x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​ർ​ലി​നി​ൽ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നും മൂ​ന്ന് വ​യ​സു​കാ​ര​നും ബി​യ​ർ ന​ൽ​കി മാ​താ​പി​താ​ക്ക​ൾ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: June 30, 2026 11:20 AM IST | Updated: June 30, 2026 11:20 AM IST

ബെ​ർ​ലി​ൻ: ജ​ർ​മ​നിയു‌ടെ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ൽ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. ത​ടാ​ക​ക്ക​ര​യി​ൽ എ​ത്തി​യ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് എ​ട്ട് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നും മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​ക്കും ബി​യ​ർ ന​ൽ​കി.

സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കെ​തി​രേ ജ​ർ​മ​ൻ ക്രി​മി​ന​ൽ പോ​ലീ​സും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബെ​ർ​ലി​നി​ലെ കൗ​ൾ​സ്ഡോ​ർ​ഫ​ർ ത​ടാ​ക​ക്ക​ര​യി​ലാ​ണ് സം​ഭ​വം.

18നും 25​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സെ​ർ​ബി​യ​ൻ വം​ശ​ജ​രാ​യ അ​ഞ്ച് പേ​രാ​ണ് കു​ട്ടി​ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ച്ച​ത്. എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും മൂ​ന്ന് വ​യ​സു​കാ​ര​നും ബി​യ​ർ കു​പ്പി​യി​ൽ നി​ന്ന് കു​ടി​ക്കു​ന്ന​ത് ക​ണ്ട ത​ടാ​ക​ക്ക​ര​യി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ൾ ഉ​ട​ൻ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​രം ല​ഭി​ച്ച​യു​ട​ൻ പോ​ലീ​സും പാ​രാ​മെ​ഡി​ക്ക​ൽ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. കു​ട്ടി​ക​ളെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നി​ല​വി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്.

പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ ഒ​രു കു​ട്ടി​യു​ടെ പി​താ​വ് കു​റ്റം സ​മ്മ​തി​ച്ചു. ത​ന്‍റെ കു​ഞ്ഞി​ന് ബി​യ​ർ ന​ൽ​കി​യെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ​തി​ന് മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ടീം ​മാ​താ​പി​താ​ക്ക​ളു​മാ​യി കൗ​ൺ​സി​ലിം​ഗും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും തു​ട​ങ്ങി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ജ​ർ​മ​നി​യി​ൽ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണ​ത്തി​നും നി​യ​മം വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ളോ​ടു​ള്ള ചെ​റി​യ അ​ശ്ര​ദ്ധ പോ​ലും വ​ലി​യ കു​റ്റ​കൃ​ത്യ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Tags : Beer Berlin Crime NRI News

Recent News

Corehub Up