ഓണാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ
കുവൈറ്റ് സിറ്റി: മലങ്കര കൾച്ചറൽ അസോസിയേഷൻ (എംസിഎ - കുവൈറ്റ്) സംഘടിപ്പിച്ച പ്രഥമ ഓണാഘോഷം ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്ററന്റിൽ വച്ച് "ഒന്നിച്ചൊരോണം 2026' എന്ന പേരിൽ നടന്നു.
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമുയർത്തിയ ആഘോഷത്തിൽ കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു.
മാവേലി വരവേൽപ്പ് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും നടന്നു. ശേഷം പ്രാർഥനാഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളന ചടങ്ങിൽ കുവൈറ്റ് ദേശീയ ഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.
തുടർന്ന് എംസിഎ ജനറൽ സെക്രട്ടറി ജിനു കെ. എബ്രഹാം സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.

Kuwait Cancer Control Centerലെ Medical Oncologist Dr. Susovana Sujith Nair ആഘോഷം ഉദ്ഘാടനം ചെയ്തു. Al Mulla Exchange പ്രതിനിധി ശിവ, മാവേലി, എംസിഎ ഭാരവാഹികളും "ഒന്നിച്ചൊരോണം' കൺവീനർമാരും ചേർന്ന് ദീപപ്രകാശനം നടത്തി.
ഓണത്തിന്റെ പാരമ്പര്യവും മലയാളി സംസ്കാരത്തിന്റെ വൈവിധ്യവും വിളിച്ചോതുന്ന നിരവധി കലാ - സാംസ്കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വിവിധ പ്രായത്തിലുള്ളവർ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, സംഗീതപരിപാടികൾ, വിനോദപരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. സെൽഫി വിത്ത് ഓണപ്പൂക്കളം ഉൾപ്പെടെയുള്ള പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചു.
ഓണവേഷം, പൂക്കളം, സെൽഫി തുടങ്ങിയവയിലൂടെ അംഗങ്ങൾ ആഘോഷത്തിന്റെ ആവേശം പങ്കുവച്ചു. കുട്ടികൾക്കായി പ്രത്യേക പരിപാടികളും മത്സരങ്ങളും ഒരുക്കിയിരുന്നു.
.jpeg1789981447.jpg)
പരസ്പര സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, കുവൈറ്റിലെ മലങ്കര സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യവും ആഘോഷം മുന്നോട്ടുവച്ചു.
"ഒരു ഓണം... ഒരുപാട് ഹൃദയങ്ങൾ... അവ ഒരുമിച്ചപ്പോൾ പിറന്നത് മനോഹരമായൊരു ഓർമ' എന്ന ആശയത്തെ സാക്ഷാത്കരിച്ച ആഘോഷമായി ഒന്നിച്ചൊരോണം 2026 മാറി.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടക സമിതി അംഗങ്ങൾക്കും കൺവീനർമാർക്കും ജോയിന്റ് കൺവീനർമാർക്കും വോളണ്ടിയർമാർക്കും പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും എംസിഎ നേതൃത്വം നന്ദി അറിയിച്ചു.
എംസിഎ കുവെെറ്റ് ഭാരവാഹികളായ ജിനു കെ. എബ്രഹാം (ജനറൽ സെക്രട്ടറി), തോമസ് വർഗീസ്, ഷീലു ഷാജി (വൈസ് പ്രസിഡന്റുമാർ), ടിങ്കു ജോയ് (ട്രഷറർ), ബിനു വിളയിൽ രാജൻ, അനിജ വർഗീസ് (ജോയിന്റ് സെക്രട്ടറിമാർ), സുനിൽ ഫിലിപ്പ് (ഓഫീസ് സെക്രട്ടറി), ബിനു എബ്രഹാം (ജോയിന്റ് ട്രഷറർ), മാത്യു കോശി (ഒന്നിച്ചൊരോണം ജനറൽ കൺവീനവർ), ജിബി എബ്രഹാം (പ്രോഗ്രാം കൺവീനവർ), ഗവർണിംഗ് ബോഡി അംഗങ്ങളായ ഷാജി വർഗീസ് മേലെക്കലയിൽ, ലിൻസ് ജോൺ, ജോജി വെള്ളാപ്പള്ളി, സിബി വർഗീസ്, അനീഷ് കെ. സൈമൺ, റാണാ വർഗീസ് എന്നിവരുടെയും നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
Tags : MalankaraCulturalAssociation Celebration Onichonam NRINews