x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല​യി​ൽ പ്ര​ക്ഷോ​ഭം; ഫാ​ക്‌ട​റി​ക​ൾ പൂ​ട്ടു​ന്ന​തി​നും പി​രി​ച്ചു​വി​ട​ലി​നു​മെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ഐജി മെ​റ്റാ​ൽ യൂ​ണി​യ​ൻ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 24, 2026 03:53 PM IST | Updated: September 24, 2026 03:53 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർമ​നി​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യ വാ​ഹ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ക​മ്പ​നി മാ​നേ​ജ്‌​മെ​ന്‍റു​ക​ൾ ന​ട​പ്പാ​ക്കു​ന്ന കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലു​ക​ൾ​ക്കും ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​ക​ൾ​ക്കു​മെ​തി​രേ രാ​ജ്യ​മൊ​ട്ടാ​കെ തെ​രു​വി​ലി​റ​ങ്ങി ജീ​വ​ന​ക്കാ​ർ.

ജ​ർ​മനി​യി​ലെ പ്ര​മു​ഖ ട്രേ​ഡ് യൂ​ണി​യ​നാ​യ ഐ​ജി മെ​റ്റാ​ലി​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച രാ​ജ്യ​മൊ​ട്ടാ​കെ സം​ഘ​ടി​പ്പി​ച്ച മ​ഹാ​പ്ര​തി​ഷേ​ധ ദി​ന​ത്തി​ൽ 1,75,000ല​ധി​കം വാ​ഹ​ന -​ ഘ​ട​ക നി​ർ​മാ​ണ ജീ​വ​ന​ക്കാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

200-ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം സ​മ​രം

ജ​ർ​മ​നി​യി​ലെ ഇ​രു​നൂ​റി​ല​ധി​കം വ്യ​വ​സാ​യ ന​ഗ​ര​ങ്ങ​ളി​ലും പ്ലാ​ന്‍റു​ക​ളി​ലു​മാ​ണ് ഒ​രേ​സ​മ​യം പ​ണി​മു​ട​ക്കു​ക​ളും റാ​ലി​ക​ളും ക​മ്പ​നി അ​ങ്ക​ണ​ങ്ങ​ളി​ലെ പ്ര​തി​ഷേ​ധ​യോ​ഗ​ങ്ങ​ളും ന​ട​ന്ന​ത്.

വോ​ൾ​ഫ്സ്ബു​ർ​ഗ് (ഫോക്സ്‌വാഗൺ), സി​ൻ​ഡ​ൽ​ഫിം​ഗ​ൻ (മെഴ്സിഡസ് ബെൻസ്), ഇം​ഗോ​ൾ​സ്റ്റാ​റ്റ് (ഔഡി), മ്യൂ​ണി​ക്ക് (ബിഎംഡബ്ല്യു), ബോ​ഷ്, കോ​ണ്ടി​നെ​ന്‍റ​ൽ, സെ​ഡ്എ​ഫ് തു​ട​ങ്ങി​യ ഘ​ട​ക നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ ഗേ​റ്റു​ക​ൾ​ക്ക് മു​ന്നി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ ത​ടി​ച്ചു​കൂ​ടി.

എ​ന്തു​കൊ​ണ്ടാ​ണ് പ്ര​ക്ഷോ​ഭം?

ഫാ​ക്ട​റി​ക​ൾ പൂ​ട്ട​ൽ ഭീ​ഷ​ണി: ഫോ​ക്സ്‌​വാ​ഗ​ൺ ജ​ർ​മനി​യി​ലെ മൂ​ന്ന് പ്ലാ​ന്‍റു​ക​ൾ വ​രെ പൂ​ട്ടാ​ൻ ആ​ലോ​ചി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​യ്ക്ക് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ചെ​ല​വ് ചു​രു​ക്കി​യി​ല്ലെ​ങ്കി​ൽ ജ​ർ​മ​നി​യി​ലെ ര​ണ്ട് പ്ലാ​ന്‍റുക​ൾ പൂ​ട്ടു​മെ​ന്ന് മെ​ഴ്സി​ഡ​സ് ബെ​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ ചീ​ഫ് ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

വ​ൻ​തോ​തി​ലു​ള്ള ജോ​ലി​ന​ഷ്ടം: ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മാ​ത്രം ജ​ർമ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല​യി​ൽ 40,000-ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു. നി​ല​വി​ൽ ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 6.9 ല​ക്ഷ​മാ​യി ചു​രു​ങ്ങി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.

35 മ​ണി​ക്കൂ​ർ തൊ​ഴി​ൽ​വാ​രം വെ​ട്ടി​ച്ചു​രു​ക്കാ​നു​ള്ള നീ​ക്കം: ജ​ർ​മ​നി​യി​ൽ ജീ​വ​ന​ക്കാ​ർ സ​മ​രം ചെ​യ്തു നേ​ടി​യ 35 മ​ണി​ക്കൂ​ർ പ്ര​വൃ​ത്തി​വാ​രം റ​ദ്ദാ​ക്കാ​നും ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നും ക​മ്പ​നി​ക​ൾ നീ​ക്കം തു​ട​ങ്ങി​യ​തി​നെ​തി​രേ​യാ​ണ് യൂ​ണി​യ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

യൂ​ണി​യ​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ

ഫാ​ക്ട​റി​ക​ൾ പൂ​ട്ട​രു​ത്: ഒ​രു കാ​ര​ണ​വ​ശാ​ലും ജ​ർ​മ​നി​യി​ലെ പ്ലാന്‍റു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ അ​നു​വ​ദി​ക്കി​ല്ല.

തൊ​ഴി​ലാ​ളി​ക​ളെ ബ​ലി​യാ​ടാ​ക്ക​രു​ത്: ഇ​ല​ക്ട്രി​ക് വാ​ഹ​ന വി​പ​ണി​യി​ലെ ത​ക​ർ​ച്ച​യോ ചൈ​നീ​സ് മ​ത്സ​ര​മോ ചൂ​ണ്ടി​ക്കാ​ട്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളോ തൊ​ഴി​ലോ ക​വ​ർ​ന്നെ​ടു​ക്ക​രു​ത്.

രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ: കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ന്ന നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്ക​ണം, ചൈ​നീ​സ്-​അ​മേ​രി​ക്ക​ൻ സ​ബ്സി​ഡി​ക​ൾ​ക്കെ​തി​രേ യൂ​റോ​പ്യ​ൻ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം.

ഇ​തോ​ടെ മാ​നേ​ജ്‌​മെ​ന്‍റു​ക​ളും യൂ​ണി​യ​നു​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്കം ഒ​രു തു​റ​ന്ന യു​ദ്ധ​ത്തി​ലേ​ക്ക് വ​ഴി​മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഒ​ക്ടോ​ബ​റി​ലും ന​വം​ബ​റി​ലും പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ്പൂ​ർണ പ​ണി​മു​ട​ക്കു​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും യൂ​ണി​യ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : GermanAutoCrisis IGMetall AutoWorkersStrike LaborRights

Recent News

Corehub Up