x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം മെ​ൽ​ബ​ണി​ൽ സം​ഘ​ടി​പ്പി​ച്ചു

ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ
Published: August 20, 2026 01:00 PM IST | Updated: August 20, 2026 01:00 PM IST

സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും വി​ക്‌​ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി.

മെ​ൽ​ബ​ണി​ലെ ഹാം​പ്ട​ൺ പാ​ർ​ക്കി​ലു​ള്ള ഗോ​ൾ​ഡ​ൻ കാ​സി​ൽ ഫം​ഗ്ഷ​ൻ സെ​ന്‍ററി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി എംഎ​ൽഎ​യും എഐസിസി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​ക്ടോ​റി​യ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വിന്‍റെയും നേ​തൃ​ത്വ​ത്തി​ൽ ന​മ്മു​ടെ പൂ​ർ​വി​ക​ർ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സ​ജീ​വ് ജോ​സ​ഫ് അ​നു​സ്മ​രി​ച്ചു.

K-Rail Survey

ഐ​ഒ​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഷെ​റോ​ൺ മു​ഖ്യാ​തി​ഥി​യാ​യി. ഐ​ഒ​സി ഓ​സ്ട്രേ​ലി​യ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്ക​റി​യ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഐ​ഒ​സി ഓ​സ്ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ ബി​നു ജോ​ൺ പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രെ അ​നു​സ്മ​രി​ച്ചു.

ഐ​ഒ​സി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സോ​ബ​ൻ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ൺ പാ​ല​ക്കാ​ലോ​ടി, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ അ​ബ്ദു​ൽ ഖാ​ദി​ർ, കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ന്‍റോ ദേ​വാ​സി, വി​ക്ടോ​റി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ, ഹി​ന്സോ ത​ങ്ക​ച്ച​ൻ റെ​ജി പാ​റ​ക്ക​ൽ, തോ​മ​സ് വാ​ത​പ്പ​ള്ളി, ഡോ. ​രൂ​പ്‌​ലാ​ൽ, മാ​ർ​ട്ടി​ൻ ഉ​റു​മീ​സ്, ജി​ജി​മോ​ൻ കു​ഴു​വേ​ലി, അ​ല​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ള്ളി​ക്കോ​ട​ൻ, അ​നി​ഷ മാ​ണി, ഇ​ന്ന​സെ​ന്‍റ്, ഷോ​ബി, ലി​ക്കു ജോ​സ​ഫ്, കു​ര്യ​ൻ പു​ന്നൂ​സ്, ഡോ. ജോ​സി, സോ​ണി​ഷ് ഇ​ഞ്ച​നാ​നി​യി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

K-Rail Survey

കേ​ര​ള ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി ഷാ​ജു​വും ജി​നു ജോ​സ് എ​ന്നി​വ​ർ പ്രോ​ഗ്രാ​മു​ക​ൾ നി​യ​ന്ത്രി​ച്ചു. മ​നോ​ജ് ഗു​രു​വാ​യൂ​ർ, ട്രെ​ഷ​റ​ർ ഇ​ന്ന​സെ​ന്‍റ് ജോ​ർ​ജ്, നാ​ഷ്ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ന്‍റോ ദേ​വ​സി, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ല​ൻ എ​ബ്രാ​ഹം, ലി​ക്കു ജോ​സ​ഫ്, ഷൈ​ജു ദേ​വ​സി, ഷാ​ജി ഷാ​ഹു​ൽ ഹ​മീ​ദ്, പോ​ളി ചി​റ​മേ​ൽ, സു​ൽ​ജി​ത് മൂ​സ​ൻ, ലി​ജോ കു​ടി​ലി​ൽ, ബെ​ന്നി കൊ​ച്ചു​മു​ട്ടം, റോ​ഷ​ൻ തോ​ട്ട​പ്പ​ള്ളി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി വ​ർ​ണാ​ഭ​മാ​ക്കി​ത്തീ​ർ​ത്ത​ത്.

ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത വ​ള്ളി​തൊ​ടി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. നാ​ട​ൻ എ​ക്സ്പ്ര​സോ മ്യൂ​സി​ക് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച ലൈ​വ് മ്യൂ​സി​ക് പ​രി​പാ​ടി​ക്ക് ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

ദേ​ശ​സ്നേ​ഹ​വും സൗ​ഹൃ​ദ​വും ഒ​ത്തു​ചേ​ർ​ന്ന ആ​ഘോ​ഷം മെ​ൽ​ബ​ണി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

Tags : IndependenceDay Melbourne Celebration

Recent News

Corehub Up