തിയോ സാബോ
അരിസോണ: അരിസോണയിൽ മാതാപിതാക്കളുടെ അശ്രദ്ധയെ തുടർന്ന് അഞ്ച് വയസുകാരൻ കാറിനുള്ളിൽ ചൂടേറ്റ് മരിച്ചു. തിയോ സാബോ എന്ന കുട്ടിയാണ് മരിച്ചത്.
പുറത്തുപോയ ശേഷം വീട്ടിലെത്തിയ മാതാപിതാക്കളായ മിഹൈൽ സാബോയും അങ്ക സാബോയും തിയോയെ കാറിനുള്ളിൽ നിന്ന് ഇറക്കാൻ മറന്നുപോയി. അന്നേ ദിവസം പ്രദേശത്ത് 103 ഡിഗ്രി ഫാരൻഹെയ്റ്റോളം കടുത്ത ചൂടാണ് അനുഭവപ്പെട്ടിരുന്നത്.
അതേസമയം, കുട്ടിയെ കാറിൽ നിന്ന് പുറത്തെടുക്കാൻ 14 വയസുകാരനായ മൂത്ത മകനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മാതാപിതാക്കളുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ തന്നോട് ആരും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കൗമാരക്കാരൻ കോടതിയെ അറിയിച്ചു. സംഭവത്തിൽ പൊലിസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.
Tags : ArizonaNews HotCarDeath ChildSafety NRINews