x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ത​പ്പാ​ട്ട് ത​രം​ഗ​മാ​കു​ന്നു; പൗ​ലോ​സ് കു​യി​ലാ​ട​ന്‍ മി​ത്രാ​സ് അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി

ജോയിച്ചൻ പുതുക്കുളം
Published: June 30, 2026 11:11 AM IST | Updated: June 30, 2026 11:11 AM IST

പൗ​ലോ​സ് കു​യി​ലാ​ട​ന്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങുന്നു

ഓ​ര്‍​ലാ​ന്‍​ഡോ: മി​ക​ച്ച ന​ട​നും ക​ലാ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പൗ​ലോ​സ് കു​യി​ലാ​ട​ന്‍ നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ കാ​ലാ​കാ​ര​ന്മാ​രു​ടേ​യും ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും സ​ര്‍​ഗാ​ത്മ​ക മി​ക​വി​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച "മി​ത്രാ​സ്' ഇ​ന്ത്യ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ മി​ക​ച്ച ചി​ത്ര​മാ​യ "പൂ​ത​പ്പാ​ട്ട്' എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് സ്‌​പെ​ഷ​ല്‍ ജൂ​റി അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.

ജൂ​ണ്‍ 20ന് ​ന്യൂ​ജ​ഴ്‌​സി​യി​ലെ Brearley തി​യ​റ്റ​റി​ല്‍ വ​ച്ചാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. ഫെ​സ്റ്റി​വ​ലി​ല്‍ പൂ​ത​പ്പാ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ മി​ക​വി​നാ​ണ് സ്‌​പെ​ഷ​ല്‍ ജൂ​റി അ​വാ​ര്‍​ഡ് കു​യി​ലാ​ട​ന്‍ ഏ​റ്റു​വാ​ങ്ങി​യ​ത്.

നാ​ട​ക രം​ഗ​ത്തും ഗാ​ന​ര​ച​ന​യി​ലും ക​ഴി​വ് തെ​ളി​യി​ച്ച പൗ​ലോ​സ് കു​യി​ലാ​ട​ന്‍ സ്‌​കൂ​ള്‍ കാ​ല​ഘ​ട്ടം മു​ത​ല്‍ പെ​രു​ന്ത​ച്ച​ന്‍, അ​ച്ഛ​ന്‍റെ പൊ​ന്നു​മ​ക്ക​ള്‍, കൂ​ട്ടു​കു​ടും​ബം തു​ട​ങ്ങി നി​ര​വ​ധി നാ​ട​ക​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്യു​ക​യും അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

 

K-Rail Survey

ഫ്ലോ​റി​ഡ​യി​ലെ ഓ​ര്‍​ലാ​ന്‍​ഡോ​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ കു​യി​ലാ​ട​ന്‍ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ഫോ​മ, ഒ​രു​മ, ഓ​ര്‍​മ എ​ന്നീ സം​ഘ​ട​ന​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും ക​ള്‍​ച്ച​റ​ല്‍ സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള ആ​ളു​മാ​ണ്.

കൂ​ടാ​തെ ഫോ​മ നാ​ഷ​ണ​ല്‍ ക​മ്മി​റ്റി മെ​മ്പ​ര്‍, ക​ള്‍​ച്ച​റ​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച ചി​ത്ര​മാ​യ പൂ​ത​പ്പാ​ട്ട് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് രാം​ച​ന്ദ് പ്ര​ശാ​ന്ത് ആ​ണ്.

ക​ഥ പൗ​ലോ​സ് കു​യി​ലാ​ട​ന്‍, ഡി​ഒ​പി സ​ന്ദീ​പ് സി​ദ്ധാ​ര്‍​ത്ഥ​ന്‍, സം​ഗീ​തം ജെ​യ്‌​സ​ണ്‍ ജോ​ണ്‍, മേ​ക്ക​പ്പ് & ആ​ര്‍​ട്ട് സി​ജി​ന്‍ കൊ​ട​ക​ര എ​ന്നി​വ​രാ​ണ്. ചി​ത്ര​ത്തി​ല്‍ പൗ​ലോ​സ് കു​യി​ലാ​ട​ന്‍, ശ്രീ​കാ​ന്ത് സോ​മ​ന്‍, നി​ധി​ന്‍ സു​ബാ​ഷ്, ജ്യൂ​വ​ല്‍ ബേ​ബി, ക​ല, ജോ​യ​ല്‍ കു​യി​ലാ​ട​ന്‍, അ​രു​ണ്‍ രാ​ജ് എ​ന്നി​വ​ര്‍ വേ​ഷ​മി​ടു​ന്നു.

Tags : Paulose Kuiladan Mithras Award USA

Recent News

Corehub Up