് ഗൂ​ഗി​ളി​ന്‍റെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ഊ​ർ​ജ്ജം ന​ൽ​കും.

മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട​ത്തു​ന്ന പു​തി​യ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് ഗൂ​ഗി​ളി​ന്‍റെ എ​ഐ ടൂ​ളു​ക​ളും വൈ​ദ​ഗ്ധ്യ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ എ​ളു​പ്പ​മാ​കും.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:

നൈ​പു​ണ്യ വി​ക​സ​നം: ഗൂ​ഗി​ൾ പോ​ലു​ള്ള ക​മ്പ​നി​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ എ​ഐ, ക്ലൗ​ഡ് ക​മ്പ്യൂ​ട്ടിം​ഗ് എ​ന്നി​വ​യി​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ നേ​ടു​ന്ന​ത് ഗു​ണ​ക​ര​മാ​കും.

ലി​ങ്ക്ഡ്ഇ​ൻ അ​പ്‌​ഡേ​ഷ​ൻ: ഗൂ​ഗി​ൾ ജ​ർ​മ​നി​യു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റ് പേ​ജു​ക​ളും ലി​ങ്ക്ഡ്ഇ​ൻ നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ളും ശ്ര​ദ്ധി​ക്കു​ന്ന​ത് അ​വ​സ​ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ അ​റി​യാ​ൻ സ​ഹാ​യി​ക്കും.

NRI

മ​റി​യ​ക്കു​ട്ടി തോ​മ​സ് വ​ട​ക്കേ​പ​റ​മ്പി​ല്‍ അ​ന്ത​രി​ച്ചു

ബെ​ര്‍​ലി​ന്‍: ബോ​ണി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന റാ​ന്നി വൃ​ന്ദാ​വ​നം സ്വ​ദേ​ശി പ​രേ​ത​നാ​യ വ​ട​ക്കേ​പ​റ​മ്പി​ല്‍ തോ​മ​സ് വ​റു​ഗീ​സി​ന്‍റെ (മോ​ഹ​ന്‍) ഭാ​ര്യ മ​റി​യ​ക്കു​ട്ടി തോ​മ​സ് വ​ട​ക്കേ​പ​റ​മ്പി​ല്‍ (78) ബോ​ണി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്കാ​രം പ​ത്ത​നം​തി​ട്ട റാ​ന്നി കൊ​റ്റ​നാ​ട് ട്രി​നി​റ്റി മാ​ര്‍​ത്തോ​മ്മ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍. ബോ​ണ്‍, ബാ​ഡ്ഗോ​ഡ​സ്ബ​ര്‍​ഗ് ഇ​വാ​ജ​ലി​ക്ക​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സാ​യി​രു​ന്ന മ​റി​യ​ക്കു​ട്ടി ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ച്ച് വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

മ​ക്ക​ള്‍: അ​നു, ആ​ഷ. മ​രു​മ​ക​ന്‍ റി​നു ക​ട​വി​ല്‍. കൊ​ച്ചു​മ​ക്ക​ള്‍ : റോ​യി​സ്, ഏ​ത​ന്‍.

NRI

ലൂ​വ്റ് മോ​ഷ​ണ​ത്തി​ലെ ‘പ​ര​സ്യ​സാ​ധ്യ​ത​ക​ൾ’

ബ​ർ​ലി​ൻ: പാ​രീ​സി​ലെ ലൂ​വ്റ് മ്യൂ​സി​യം ക​വ​ർ​ച്ച​യെ ഉ​ത്പ​ന്ന​ത്തി​ന്‍റെ പ​ര​സ്യ​മാ​ക്കി ജ​ർ​മ​ൻ ക​ന്പ​നി. മോഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച യ​ന്ത്ര​ഗോ​വ​ണി നി​ർ​മി​ക്കു​ന്ന ബോ​ക്ക​ർ എ​ന്ന ക​ന്പ​നി​യാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഗോ​വ​ണി ലൂ​വ്റ് മ്യൂ​സി​യ​ത്തി​ലെ അ​പ്പോ​ളോ ഗാ​ല​റി​ക്കു പു​റ​ത്ത് ഇ​രി​ക്കു​ന്ന ചി​ത്ര​മാ​ണ് പ​ര​സ്യ​ത്തി​ലു​ള്ള​ത്.

