Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FriendsofTiruvalla

America

ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ ഓ​ണാ​ഘോ​ഷം ഗംഭീരമായി

ഹൂ​സ്റ്റ​ൺ: തി​രു​വ​ല്ല​യി​ൽ നി​ന്ന് എ​ത്തി അ​വ​ർ ഒ​ന്നി​ച്ച് കൂ​ടി. നാ​ടി​ന്‍റെ ക​ഥ​ക​ളും ഓ​ർ​മ​ക​ളും ഒ​രു​മി​ച്ചു പ​ങ്കു​വ​ച്ചു. ഗൃ​ഹാ​തു​ര​ത്വം നി​റ​ഞ്ഞു നി​ന്ന ആ ​മ​നോ​ഹ​ര ദി​ന​ത്തി​ൽ ആ​ട്ട​വും പാ​ട്ടും എ​ല്ലാ​മാ​യി അ​വ​ർ ഒ​ത്തൊ​രു​മി​ച്ച് ഓ​ണം കൊ​ണ്ടാ​ടി. അ​ങ്ങ​നെ സ്റ്റാ​ഫോ​ർ​ഡ് ഒ​രു കൊ​ച്ചു തി​രു​വ​ല്ല​യാ​യി മാ​റി.

തി​രു​വ​ല്ല​യു​ടെ സ്നേ​ഹ​വും സൗ​ഹൃ​ദ​വും പൈ​തൃ​ക​വും ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന ഹൂ​സ്റ്റ​ൺ മേ​ഖ​ല​യി​ലെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ ഓ​ണാ​ഘോ​ഷം സ്റ്റാ​ഫോ​ർ​ഡി​ലെ എ​പി​എ​ൻ​എ മാ​ക്സ് റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്നു.

നി​ശബ്ദ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല സെ​ക്ര​ട്ട​റി ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട് സ്വാ​ഗ​തം പ്ര​സം​ഗം ന​ട​ത്തി.

ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഒ​രു സം​ഘ​ട​ന മാ​ത്ര​മ​ല്ല, ഹൂ​സ്റ്റ​ൺ പ്ര​ദേ​ശ​ത്ത് ജീ​വി​ക്കു​ന്ന അ​നേ​കം തി​രു​വ​ല്ല​ക്കാ​രു​ടെ ഒ​രു വി​കാ​ര​മാ​ണെന്ന് സ്വാ​ഗ​തം പ്ര​സം​ഗ​ത്തി​ൽ ഡോ. ​കാ​ക്ക​നാ​ട് പ​റ​ഞ്ഞു.

ഹൂ​സ്റ്റ​ൺ സ​മൂ​ഹ​ത്തി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല വ​ള​ർ​ന്നു​വ​ന്ന​തും സ​മൂ​ഹ​ത്തി​ൽ സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യ​തും പ്ര​സി​ഡ​ന്‍റ് സു​ജാ കോ​ശി അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

സം​ഘ​ട​ന​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും തി​രു​വ​ല്ല​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ച​ട​ങ്ങി​ലെ മു​ഖ്യാ​തി​ഥി ഫാ.ഡോ. ​ബി​ന്നി ഫി​ലി​പ്പ് ഓ​ണ​ത്തി​ന്‍റെ ആ​ഴ​മേ​റി​യ ജീ​വി​ത​സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

Latest News

Corehub Up