ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി കൂട്ടായ്മയും സാമൂഹ്യ - സാംസ്കാരിക - ജീവകാരുണ്യ സംഘടനയുമായ ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ (ബിഎംകെഎ) നേതൃത്വം നൽകുന്ന "പൊന്നോണം 2026' ശനിയാഴ്ച നടക്കും.
രാവിലെ 11ന് ആരംഭിക്കുന്ന ഓണാഘോഷത്തോടൊപ്പം ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ പതിനഞ്ചാം വാർഷികവും സംയുക്തമായി ബെഡ്ഫോർഡിലെ ബ്രോംഹാം വില്ലേജ് ഹാളിൽ നടക്കും.
ബെഡ്ഫോർഡ് & കെംപ്സ്റ്റൺ പാർലമെന്റ് മെമ്പർ മൊഹമ്മദ് യാസിൻ എംപിയും കൗൺസിലർ ഫൗസീയ, യുക്മ ദേശീയ കമ്മിറ്റി ജോ. സെക്രട്ടറിയും പ്രമുഖ സംഗീത ബ്രാൻഡായ സെവൻ ബീറ്റ്സിന്റെ മുഖ്യ സംഘാടകനുമായ സണ്ണിമോൻ മത്തായി എന്നിവർ ആഘോഷത്തിൽ മുഖ്യാതിഥികളായി പങ്കുചേരും.

ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ അംഗങ്ങൾ ചേർന്നൊരുക്കുന്ന ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റാവും. ബിഎംകെഎ ഓണസദ്യക്ക് തൂശനിലയിൽ വിളമ്പുക 28 ഇനം വിഭവങ്ങൾ ആവും.
ചെണ്ടമേളം, തിരുവാതിര, കഥകളി, മോഹിനിയാട്ടം, മിമിക്രി, നൃത്യ-നൃത്തങ്ങളടക്കം ഒരുങ്ങുന്ന കലാസന്ധ്യ ആഘോഷത്തെ വർണാഭമാക്കും. കൂടാതെ കോമഡി സ്കിറ്റുകളും ഡിജെയും ആകർഷകങ്ങളായ പരിപാടികളും സംയുക്ത ആഘോഷത്തിന്റെ ഭാഗമായുണ്ടാവും.
ഒരുക്കങ്ങൾ പൂർത്തിയായതായും പരിപാടിയുടെ ഭാഗമാകുവാൻ മുഴുവൻ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായും അസോസിയേഷൻ പ്രസിഡന്റ് ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു.
വേദി: BROMHAM VILLAGE HALL, VILLAGE ROAD, BEDFORD, MK43 8JP.
Tags : BMKA Onam Anniversary Celebration