x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2026-ലെ ​ലോ​ക​ത്തി​ലെ മി​ക​ച്ച എ​യ​ർ​ലൈ​നു​ക​ൾ; ലു​ഫ്താ​ൻ​സ​യ്ക്ക് തി​രി​ച്ച​ടി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 21, 2026 04:00 PM IST | Updated: September 21, 2026 04:00 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ബെ​ർ​ലി​ൻ: 2026-ലെ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​നു​ക​ൾ​ക്കാ​യു​ള്ള സ്കൈ​ട്രാ​ക്സി​ന്‍റെ പു​തി​യ റാ​ങ്കിം​ഗ് പ്ര​ഖ്യാ​പി​ച്ചു. ബ്രി​ട്ടീ​ഷ് വ്യോ​മ​യാ​ന സ്ഥാ​പ​ന​മാ​യ സ്കൈ​ട്രാ​ക്സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ​ട്ടി​ക​യി​ലും സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സ് ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.

ച​രി​ത്ര​ത്തി​ൽ ഇ​ത് ആ​റാം ത​വ​ണ​യാ​ണ് സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സ് ഈ നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യി​ക​ളാ​യ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് ഇ​ത്ത​വ​ണ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

മി​ക​ച്ച ആ​ദ്യ പ​ത്ത് എ​യ​ർ​ലൈ​നു​ക​ൾ:

ലോ​ക​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ഉ​പ​ഭോ​ക്തൃ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റാ​ങ്കിം​ഗ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സേ​വ​നം, കാ​ബി​ൻ സൗ​ക​ര്യ​ങ്ങ​ൾ, ഭ​ക്ഷ​ണം, ശു​ചി​ത്വം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ.

  • സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സ്
  • ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്
  • ക​ത്തേ​യ് പ​സി​ഫി​ക് എ​യ​ർ​വേ​യ്സ്
  • ഓ​ൾ നി​പ്പാ​ൻ എ​യ​ർ​വേ​യ്സ്
  • ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ്
  • എ​മി​റേ​റ്റ്സ്
  • എ​യ​ർ ഫ്രാ​ൻ​സ്
  • ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സ്
  • ഹൈ​നാ​ൻ എ​യ​ർ​ലൈ​ൻ​സ്
  • കൊ​റി​യ​ൻ എ​യ​ർ

ലു​ഫ്താ​ൻ​സ​യ്ക്ക് തി​രി​ച്ച​ടി

പ്ര​മു​ഖ ജ​ർ​മ​ൻ എ​യ​ർ​ലൈ​നാ​യ ലു​ഫ്താ​ൻ​സ​യ്ക്ക് ഇ​ത്ത​വ​ണ ആ​ഗോ​ള ത​ല​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്താ​നാ​യി​ല്ല. ലോ​ക റാ​ങ്കിം​ഗി​ൽ 14-ാം സ്ഥാ​ന​ത്തേ​ക്ക് ലു​ഫ്താ​ൻ​സ പി​ന്ത​ള്ള​പ്പെ​ട്ടു. എ​ങ്കി​ലും യൂ​റോ​പ്യ​ൻ റീ​ജി​യ​ണ​ൽ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടാ​ൻ ലു​ഫ്താ​ൻ​സ​യ്ക്കാ​യി.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​നു​ള്ള പ​ദ​വി ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ (ആ​ഗോ​ള​ത​ല​ത്തി​ൽ അഞ്ചാം സ്ഥാ​നം), എ​യ​ർ ഫ്രാ​ൻ​സ് ര​ണ്ടാ​മ​തെ​ത്തി.

ഇ​ബീ​രി​യ (16), വെ​ർ​ജി​ൻ അ​റ്റ്ലാന്‍റി​ക് (18), സ്വി​സ് ഇന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് (19) എ​ന്നീ പ്ര​മു​ഖ യൂ​റോ​പ്യ​ൻ എ​യ​ർ​ലൈ​നു​ക​ൾ​ക്കും ലോ​ക​ത്തെ ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം​നേ​ടാ​നാ​യി​ല്ല.

മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ

  • മി​ക​ച്ച ഫ​സ്റ്റ് ക്ലാ​സ്: എ​യ​ർ ഫ്രാ​ൻ​സ്
  • മി​ക​ച്ച ബി​സി​ന​സ് ക്ലാ​സ് & വൈ​ഫൈ: ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്
  • മി​ക​ച്ച ഇ​ക്കോ​ണ​മി ക്ലാ​സ് & കാ​റ്റ​റിം​ഗ്: സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സ്
  • ബ​ജ​റ്റ് എ​യ​ർ​ലൈ​നു​ക​ൾ (ബി​ല്ലി​ഗ്ഫ്ലീ​ഗ​ർ): ലോ​ക​ത്തി​ലെ മി​ക​ച്ച അ​ഞ്ച് ലോ-​കോ​സ്റ്റ് എ​യ​ർ​ലൈ​നു​ക​ളി​ൽ ജ​ർ​മൻ എ​യ​ർ​ലൈ​നാ​യ യൂ​റോ​വിം​ഗ്സ് നാ​ലാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

Tags : Lufthansa BestAirlines NRINews Germany

Recent News

Corehub Up