x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നിയു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൊ​ടു​മു​ടി​യാ​യ സൂ​ഗ്സ്പി​റ്റ്സെ​യി​ൽ വ​ൻ പാ​റ​യി​ടി​ച്ചി​ൽ; ആ​ള​പാ​യ​മി​ല്ല

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 25, 2026 06:31 AM IST | Updated: September 25, 2026 06:31 AM IST

സൂ​ഗ്സ്പി​റ്റ്സെ​യി​ൽ

ഗ്രൈ​നാ​വ് / സൂ​ഗ്സ്പി​റ്റ്സെ: ജ​ർ​മനി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ർ​വ​ത​മാ​യ സൂ​ഗ്സ്പി​റ്റ്സെ​യി​ൽ  ജ​ർ​മ​നി-​ഓ​സ്ട്രി​യ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ പാ​റ​യി​ടി​ച്ചി​ൽ ഉ​ണ്ടാ​യതായി റിപ്പോർട്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച പാ​റ​വീ​ഴ്ച മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്നു. കൂ​റ്റ​ൻ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ താ​ഴേ​ക്ക് പ​തി​ച്ച​തോ​ടെ കൊ​ടു​മു​ടി​ക്ക് മു​ക​ളി​ൽ നി​ന്ന് താ​ഴ്വ​ര​യി​ലെ ഗ്രൈ​നാ​വ് പ്ര​ദേ​ശം വ​രെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം വ്യാ​പി​ച്ച് കൂ​റ്റ​ൻ പൊ​ടി​പ​ട​ലം ആ​കാ​ശ​ത്ത് രൂ​പ​പ്പെ​ട്ടു. മ​ല​നി​ര​ക​ളി​ൽ വ​ൻ ശ​ബ്ദ​ത്തോ​ടെ​യാ​യി​രു​ന്നു പാ​റ​ക​ൾ പൊ​ട്ടി​പ്പി​ള​ർ​ന്ന് വീ​ണ​ത്.

എ​ന്നാ​ൽ, ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യോ വി​നോ​ദ​സ​ഞ്ചാ​ര പാ​ത​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് മൗ​ണ്ട​ൻ റെ​സ്ക്യൂ ടീ​മാ​യ ബെ​ർ​ഗ്വാ​ഹ്റ്റ് ഗ്രൈ​നാ​വ്  വ്യ​ക്ത​മാ​ക്കി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പെ​ർ​മാ​ഫ്രോ​സ്റ്റും കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ദ്ധ​ർ

ആ​ൽ​പ്സ് പ​ർ​വത​നി​ര​ക​ളി​ൽ ഇ​ത്ത​രം ചെ​റി​യ അ​ട​ർ​ന്നു​മാ​റ​ലു​ക​ൾ പ​തി​വാ​ണെ​ങ്കി​ലും, ഇ​ത്ര​യും ഭീ​മ​മാ​യ തോ​തി​ലു​ള്ള പാ​റ​യി​ടി​ച്ചി​ൽ അ​ത്യ​പൂ​ർ​വ്വ​മാ​ണെ​ന്ന് ബെ​ർ​ഗ്വാ​ഹ്റ്റ് ഉ​പ​മേ​ധാ​വി ഫ്രാ​ൻ​സ് ഡോ​ർ​ഫ്ല​ർ വ്യ​ക്ത​മാ​ക്കി. പ​ർ​വ്വ​ത​ശി​ഖ​ര​ങ്ങ​ളി​ലെ പാ​റ​ക്കൂ​ട്ട​ങ്ങ​ളെ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ന്ന സ്ഥി​ര​മാ​യ മ​ഞ്ഞു​പാ​ളി​ക​ൾ ആ​ഗോ​ള​താ​പ​ന​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ര​ണം ഉ​രു​കി​പ്പോ​കു​ന്ന​താ​ണ് ഇ​ത്ത​രം മ​ണ്ണി​ടി​ച്ചി​ലു​ക​ൾ​ക്കും പാ​റ​വീ​ഴ്ച​ക​ൾ​ക്കും കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ബു​ധ​നാ​ഴ്ച​യും ചി​ല​യി​ട​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ൽ പാ​റ​ക​ൾ താ​ഴേ​ക്ക് അ​ട​ർ​ന്നു​വീ​ഴു​ന്നു​ണ്ടാ​യി​രു​ന്നു.

കേ​ബി​ൾ കാ​റു​ക​ൾ പ​തി​വു​പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​ന്നു


വ​ൻ പാ​റ​യി​ടി​ച്ചി​ൽ ഉ​ണ്ടാ​യെ​ങ്കി​ലും സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള സ​ർ​വീ​സു​ക​ളെ ഇ​തൊ​ട്ടും ബാ​ധി​ച്ചി​ട്ടി​ല്ല.

ഓ​സ്ട്രി​യ​ൻ ഭാ​ഗം: ടി​റോ​ൾ സൂ​ഗ്സ്പി​റ്റ്സ്ബാ​നും  സ​മീ​പ​ത്തെ എ​ർ​വാ​ൾ​ഡ​ർ ആ​ൽ​മ്മാ​നും ത​ട​സ്‌​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ സ​ർ​വീ​സ് തു​ട​രു​ന്നു.

ബ​വേ​റി​യ​ൻ ഭാ​ഗം: ജ​ർ​മ്മ​ൻ ഭാ​ഗ​ത്തു​നി​ന്നു​ള്ള കേ​ബി​ൾ കാ​റു​ക​ൾ​ക്കും മൗ​ണ്ട​ൻ സ്റ്റേ​ഷ​നു​ക​ൾ​ക്കും യാ​തൊ​രു സു​ര​ക്ഷാ ഭീ​ഷ​ണി​യു​മി​ല്ലെ​ന്ന് ബ​യ​റി​ഷെ സൂ​ഗ്സ്പി​റ്റ്സ്ബാ​ൻ അ​റി​യി​ച്ചു.

അ​ത്യാ​ധു​നി​ക സെ​ൻ​സ​റു​ക​ൾ വ​ഴി​യും ജി​യോ​ള​ജി​സ്റ്റു​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും മ​ല​നി​ര​ക​ൾ നി​ര​ന്ത​രം നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല.

ആ​ളു​ക​ൾ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത ദു​ർ​ഘ​ട​മാ​യ കു​ത്ത​നെ​യു​ള്ള പാ​റ​ക്കെ​ട്ടു​ക​ളി​ൽ മാ​ത്ര​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത് എ​ന്ന​തി​നാ​ൽ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​ത്.​

Tags : Deepika DeepikaNewspaper BreakingNews NewsUpdate Massive rockfall on Germany's highest peak

Recent News

Corehub Up