x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്യൂ​ണി​ക്കി​നെ ഇ​ള​ക്കി​മ​റി​ച്ച് ഒ​ക്‌​ടോ​ബ​ർ ഫെ​സ്റ്റ്, മേ​ള​യി​ലേ​ക്ക് ആ​ളു​ക​ളു​ടെ ഒ​ഴു​ക്ക്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 24, 2026 04:07 PM IST | Updated: September 24, 2026 04:07 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

മ്യൂ​ണി​ക്ക്: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യോ​ത്സ​വ​മാ​യ മ്യൂ​ണി​ക്ക് ഒ​ക്‌​ടോ​ബ​ർ ഫെ​സ്റ്റി​ന്‍റെ 191-ാമ​ത് പ​തി​പ്പി​ന് ബ​വേ​റി​യ​ൻ ത​ല​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​യി. പ​ര​മ്പ​രാ​ഗ​ത വേ​ഷ​ങ്ങ​ളാ​യ ലെ​ഡ​ർ​ഹോ​സ​നും ഡി​ൻ​ഡ​ലും അ​ണി​ഞ്ഞ് ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ തെ​രേ​സി​യ​ൻ​വീ​സെ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ന​ഗ​രം ഉ​ത്സ​വ​പ്ര​തീ​തി​യി​ലാ​യി.

എ​ന്നാ​ൽ, ആ​ഘോ​ഷ​ങ്ങ​ളു​ടെ മൂ​ന്നാം ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച രാ​ത്രി മേ​ളാ​ന​ഗ​രി​യെ ക​ണ്ണീ​രി​ലാ​ഴ്ത്തി ഉ​ണ്ടാ​യ ഒ​രു ദാ​രു​ണ അ​പ​ക​ട​ത്തി​ൽ 52 വ​യ​സു​കാ​ര​നാ​യ റൈ​ഡ് ജീ​വ​ന​ക്കാ​ര​ൻ മ​ര​ണ​പ്പെ​ട്ട​ത് ഉ​ത്സ​വ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ന​ടു​ക്ക​മു​ണ്ടാ​ക്കി.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ദാ​രു​ണ അ​പ​ക​ടം

മേ​ള​യു​ടെ മൂ​ന്നാം ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​യ​ർ​ത്തി​യ ശേ​ഷം അ​തി​വേ​ഗ​ത്തി​ൽ താ​ഴേ​ക്ക് പ​തി​ക്കു​ന്ന "ഹാംഗ്ഓ​വ​ർ' എ​ന്ന ഫ്രീ-​ഫാ​ൾ ട​വ​ർ റൈ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം: റൈ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​മേ​ഖ​ല​യി​ൽ പെ​ട്ടു​പോ​യ 52 വ​യ​സുകാ​ര​നാ​യ ജീ​വ​ന​ക്കാ​ര​ന് അ​തി​വേ​ഗ​ത്തി​ൽ വ​ന്ന ഗൊ​ണ്ടോ​ള ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ അ​ടി​യ​ന്ത​ര ജീ​വ​ൻ​ര​ക്ഷാ പ​രി​ച​ര​ണം ന​ൽ​കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പൊ​ലി​സ് അ​ന്വേ​ഷ​ണം: റൈ​ഡ് പ​രി​സ​രം പൊ​ലി​സ് പൂ​ർണ​മാ​യി സീ​ൽ ചെ​യ്യു​ക​യും തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ വീ​ഴ്ച​യാ​ണോ എ​ന്ന​തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

സ​ന്ദ​ർ​ശ​ക​ർ​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഒ​ക്‌‌ടോ​ബ​ർ​ഫെ​സ്റ്റ് 2026: പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ

തീ​യ​തി​ക​ളും സ​മ​യ​വും: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​രം​ഭി​ച്ച മേ​ള ഒ​ക്ടോ​ബ​ർ നാല് വ​രെ നീ​ണ്ടു​നി​ൽ​ക്കും (ആ​കെ 16 ദി​വ​സ​ങ്ങ​ൾ).

തു​ട​ക്കം: പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് മേ​യ​ർ ആ​ദ്യ​ത്തെ ബി​യ​ർ വീ​പ്പ തു​റ​ന്ന് ബ​വേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്കു​സ് സോ​ഡ​ർ​ക്ക് ആ​ദ്യ ഗ്ലാ​സ് ന​ൽ​കി​യ​തോ​ടെ​യാ​ണ് മേ​ള​യ്ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യ​ത്.

ജ​ന​പ​ങ്കാ​ളി​ത്തം: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 60 ല​ക്ഷ​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ്യൂ​ണി​ക്കി​ലേ​ക്ക് എ​ത്തു​ന്ന​ത്. മ​ല​യാ​ളി പ്ര​വാ​സി​ക​ളും നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ത്ഥി​ക​ളും മേ​ള​യി​ൽ സ​ജീ​വ സാ​ന്യ​മാ​ണ്.

വി​ല​ക്ക​യ​റ്റം: പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം ഇ​ത്ത​വ​ണ​യും ബി​യ​ർ വി​ല​യി​ൽ പ്ര​ക​ട​മാ​ണ്. ഒ​രു ലി​റ്റ​ർ ബി​യ​റി​ന് ശ​രാ​ശ​രി 15 യൂ​റോ​യ്ക്ക് മു​ക​ളി​ലാ​ണ് ടെ​ന്‍റു​ക​ളി​ലെ നി​ര​ക്ക്.

സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ൾ: ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്. 600-ല​ധി​കം പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നൂ​റു​ക​ണ​ക്കി​ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും ഡ്രോ​ൺ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ മെ​റ്റ​ൽ ഡി​റ്റ​ക്ട​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

റൈ​ഡി​ലെ ദാ​രു​ണ സം​ഭ​വം ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലും സ​ന്ദ​ർ​ശ​ക​രി​ലും വി​ഷ​മ​മു​ണ്ടാ​ക്കി​യെ​ങ്കി​ലും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി ബാ​ക്കി ദി​ന​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് സം​ഘാ​ട​ക​രു​ടെ തീ​രു​മാ​നം.

Tags : Oktoberfest Munich Beerfest NRINews

Recent News

Corehub Up