Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onanirav2026

Middle East and Gulf

അ​ങ്ക​മാ​ലി എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ അ​ബു​ദാ​ബി​യു​ടെ "ഓ​ണ​നി​റ​വ് 2026' ശ്ര​ദ്ധേ​യ​മാ​യി

അ​ബു​ദാ​ബി: അ​ങ്ക​മാ​ലി എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (അ​ൻ​റി​യ) അ​ബു​ദാ​ബി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം "ഓ​ണ​നി​റ​വ് 2026' വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ - സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ​യും മ​ത്സ​ര​ങ്ങ​ളോ​ടെ​യും ശ്ര​ദ്ധേ​യ​മാ​യി.

ആ​ഘോ​ഷ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ൾ​ക്കു പി​ന്നാ​ലെ കേ​ര​ള​ത്തി​ന്‍റെ ഓ​ണ​പ്പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

പ്ര​സി​ഡ​ന്‍റ് ല​തീ​ഷ് ചു​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യ സ​ത്വ ആ​യു​ർ​വേ​ദ​യു​ടെ സി​ഇ​ഒ ഗോ​പി​ക ആ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ൺ​വീ​ന​ർ അ​നി​ൽ അ​ഗ​സ്റ്റി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​മി റി​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജു വ​ർ​ഗീ​സ്, ജോ​യിന്‍റ് ട്ര​ഷ​റ​ർ മാ​ർ​ട്ടി​ൻ തോ​മ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up