ബെർലിൻ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ജർമനിയിലെത്തി. ചൊവ്വാഴ്ച മ്യൂണിക്ക് വിമാനത്താവളത്തിൽ എത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ അജിത് ഗുപ്തെ ബൊക്കെ നൽകി സ്വീകരിച്ചു.
മ്യൂണിക്കിൽ നിന്നും ജർമൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ബെർലിനിലെത്തിയ അദ്ദേഹത്തിന് പൈലറ്റ് അകമ്പടിയായി യുദ്ധവിമാനങ്ങൾ അണിനിരന്നത് ഇന്ത്യയോടുള്ള ജർമനിയുടെ ആദരവായി മാറി.
ബെർലിൻ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിരോധമന്ത്രിക്ക് ജർമൻ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി. മ്യൂണിക്കിൽ നിന്നും ബെർലിനിലേക്കുള്ള യാത്രയിലുടനീളം ജർമൻ പോർവിമാനങ്ങൾ രാജ്നാഥ് സിംഗിന്റെ വിമാനത്തിന് സുരക്ഷാ അകമ്പടി സേവിച്ചു.
ഒരു വിദേശ പ്രതിരോധമന്ത്രിക്ക് ജർമനി നൽകുന്ന അത്യപൂർവമായ ബഹുമതിയാണിത്.

പ്രധാന ചർച്ചകൾ:
ഏഴ് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി ജർമനി സന്ദർശിക്കുന്നത് എന്നത് ഈ യാത്രയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിൽ പുതിയൊരു അധ്യായത്തിനാണ് സന്ദർശനം തുടക്കം കുറിക്കുന്നത്.
Tags : Rajnath Singh Berlin Warm Welcome Germany