x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വി​സ് ആ​ൽ​പ്സ് പ​ർ​വ​ത​നി​ര​ക​ളി​ൽ ചെ​റു​വി​മാ​നം മ​ല​യി​ടു​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്ന് മ​ര​ണം

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 21, 2026 02:45 PM IST | Updated: September 21, 2026 02:45 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

 

ലൂ​ക്ക​ർ​ബാ​ദ് (സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്): സ്വി​സ് ആ​ൽ​പ്സ് പ​ർ​വ​ത​നി​ര​ക​ളി​ലൂ​ടെ പ​റ​ന്ന യാ​ത്രാ​വി​മാ​നം കു​ത്ത​നെ​യു​ള്ള മ​ല​ഞ്ചെ​രു​വി​ൽ ഇ​ടി​ച്ച് ത​ക​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​റ​സ് എ​സ്ആ​ർ-22​ടി എ​ന്ന ഒ​റ്റ എ​ഞ്ചി​ൻ ചെ​റു​വി​മാ​ന​മാ​ണ് വാ​ലി​സ് ക​ന്‍റോ​ണി​ലെ ലൂ​ക്ക​ർ​ബാ​ദി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​ല​യി​ടു​ക്കി​ൽ ഇ​ടി​ച്ച് വി​മാ​നം ക​ഷ​ണ​ങ്ങ​ളാ​യി ചി​ത​റി തീ​പി​ടി​ച്ച​തോ​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് യാ​ത്രി​ക​രും സം​ഭ​വ​സ്ഥ​ല​ത്തു​ ത​ന്നെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ മ​ല​നി​ര​ക​ളി​ൽ​നി​ന്ന് ക​റു​ത്ത പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പൊ​ലി​സി​നെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യും വി​വ​ര​മ​റി​യി​ച്ച​ത്.

ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ ര​ക്ഷാ​ദൗ​ത്യം; യാ​ത്രി​ക​ർ ആ​രു​മ​വ​ശേ​ഷി​ച്ചി​ല്ല

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ ക​ന്‍റോ​ണ​ൽ വാ​ലി​സ് റെ​സ്ക്യൂ ഓ​ർ​ഗ​നൈ​സേ​ഷന്‍റെ മൂ​ന്ന് ഹെ​ലി​കോ​പ്റ്റ​റു​ക​ളും ലൂ​ക്ക​ർ​ബാ​ദ്, സി​റ്റ​ൻ വി​മാ​ന​ത്താ​വ​ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ളും ദു​ർ​ഘ​ട​മാ​യ മ​ല​നി​ര​ക​ളി​ലേ​ക്ക് പ​റ​ന്നെ​ത്തി.

എ​ന്നാ​ൽ പ​ർ​വ​ത ച​രി​വി​ൽ വി​മാ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി വാ​ലി​സ് ക​ന്റോ​ൺ പൊലി​സ് സ്ഥി​രീ​ക​രി​ച്ചു.

മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊലി​സ് വ​ക്താ​വ് അ​റി​യി​ച്ചു.

ഇ​ട​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി മി​നി​റ്റു​ക​ൾ​ക്ക​കം ദു​ര​ന്തം

ടി​സി​നോ​യി​ലെ ലു​ഗാ​നോ​യി​ൽ നി​ന്നാ​ണ് വി​മാ​നം യാ​ത്ര ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് 125 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സി​റ്റ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​ട​ത്താ​വ​ള​മാ​യി ഇ​റ​ങ്ങി. മ​റ്റ് ര​ണ്ട് യാ​ത്രി​ക​ർ ഇ​വി​ടെ​നി​ന്നാ​ണോ ക​യ​റി​യ​തെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.

തു​ട​ർ​ന്ന് ലൂ​സേ​ൺ ത​ടാ​ക​ത്തി​ന് സ​മീ​പ​മു​ള്ള ബു​ഓ​ക്സ് എ​യ​ർ​ഫീ​ൽ​ഡി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം, പ​റ​ന്നു​യ​ർ​ന്ന് ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക​കം ത​ന്നെ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ര​ണ്ടാ​യി​ര​ത്തോ​ളം മീ​റ്റ​ർ ഉ​യ​ര​മു​ള്ള പ​ർ​വ​ത​ത്തി​ന്‍റെ വ​ട​ക്ക​ൻ ച​രി​വി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും ന​ല്ല വെ​ളി​ച്ച​വും ദു​ർ​ബ​ല​മാ​യ കാ​റ്റും മാ​ത്ര​മു​ണ്ടാ​യി​രു​ന്നി​ട്ടും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ചെ​റു​വി​മാ​നം എ​ങ്ങ​നെ മ​ല​ഞ്ചെ​രു​വി​ൽ ഇ​ടി​ച്ചു എ​ന്ന​ത് ദു​രൂ​ഹ​മാ​യി തു​ട​രു​ക​യാ​ണ്.

സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ അ​തോ പൈ​ല​റ്റി​ന് സം​ഭ​വി​ച്ച പി​ഴ​വാ​ണോ എ​ന്ന് ക​ണ്ടെ​ത്താ​ൻ സ്വി​സ് സു​ര​ക്ഷാ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യും (SUST) ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫീ​സും സം​യു​ക്ത​മാ​യി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : ThreeVictims PlaneCrash SwissAlps

Recent News

Corehub Up