x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും പു​തു​ത​ല​മു​റ​യ്ക്ക് അ​നി​വാ​ര്യ​മെ​ന്ന് മെ​ഹ്റോ​ളി എം​എ​ൽ​എ ഗ​ജേ​ന്ദ്ര യാ​ദ​വ്

പി.എൻ. ഷാജി
Published: September 18, 2026 01:20 PM IST | Updated: September 18, 2026 01:20 PM IST

പരിപാടിയിൽ നിന്ന്

ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ ദ​ർ​ശ​ന​ങ്ങ​ളും അ​ദ്ദേ​ഹം മാ​ന​വ രാ​ശി​ക്കു ന​ൽ​കി​യ സ​ന്ദേ​ശ​ങ്ങ​ളും പു​തു​ത​ല​മു​റ​യ്ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി ജീ​വി​തം അ​ർ​ഥ​പൂ​ർ​ണ​മാ​ക്ക​ണ​മെ​ന്നും മെ​ഹ്റോ​ളി എം​എ​ൽ​എ ഗ​ജേ​ന്ദ്ര യാ​ദ​വ്.

എ​സ്എ​ൻ​ഡി​പി യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ൻ മെ​ഹ്റോ​ളി ശാ​ഖ​യു​ടെ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ൾ​വി​യ ന​ഗ​റി​ലെ പി​ടി​എ​സ് പൊലിസ് കോ​ള​നി​യി​ലു​ള്ള മം​ഗ​ൾ സ​ദ​നി​ലാ​യി​രു​ന്നു ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​യി വേ​ദി ഒ​രു​ക്കി​യ​ത്. ഏ​രി​യ വ​നി​താ സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

 

K-Rail Survey

ശാ​ഖ പ്ര​സി​ഡ​ന്‍റ് കെ.ജി. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.എ​സ്. അ​നി​ൽ നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ.ഡി. ഓ​മ​ന​കു​ട്ട​ൻ, അ​ഡ്വ കെ. ​ഗി​രീ​ഷ് കു​മാ​ർ, സു​ഷ​മ വി​ദ്യാ​ധ​ര​ൻ, ശാ​ഖ സെ​ക്ര​ട്ട​റി എ​ൻ. പി. ​സി​ജി​മോ​ൻ, ശാ​ഖ വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് ജൈ​നി ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ മു​ത​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ ച​ത​യ സ​ദ്യ​യും ല​ഘു​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചാ​രു​ത​യേ​കി. ഡ​ൽ​ഹി​യി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : GajendraYadav SreeNarayanaGuru OnamCelebration

Recent News

Corehub Up