x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ 96-ാമ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ​ബോ​ണി​ൽ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 25, 2026 10:46 AM IST | Updated: September 25, 2026 11:03 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ബോ​ൺ: പ്ര​വാ​സ​ഭൂ​മി​യി​ൽ സീ​റോ​മ​ല​ങ്ക​ര സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​വും വി​ശ്വാ​സ ചൈ​ത​ന്യ​വും വി​ളി​ച്ചോ​തി സീ​റോമ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ 96-ാമ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് (96th Reunion Day Celebrations) ജ​ർമ​നി​യി​ലെ ബോ​ൺ ന​ഗ​രം വേ​ദി​യാ​കു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. യൂ​റോ​പ്പി​ലെ സീ​റോമ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സി​ന്‍റെ സാ​ന്നി​ധ്യ​വും നേ​തൃ​ത്വ​വു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പു​ന​രൈ​ക്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

സീറോമ​ല​ങ്ക​ര ക​ത്തോ​ലി​ക് ച​ർ​ച്ച് ജ​ർ​മ​നി റീ​ജി​യ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ (Pastoral Council Germany) മേ​ൽ​നോ​ട്ട​ത്തി​ൽ, ബോ​ണി​ലെ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക സ​മൂ​ഹ​വും ക​മ്മി​റ്റി​യു​മാ​ണ് (St. Thomas Malankarische Katholische Gemeinde & Komitee, Bonn) ഈ ​ച​രി​ത്ര സം​ഗ​മ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

വേ​ദി​യും സ​മ​യ​ക്ര​മ​വും

തീ​യ​തി: 2026 സെ​പ്റ്റം​ബ​ർ 27, ഞാ​യ​ർ. സ​മ​യം: ഉ​ച്ച​ക​ഴി​ഞ്ഞ് 2 മ​ണി (14:00 CET). വേ​ദി: ഹൈ​ലി​ഗ് ഗൈ​സ്റ്റ് കി​ർ​ഷെ (Hl. Geist Kirche), Kiefernweg 22, 53127 Bonn. സം​ഘാ​ട​നം: സീറോമ​ല​ങ്ക​ര ക​ത്തോ​ലി​ക് ച​ർ​ച്ച് - റീ​ജി​യ​ൻ ഡ​ച്ച്‌​ലാ​ൻ​ഡ് (പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ).

ആ​ത്മീ​യ നേ​തൃ​ത്വ​വും അ​നു​ഗ്ര​ഹാ​ശി​സു​ക​ളും

യൂ​റോ​പ്പി​ലെ വി​ശ്വാ​സി​ക​ളു​ടെ അ​ജ​പാ​ല​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സി​ന്‍റെ സാ​ന്നി​ധ്യം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വ​ലി​യ ആ​ത്മീ​യ ഉ​ണ​ർ​വേകും.

ജ​ർ​മനി​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും വി​ശ്വാ​സി​ക​ളും ഒ​ത്തു​ചേ​രു​ന്ന ഈ ​മ​ഹാ​സം​ഗ​മ​ത്തി​ൽ വി​പു​ല​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും പു​ന​രൈ​ക്യ സ​ന്ദേ​ശ​വും പൊ​തു​സ​മ്മേ​ള​ന​വും ഉ​ണ്ടാ​യി​രി​ക്കും.

ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​ല​ങ്ക​ര പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ 96 വ​ർ​ഷ​ത്തെ അ​നു​ഗ്ര​ഹീ​ത നാ​ളു​ക​ൾ സ്മ​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് പ്ര​വാ​സ​ലോ​ക​ത്ത് സ​ഭ​യു​ടെ ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും ന​വ​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

Tags : ReunionDay Celebration NRINews

Recent News

Corehub Up