x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ചെ​ൽ​ട്ട​ൻ​ഹാ​മി​ൽ ന​വം​ബ​ർ 7ന്

കുര്യൻ ജോർജ്
Published: September 25, 2026 12:09 AM IST | Updated: September 25, 2026 12:23 AM IST

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള

ല​ണ്ട​ൻ : പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ യൂ​ണി​യ​ൻ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് (UUKMA) ത​ങ്ങ​ളു​ടെ 17-ാമ​ത് ദേ​ശീ​യ ക​ലാ​മേ​ള ഈ ​വ​ർ​ഷം ന​വം​ബ​ർ 7 ശ​നി​യാ​ഴ്ച ചെ​ൽ​ട്ട​ൻ​ഹാ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

160-ല​ധി​കം അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ, ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ഈ ​പാ​ര​മ്പ​ര്യം സം​ഗീ​തം, നൃ​ത്തം, നാ​ട​കം, ക​ലാ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ കേ​ര​ള​ത്തിന്‍റെ​ സാം​സ്കാ​രി​ക പൈ​തൃ​കം ബ്രി​ട്ടീ​ഷ് വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ആ​ഘോ​ഷ​മാ​യി മാ​റി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ന് പു​റ​ത്ത് മ​ല​യാ​ള ഭാ​ഷ​യു​ടെ​യും കേ​ര​ളീ​യ ക​ല​ക​ളു​ടെ​യും ഏ​റ്റ​വും വ​ലി​യ സം​ഘാ​ട​ന വേ​ദി​യാ​യ യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള, കേ​ര​ള​ത്തി​ലെ സം​സ്ഥാ​ന സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൻ്റെ​യും യൂ​ണി​വേ​ഴ്സി​റ്റി യു​വ​ജ​നോ​ത്സ​വ​ങ്ങ​ളു​ടെ​യും മാ​തൃ​ക​യി​ലാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്ഈ വ​ർ​ഷ​വും, മേ​ള സം​ഘാ​ട​ന​ത്തി​ൽ യു​വ​ത​ല​മു​റ​യെ പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ യു​ക്മ മു​ന്നോ​ട്ട് വ​രു​ന്നു - "യൂ​ത്ത് ഓ​ർ​ഗ​നൈ​സ​ർ ഡ്രൈ​വ്". 16 മു​ത​ൽ 25 വ​യ​സ് വ​രെ​യു​ള്ള ഊ​ർ​ജ്ജ​സ്വ​ല​രാ​യ യു​വ​തീ യു​വാ​ക്ക​ളെ​യാ​ണ് ഇ​തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​ത്.

ബ്രി​ട്ട​നി​ലെ ര​ണ്ടാം ത​ല​മു​റ മ​ല​യാ​ളി​ക​ളു​ടെ പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ ഈ ​സാം​സ്കാ​രി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഉ​ൾ​ച്ചേ​ർ​ക്കാ​നാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. യു​വ​ജ​ന​ങ്ങ​ളു​ടെ പു​തി​യ ആ​ശ​യ​ങ്ങ​ളും ഡി​ജി​റ്റ​ൽ കാ​ഴ്ച​പ്പാ​ടു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ പ്രാ​ഗ​ത്ഭ്യ​വും ക​ലാ​മേ​ള​യു​ടെ പ്ലാനിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​നാ​ണ് യു​ക്മ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തി​യ ക​ലാ​കാ​ര​ന്മാ​രെ ക​ണ്ടെ​ത്ത​ൽ എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്ത​ന പ​രി​ച​യം ല​ഭി​ക്കും. കൂ​ടാ​തെ, പ്രൊ​ഫ​ഷ​ണ​ൽ നെ​റ്റ്‌​വ​ർ​ക്കിം​ഗ് അ​വ​സ​ര​ങ്ങ​ളും സി​വി​യി​ൽ എ​ടു​ത്തു​പ​റ​യാ​വു​ന്ന മി​ക​ച്ച അ​നു​ഭ​വ​സ​മ്പ​ത്തും ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കും. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ [email protected] എ​ന്ന ഇ​മെ​യി​ലി​ലോ 07904785565 എ​ന്ന ന​മ്പ​റി​ൽ വാ​ട്സ്ആ​പ്പ് വ​ഴി​യോ ബ​ന്ധ​പ്പെ​ട​ണം. ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക് ആ​ദ്യ പ​രി​ഗ​ണ​ന എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെര​ഞ്ഞെ​ടു​പ്പ്.

യു​ക്മ​യു​ടെ യൂ​ത്ത് പ്രോ​ഗ്രാ​മു​ക​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന യു​ക്മ മു​ൻ പ്ര​സി​ഡ​ൻ്റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ​യാ​ണ് യൂ​ത്ത് ഓ​ർ​ഗ​നൈ​സ​ർ ഡ്രൈ​വി​ൻ്റെ​യും നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.​

പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള യൂ​ത്ത് ഓ​ർ​ഗ​നൈ​സ​ർ ഡ്രൈ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് യു​ക്മ ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്:​അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ (പ്ര​സി​ഡ​ന്റ്) - 07702862186ജ​യ​കു​മാ​ർ നാ​യ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) - 07403223006 റെ​യ്മോ​ൾ നി​ധീ​രി (ജോ​യി​ന്റ് സെ​ക്ര​ട്ട​റി) - 07789149

Tags : Deepika DeepikaNewspaper BreakingNews UUKMA National Arts Festival in Cheltenham

Recent News

Corehub Up