ഋഷിമംഗലം റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും വാർഷിക പൊതുയോഗവും ഋഷിമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ മന്ത്രി സി.പി.ജോൺ ഉദ്ഘാട
തിരുവനന്തപുരം: ഋഷിമംഗലം റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും വാർഷിക പൊതുയോഗവും ഋഷിമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി. തോമസ് അധ്യക്ഷത വഹിച്ചു. പി.എസ്. സരോജം സ്വാഗതം പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വഞ്ചിയൂർ വാർഡ് കൗൺസിലർ വഞ്ചിയൂർ പി. ബാബു, ക്ഷേത്രകമ്മിറ്റി സെക്രട്ടറി രവീന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.ടി. തോമസ് - പ്രസിഡന്റ്, ഡോ.ബി.ബാലചന്ദ്രൻ നായർ- വൈസ് പ്രസിഡന്റ്, പി.എസ്.സരോജം - സെക്രട്ടറി, സി. കരുണാകരൻ നായർ ജോയിന്റ് സെക്രട്ടറി, ഡോ. അനുപമ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.