x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണ​ൽ ക​ലാ​മേ​ള​ക്കു​ള്ള ​രജി​സ്‌​ട്രേ​ഷ​ൻ ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും

സാ​ജ​ൻ പ​ടി​ക്ക​മ്യാ​ലി​ൽ
Published: September 25, 2026 12:23 AM IST | Updated: September 25, 2026 12:23 AM IST

യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണ​ൽ ക​ലാ​മേ​ള​

ബെ​ഡ്ഫോ​ർ​ഡ്: യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണി​ലു​ള്ള അം​ഗ അസോസി​യേ​ഷ​നു​ക​ളി​ലെ ക​ലാ​കാ​ർ​ക്ക് ത​ങ്ങ​ളു​ടെ സാം​സ്കാ​രി​ക-​സ​ർ​ഗ പ്ര​തി​ഭ പു​റ​ത്തെ​ടു​ക്കു​വാ​നും, മാ​റ്റു​ര​ക്കു​വാ​നും അ​വ​സ​രം ഒ​രു​ങ്ങു​ന്ന റീ​ജ​ണ​ൽ ക​ലാ​മേ​ള​ക്കു​ള്ള രജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ സെ​പ്തം​ബ​ർ 26 ന് ​ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും. ഇ​നി​യും ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ ത​ങ്ങ​ളു​ടെ അ​സോസി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്ര​യും വേ​ഗം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണ​ൽ പ്ര​സി​ഡ​ണ്ട് ജോ​ബി​ൻ ജോ​ർ​ജ് അ​ഭ്യ​ർ​ഥി​ച്ചു.

സം​ഗീ​തം, നൃ​ത്തം, പ്ര​സം​ഗം തു​ട​ങ്ങി നാ​നാ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​യും, മി​ക​വും സം​വാ​ഹി​ച്ച്‌ ഇ​ത​ര ക​ലാ​കാ​രു​മാ​യി മ​ത്സ​രി​ക്കു​ന്ന​തി​നു​ഉ​ള്ള അ​വ​സ​ര​മാ​ണ് യു​ക്മ ക​ലാ​മേ​ള​യി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ ഏ​വ​ർ​ക്കും പ​ങ്കെ​ടു​ക്കു​വാ​നും, വി​ജ​യി​ക​ൾ​ക്ക് ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ മാ​റ്റു​ര​ക്കു​വാ​നു​മു​ള്ള യോ​ഗ്യ​ത​യും ല​ഭി​ക്കു​ന്ന​താ​ണ്.

എ​ൽ​ഇ​ഡി സ്‌​ക്രീ​നി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, നാ​ലു സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ ആ​വ​നാ​ഴി​യി​ലെ ഏ​റ്റ​വും മി​ക​വു​റ്റ പ്ര​തി​ഭ പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ, ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കാ​വും വേ​ദി സാ​ക്ഷ്യം വ​ഹി​ക്കു​ക. ഈ​സ്റ്റ് ആം​ഗ്ലി​യാ റീ​ജ​ണി​ൽ നി​ന്നു​ള്ള 25 അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​ന് ക​ലാ​പ്ര​തി​ഭ​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ
ടു​ക്കും.

വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും, ക​ലാ​പ്ര​തി​ഭ​ക​ളു​ടെ നി​റ​സാ​ന്നി​ദ്ധ്യ​ത്തോ​ടെ​യും, അ​ത്യാ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​മാ​യ ക​ലാ​മേ​ള​ക​ളു​ടെ ഏ​റ്റ​വും മി​ക​വു​റ്റ മ​ത്സ​ര​ങ്ങ​ളാ​വും സൗ​ഹൃ​ദ​സ​ദ​സിന് ഇ​ത്ത​വ​ണ സാ​ക്ഷ്യം വ​ഹി​ക്കാ​നാ​വു​ക.

സ്വ​ന്തം ക​ലാ​പ്ര​തി​ഭ തെ​ളി​യി​ക്കാ​നും, മ​റ്റു ക​ലാ​കാ​രു​ടെ അ​വ​ത​ര​ണ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​വാ​നും, സ്വാ​യ​ത്ത​മാ​ക്കു​വാ​നും, സൗ​ഹൃ​ദ​വും, സ​ഹ​ക​ര​ണ​വും പ​ങ്കു​വെ​യ്ക്കാ​നും ല​ഭി​ക്കു​ന്ന സു​വ​ർ​ണ്ണാ​വ​സ​രം, സാ​മൂ​ഹി​ക ത​ല​ത്തി​ൽ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും. അ​ത്യാ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും, ക​ലാ​വൈ​വി​ധ്യ വി​സ്മ​യ​ങ്ങ​ളും നി​റ​ഞ്ഞ റെ​യ്‌​ലി​യി​ലെ വേ​ദി​യി​ലേ​ക്ക് എ​ല്ലാ ക​ലാ​സ്നേ​ഹി​ക​ളെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:

ജോ​ബി​ൻ ജോ​ർ​ജ് - 07574674480
ജെ​യ്‌​സ​ൻ ചാ​ക്കോ​ച്ച​ൻ - 07359477189
സ​ണ്ണി​മോ​ൻ മ​ത്താ​യി - 07727993229
ഭു​വ​നേ​ഷ് പീ​താ​ബ​ര​ൻ - 07862273000
സു​മേ​ഷ് അ​ര​വി​ന്ദാ​ക്ഷ​ൻ - 07795977571

ക​ലാ​മേ​ള വേ​ദി​യു​ടെ വി​ലാ​സം:

The Swayne Park School,
Sir Walter Raleigh Drive,
Rayleigh, Essex, SS6 9BZ

Tags : Deepika DeepikaNewspaper BreakingNews Registration for UUKMA East Anglia Regional

Recent News

Corehub Up