ആഘോഷ പരിപാടിയിൽ നിന്ന്
അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ (അൻറിയ) അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം "ഓണനിറവ് 2026' വൈവിധ്യമാർന്ന കലാ - സാംസ്കാരിക പരിപാടികളോടെയും മത്സരങ്ങളോടെയും ശ്രദ്ധേയമായി.
ആഘോഷത്തിൽ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും സജീവമായി പങ്കെടുത്തു. വിവിധ പ്രായവിഭാഗങ്ങൾക്കായി സംഘടിപ്പിച്ച മത്സരങ്ങൾക്കു പിന്നാലെ കേരളത്തിന്റെ ഓണപ്പാരമ്പര്യം വിളിച്ചോതുന്ന മാവേലി എഴുന്നള്ളത്ത് ആഘോഷത്തിന് മാറ്റുകൂട്ടി.
പ്രസിഡന്റ് ലതീഷ് ചുള്ളി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായ സത്വ ആയുർവേദയുടെ സിഇഒ ഗോപിക ആനന്ദ് ഉദ്ഘാടനം ചെയ്തു.
കൺവീനർ അനിൽ അഗസ്റ്റി, വൈസ് പ്രസിഡന്റ് ഫിമി റിജു, ജോയിന്റ് സെക്രട്ടറി ഷാജു വർഗീസ്, ജോയിന്റ് ട്രഷറർ മാർട്ടിൻ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
.jpg1789618410.jpg)
ജനറൽ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ട്രഷറർ പ്രകാശ് ജെയ്സൺ , വൈസ് പ്രസിഡന്റ് ജിനു പാപ്പച്ചൻ എന്നിവർ ഓണാശംസകൾ നേർന്ന് സംസാരിച്ചു.
ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ തിരുവാതിര, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ സദസിന്റെ ശ്രദ്ധ നേടി.
വിഭവസമൃദ്ധമായ ഓണസദ്യയും വടംവലി ഉൾപ്പെടെയുള്ള വിനോദമത്സരങ്ങളും സംഘടിപ്പിച്ചു. അനിൽ അഗസ്റ്റി പരിപാടിയുടെ കൺവീനറായും അനിറ്റ ജോയ്, ടി. നെൽവിൻ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തിച്ചു.
അങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസികളെ ഒരുമിപ്പിച്ച് സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഓണത്തിന്റെ സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശവും പുതുതലമുറയിലേക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് "ഓണനിറവ് 2026' സംഘടിപ്പിച്ചത്.
Tags : AngamalyNRIAssociation AbuDhabi Onanirav2026 Celebration