Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArizonaNews

America

അ​രി​സോ​ണ​യി​ൽ ചൂ​ടു​കാ​റി​ൽ കു​ടു​ങ്ങി അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു; മാ​താ​പി​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

അ​രി​സോ​ണ: അ​രി​സോ​ണ​യി​ൽ മാ​താ​പി​താ​ക്ക​ളു​ടെ അ​ശ്ര​ദ്ധ​യെ തു​ട​ർ​ന്ന് അ​ഞ്ച് വ​യ​സു​കാ​ര​ൻ കാ​റി​നു​ള്ളി​ൽ ചൂ​ടേ​റ്റ് മ​രി​ച്ചു. തി​യോ സാ​ബോ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

പു​റ​ത്തു​പോ​യ ശേ​ഷം വീ​ട്ടി​ലെ​ത്തി​യ മാ​താ​പി​താ​ക്ക​ളാ​യ മി​ഹൈ​ൽ സാ​ബോ​യും അ​ങ്ക സാ​ബോ​യും തി​യോ​യെ കാ​റി​നു​ള്ളി​ൽ നി​ന്ന് ഇ​റ​ക്കാ​ൻ മ​റ​ന്നു​പോ​യി. അ​ന്നേ ദി​വ​സം പ്ര​ദേ​ശ​ത്ത് 103 ഡി​ഗ്രി ഫാ​ര​ൻ​ഹെ​യ്റ്റോ​ളം ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്.

അ​തേ​സ​മ​യം, കു​ട്ടി​യെ കാ​റി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കാ​ൻ 14 വ​യ​സു​കാ​ര​നാ​യ മൂ​ത്ത മ​ക​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ത​ന്നോ​ട് ആ​രും അ​ങ്ങ​നെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മാ​താ​പി​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

Latest News

Corehub Up