തൊടുപുഴ സബ്ജില്ല റിട്ട. ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ഓണാഘോഷം
ഏഴുമുട്ടം: തൊടുപുഴ സബ് ജില്ല റിട്ട. ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില് ഓണാഘോഷം സംഘടിപ്പിച്ചു. തുറയ്ക്കല് ഓഡിറ്റോറിയത്തില് നടന്ന യോഗത്തില് പ്രസിഡന്റ് ജോര്ജ് തുറയ്ക്കല് അധ്യക്ഷത വഹിച്ചു. തൊടുപുഴ വിദ്യാഭ്യാ സ ഉപജില്ലാ ഓഫീസര് ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു.
ദീപിക ജില്ലാ ബ്യൂറോ ചീഫ് ജെയ്സ് വാട്ടപ്പള്ളില് ഓണസന്ദേശം നല്കി. സെക്രട്ടറി ടി.എ. ഏബ്രഹാം സ്വാഗതവും റോയ് ടി. ജോസ് ആന്റണി നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.