കാ​ര്യ​ങ്ങ​ൾ​ക്കു വേ​ഗ​ത വേ​ണ​മെ​ങ്കി​ൽ ക​ന്പ​നി​യു​ടെ ‘അ​ജി​ലോ’ ബ്രാ​ൻ​ഡ് യ​ന്ത്ര​ഗോ​വ​ണി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും 400 കി​ലോ​ഗ്രാം ഭാ​രം ഒ​രു മി​നി​റ്റി​നു​ള്ളി​ൽ 42 മീ​റ്റ​ർ ഉ​യ​ർ​ത്താ​നു​ള്ള ക​ഴി​വ് ഈ ​ഗോ​വ​ണി​ക്കു​ണ്ടെ​ന്നും പ​ര​സ്യ​വാ​ച​ക​ത്തി​ൽ പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച നാ​ലു ക​ള്ള​ന്മാ​ർ അ​പ്പോ​ളോ ഗാ​ല​റി​യി​ൽ ക​ട​ന്ന് ഏ​താ​ണ്ട് 896 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഒമ്പ​ത് ആ​ഭ​ര​ണ​ങ്ങ​ളാ​ണു​ക​വ​ർ​ന്ന​ത്. യ​ന്ത്ര​ഗോ​വ​ണി ഉ​പ​യോ​ഗി​ച്ചാ​ണ് ക​ള്ള​ന്മാ​ർ മു​ക​ൾ​നി​ല​യി​ലെ ഗാ​ല‍​റി​യി​ലേ​ക്കു ക​ട​ന്ന​ത്. ലോ​കം മു​ഴു​വ​ൻ ഞെ​ട്ടി​യ മോ​ഷ​ണ​ത്തി​ൽ ക​ള്ള​ന്മാ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

മോ​ഷ​ണം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ങ്കി​ലും കൃ​ത്യ​ത്തി​നി​ടെ ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു പ​ര​സ്യ​ത്തി​ൽ തെ​റ്റി​ല്ലെ​ന്നാ​ണ് ബോ​ക്ക​ർ ക​മ്പനി പ്ര​തി​ക​രി​ച്ച​ത്.

ഫെ​വി​ക്കോ​ളി​നും ​പ​ര​സ്യം

വി​വി​ധ​ത​രം പ​ശ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഫെ​വി​കോ​ൾ ക​ന്പ​നി​യും ലൂ​വ്റ് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യം പു​റ​ത്തി​റ​ക്കി. ഫെ​വി​കോ​ൾ ഉ​പ​യോ​ഗി​ച്ച് ഒ​ട്ടി​ച്ചു​വ​ച്ചി​രു​ന്നെ​ങ്കി​ൽ മോ​ഷ​ണം ന​ട​ക്കി​ല്ലെ​ന്നാ​ണു പ​ര​സ്യ​ത്തി​ന്‍റെ അ​ർ​ഥം.

ലൂ​വ്റി​ൽ​നി​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട മ​ര​ത​ക മാ​ല​യ്ക്ക് താ​ഴെ ഫെ​വി​ക്കോ​ളി​ന്‍റെ ലോ​ഗോ​യു​ള്ള ചി​ത്ര​വും ഫെ​വി​ക്കോ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ൽ ക​ള്ള​ന്മാ​രു​ടെ ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടേ​നേ എ​ന്ന​ർ​ഥം വ​രു​ന്ന വാ​ച​ക​വും പ​ര​സ്യ​ത്തി​ലു​ണ്ട്.

ഇ​രു പ​ര​സ്യ​ങ്ങ​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​ചാ​രം ല​ഭി​ച്ചു.

NRI

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ബ​ര്‍​ലി​ന്‍

ബ​ര്‍​ലി​ന്‍: കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ബ​ര്‍​ലി​ന്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ത്രേ​സ്യാ​മ്മ പാ​ഴൂ​ര്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ള്‍ വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പി​ച്ചു.

ബ​ര്‍​ലി​നി​ലെ നി​ള റ​സ്റ്റ​റ​ന്‍റ് ഓ​ണ​സ​ദ്യ ഒ​രു​ക്കി. മാ​വേ​ലി, തി​രു​വാ​തി​ര, ക​സേ​ര​ക​ളി, വ​ടം​വ​ലി, സി​നി​മാ​റ്റി​ക് ഡാ​ന്‍​സ്, ഭ​ര​ത​നാ​ട്യം, ഗാ​നാ​ലാ​പ​നം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അം​ഗ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

 

Latest News

Corehub Up